ഓരോ തുള്ളി ജലവും വിലപ്പെട്ടത്; മഴവെള്ളം പാഴാക്കാതെ കിണറുകൾ ചാർജ്ജ് ചെയ്യാം
                                
                                                First Published : 2019-09-26, 02:39:03pm -
                                                1 മിനിറ്റ് വായന
                                
  ഇക്കുറി ഓഗസ്റ്റ് 7 മുതല്‍ 11 വരെ വടക്കന്‍ കേരളത്തില്‍ പലയിടത്തും 600 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചു. ഇീ ദിവസങ്ങളിലെല്ലാം വളരെ ഉയരത്തില്‍ കൂന്പാറ മേഘങ്ങളുടെ (Cumulonimbus) സാനിദ്ധ്യം ഉണ്ടായിരുന്നതായി ഉപഗ്രഹ ചിത്രങ്ങളില്‍ കാണുന്നു.  കേരളത്തിലും ഇന്ത്യയില്‍ പൊതുവിലും കാലാവസ്ഥ ഇത്തരത്തില്‍ മാറാനുള്ള സാധ്യതകള്‍ ശാസ്ത്രജ്‍ഞര്‍ ചൂണ്ടികാണിക്കുന്നുണ്ട്.  ഒരേ സീസണില്‍ത്തന്നെ വരള്‍ച്ചയും പ്രളയവും സംഭവിക്കാനുള്ള സാധ്യതകളും അവര്‍ തള്ളുന്നില്ല.  
വടക്കന്‍ കേരളത്തില്‍  അതിതീവ്രമഴ പെയ്ത ഓഗസ്റ്റ് 8ന് വയനാട്, കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളില്‍ ഒരേ ദിവസം മേഘവിസ്പോടനം സംഭവിച്ചതായി ശാസ്ത്രജ്ഞര്‍. മണിക്കൂറില്‍ 100 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ഒരു സ്ഥലത്തു ലഭിച്ചാല്‍ അതിനെ മേഘവിസ്പോടനം എന്നു വിളിക്കാം. തുലാവര്‍ഷത്തിലും വേനല്‍ മഴയിലും ചിലപ്പോള്‍ മേഘവിസ്പോടനങ്ങള്‍ ഉണ്ടാകാറുണ്ട് കാലവര്‍ഷത്തില്‍ ഇതു സംഭവിക്കാറില്ല. ആഗോള താപനത്തിന്‍റെയും, അന്തരീക്ഷമലിനീകരണത്തിന്‍റെയും ഫലമായി മേഘങ്ങള്‍ക്കുണ്ടാകുന്ന ഘടനാമാറ്റമാണിതിന് കാരണമെന്ന് ശാസ്ത്രജ്‍ഞര്‍ വിലയിരുത്തുന്നു. 
  
300 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ഒരു സ്ഥലത്തു ലഭിച്ചാല്‍ അതിനെ പേമാരി (extremely torrential rain) എന്നു വിളിക്കാം. പാലക്കാടുള്ള ആലത്തൂര്‍ എന്ന സ്ഥലത്ത് 2019 ല്‍ ഒരു ദിവസം രേഖപ്പെടുത്തിയ മഴ 390 മില്ലീമീറ്റര്‍.  
മണ്‍സൂണ്‍ കൂടുതല്‍ അസ്ഥിരമാകുന്നതായാണ് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വരും കാലങ്ങളില്‍ ഇതു വര്‍ധിക്കും പ്രതിവര്‍ഷ വ്യതിയാനവും സീസണിലെ വ്യത്യാസവും കുടുതല്‍ പ്രകടമാകും.  മണ്‍സൂണ്‍ സീസണില്‍ ലഭിക്കുന്ന ആകെ മഴയുടെ അളവില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല എന്നാല്‍ അതിന്‍റെ പെയ്തില്‍ സാരമായ വ്യത്യാസമുണ്ടാകും. 
അതേസമയം, ആണ്ടില്‍ 3 പ്രാവശ്യം മഴ ലഭിക്കുന്ന കേരളത്തില്‍ ഇന്ന് കിണറുകളും കുളങ്ങളും വറ്റി വരണ്ട് ശുദ്ദമായ കുടിവെള്ളം അന്യമായികൊണ്ടിരിക്കുന്നു. എകദേശം 2.1 ബില്യൺ ജനങ്ങള്‍ക്ക് ശുദ്ദമായ കുടിവെള്ളം ഇന്ത്യയില്‍ ലഭ്യമല്ല. 159 ബില്യൺ ജനങ്ങള്‍ അവരുടെ കുടിവെള്ളം തോടുകളില്‍ നിന്നും, ജലാശയങ്ങളില്‍ നിന്നും ശേഖരിച്ച് ഉപയോഗിക്കുന്നു.  
മലിനജലം ഭക്ഷിക്കുന്നതിലൂടെ ജലജന്യ രോഗങ്ങള്‍ ദിനംപ്രതി കൂടിവരികയാണ്. കൂടുതലും കുട്ടികളെയാണ് ഇത് ദോഷമായി ബാധിക്കുന്നത്. 1000 Sq. Ft വിസ്ത്രിതിയുള്ള പുരപ്പുറത്തുനിന്നും ഒരു ദിവസം 1 മില്ലീമീറ്റര്‍ മഴ ലഭിച്ചാല്‍ 80 ലിറ്റര്‍ ജലം ശേഖരിക്കാനാകും,   2018 ല്‍ മാത്രം 3000 മില്ലീമീറ്റര്‍ മഴ ലഭിച്ചു.
  
കിണര്‍ റീച്ചാര്‍ജിംഗ് എങ്ങനെ ചെയ്യാം?
പുരപ്പുറത്തു നിന്നും മഴവെള്ളം ശേഖരിച്ച്, ഫില്‍റ്റര്‍ ഉപയോഗിച്ച് ശുദ്ദീകരിച്ച് ടാങ്കിലേക്ക് ശേഖരിച്ച്, ശേഷം കിണറ്റിലേക്ക് കടത്തിവിട്ട് കിണർ റീച്ചാർജ് ചെയ്യുന്നു. ഫിൽറ്റർ (IRCTC filter) കുറഞ്ഞ ചിലവിൽ വീട്ടിൽ നിര്‍മ്മിക്കാനാകും. 2016 ല്‍ IRCTC കണ്ടുപിടിച്ച filter ചാര്‍ക്കോളും, പുഴമണലും, ഫെെബര്‍ മെഷും തുടങ്ങി നമുക്കു സ്വന്തമായി വീട്ടില്‍ നിര്‍മ്മിക്കാന്‍ കഴിയുന്നതാണ്. ഏകദേശം ഒരു മഴസീസണ്‍ മുഴുവന്‍ തുടര്‍ച്ചയായി ഫില്‍റ്റര്‍ നമുക്ക് ഉപയോഗിക്കാന്‍ കഴിയും. അതിനുശേഷം കഴുകി വ്യത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ്.
ഇതേ രീതിയില്‍ വറ്റിപോയ കുഴല്‍കിണറുകളും റീച്ചാര്‍ജ് ചെയ്യാവുന്നതാണ്. എന്നാല്‍ ഫില്‍റ്ററില്‍ നിന്നും ലഭിക്കുന്ന ജലം പരിശോധിച്ച് പി.എച്ച് വാലു 7 ന് മുകളില്‍ ഉണ്ട് എന്ന് ഉറപ്പുവരുത്തി മാത്രം കുഴല്‍കിണറിലേക്ക് കടത്തിവിടുക. ജലത്തിന്‍റെ പി.എച്ച് വാല്യു 6.5 ന് താഴെയാണെങ്കില്‍ അത് ഭക്ഷ്യയോഗ്യമല്ല.  സെപ്റ്റിക്ക് ടാങ്കുകളില്‍ നിന്നും കിണറിന് കുറഞ്ഞത് 10 മീറ്റര്‍ ദൂരമെങ്കിലും ഉണ്ടായിരിക്കാനും ശ്രദ്ദിക്കണം.
കുളവും പുഴകളും ജലസംഭരണികളാണ് അവ മലിനമാകാതെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്‍റേയും ആവശ്യമാണ്. കിണറിലേക്ക് നമുക്കു ലഭിക്കുന്ന ജലം, ഇവയിലൂടെ ഉറവയായി നമുക്കു ലഭിക്കുന്നു.  കുളങ്ങളില്‍ നിന്നും ചെളിയും (calcium bentonite), മണലും നീക്കുന്നതിലൂടെ അതിന്‍റെ സ്വാഭാവികമായ ഫില്‍റ്ററിഗ് സ്വഭാവം ഇല്ലാതാകുകയും ക്രമേണ നശിച്ചു പോകുകയും ചെയ്യുന്നു.  പുഴകളും, കുളവും കരിങ്കല്ലിനു പകരം രാമച്ചവും, മുളകളും വച്ച് പിടിപ്പിച്ച് ബലപ്പെടുത്താവുന്നതാണ്.
  
വീട്ടിലെ മലിനജലം (grey water) ചതുരവീപ്പകളില്‍ ശേഖരിച്ച് അവയില്‍ തോട്ട വാഴ (Canna lilly) വച്ചു പിടിപ്പിച്ചും, വര്‍ഷ ഉദ്യാനം (Rain Garden) ഉണ്ടാക്കിയും ഫില്‍റ്റര്‍ ചെയ്ത് പച്ചക്കറി തോട്ടങ്ങളിലേക്കും, ഉദ്യാനത്തിലേക്കും കടത്തി വിടാവുന്നതാണ്.  തോട്ടവാഴ വെള്ളത്തിലെ അഴുക്കുകള്‍ വലിച്ചെടുക്കുകയും, ദുര്‍ഗന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.  വിദേശങ്ങളില്‍ ഇത്തരത്തിലുള്ള മലിനജല സ്തോതസ്സുകളെ Bioswales ആയി നിര്‍മ്മിച്ചിരിക്കുന്നു.
365 ദിവസവും ശുദ്ദമായ കുടിവെള്ളം ലഭ്യമാകുന്ന ജലസമൃദ്ധിയിലേക്ക് ഓരോ കുടുംബത്തേയും കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തിലേക്ക് എത്തേണ്ടതുണ്ട്.
                                
                                    Green Reporter
                                    
Green Reporter Desk
                                
                                    Visit our Facebook page...
                                
                                Responses
                                
                                            0 Comments
                                        
                                Leave your comment