കാ​ല​വ​ര്‍​ഷം അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എത്തും; നാല് ജില്ലകളിൽ യെല്ലോ അ​ല​ര്‍​ട്ട് 
തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍​ഷം അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് പെ​യ്തു തു​ട​ങ്ങാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മാ​ലി​ദ്വീ​പ്, ക​ന്യാ​കു​മാ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന കാ​ല​വ​ര്‍​ഷം വൈ​കാ​തെ കേ​ര​ള​ത്തി​ലെ​ത്താ​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും അ​നു​കൂ​ല​മാ​ണെ​ന്നാ​ണ് പ്ര​വ​ച​നം. 


തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ബു​ധ​നാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാ​ലു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.


ജൂ​ണ്‍ ആ​റി​ന് കാ​ല​വ​ര്‍​ഷം കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പ്ര​വ​ച​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ പ്ര​ഖ്യാ​പി​ച്ച തീ​യ​തി​ക്കു മു​ന്നു ദി​വ​സം മു​ന്പോ, മൂ​ന്നു ദി​വ​സ​ത്തി​നു ശേ​ഷ​മോ കാ​ല​വ​ര്‍​ഷം എ​ത്തി​ച്ചേ​രാ​റു​ണ്ടെ​ന്നും ഇ​ക്കു​റി അ​ത് നേ​ര​ത്തെ​യെ​ത്താ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നും കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​ര്‍ അ​റി​യി​ച്ചു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment