മരം മുറി അദാലത്തിന് ഹൈക്കോടതിയുടെ വിലക്ക് !
.jpeg)
രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പരാതി പരിഹാര അദാലത്തിലെ മരം മുറിയ്ക്കായുള്ള ശ്രമങ്ങൾ നിർത്തി വെയ്ക്കാൻ കേരള ഹൈക്കോടതി നിർദ്ദേശം നൽകി.
മെയ് 9 ന് ജസ്റ്റിസ് ബദറുദ്ദീൻ അംഗമായ ബഞ്ചാണ് മൂന്നാഴ് ചത്തേക്ക് അദാലത്തിലൂടെയുള്ള മരം മുറിയ്ക്ക് സ്റ്റേ നൽകി യത്.മരം മുറിക്കാനുള്ള അനുവാദം നൽകാൻ ട്രീ കമ്മിറ്റി ചുമ തലപ്പെട്ടിരിക്കുന്നു.അവരെ മറികടന്ന് മരങ്ങൾ മുറിക്കാൻ നിർദ്ദേശം നൽകുന്നതിന് പരാതി പരിഹാര അദാലത്തിന് അവകാശമുണ്ടായിരിക്കില്ല എന്ന് കോടതി വ്യക്തമാക്കി.
സംസ്ഥാനത്തെ വനമേഖയ്ക്കു പുറത്തുള്ള തണൽ മരങ്ങൾ അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കുന്നതിനും പക്ഷികളുടെ പ്രജ നനത്തിനും ഒക്കെ വലിയ പങ്കു വഹിക്കുന്നുണ്ട്.പാത വീതി കൂട്ടൽ നടക്കുമ്പോൾ മുറിച്ചു മാറ്റുന്ന ഒരോ മരത്തിന് പകരം 10 മരങ്ങൾ എന്നൊക്കെ ദേശീയ ഹൈവെ അതോറിട്ടിയും പറയാറുണ്ട്.ഖനന മേഖലയിലും ഇതൊക്കെയാണ് നിർദ്ദേശ ങ്ങൾ.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൽക്കത്തയിലെ റെയിൽ മേഖലയിലെ മരം മുറിയുമായി ബന്ധപ്പെട്ട് ഓരോ മരവും 75 ലക്ഷം രൂപയുടെ സാമൂഹിക സേവനം നൽകുന്നു എന്ന വിധിയെ കണ്ടില്ല എന്നു നടിക്കാനാണ് കേരള സർക്കാർ ശ്രമിച്ചു വരുന്നത്.കനകക്കുന്നിൽ Night Life ന്റെ പേരിൽ നടക്കുന്ന നിർമാണവും ഫലത്തിൽ തണലുകൾ പരമാവധി നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
സംസ്ഥാനത്തെ പൊതു ഇടങ്ങളിലെ മരങ്ങൾ മുറിച്ചു കടത്തു വാൻ ഉദ്യോഗസ്ഥ സംവിധാനവും മറ്റും വലിയ താൽപര്യം കാണിക്കുന്നു.ഈ അവസരത്തിലാണ് അപകടകരമായ മരങ്ങൾ എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വേഗത്തിൽ മുറിച്ചു മാറ്റാൻ അവസരമൊരുക്കുന്നതിനായി പരാതി പരിഹാര അദാലത്തിൽ മരം മുറി ഉൾപ്പെടുത്തിയത്.
പൊതു ഇടങ്ങളിലെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റേണ്ട സാഹചര്യത്തിൽ അതിന് നിർദ്ദേശം നൽകുവാൻ ജില്ലാ തലത്തിൽ സമിതികൾ ഉണ്ട്.അവരെ മറികടന്ന് വേഗ ത്തിൽ മരം മുറിച്ചു മാറ്റാനുള്ള കേരള സർക്കാരിന്റെ ശ്രമത്തി നാണ് ബഹുമാനപ്പെട്ട ഹൈക്കോടതി തട ഇട്ടിരിക്കുന്നത്.
വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി ജനറൽ സെക്രട്ടറി കോട്ടയം K. ബിനു നൽകിയ പൊതു താൽപര്യ ഹർജിയിലാണ് പരാതി പരിഹാര അദാലത്തിലെ മരം മുറി ശ്രമങ്ങൾക്ക് ഹൈക്കോടതി തട ഇട്ടത്
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment