കൊല്ലം ജില്ലയിൽ മണ്ണ് മാഫിയ പിടിമുറുക്കി ; കിഴക്കൻ മലയോര മേഖലയിലെ കുന്നുകൾ അപ്രത്യക്ഷമാകുന്നു
                                
                                                First Published : 2018-09-29, 02:00:52pm -
                                                1 മിനിറ്റ് വായന
                                
  കുടിവെള്ള ക്ഷാമം രൂക്ഷമായ കൊല്ലം ജില്ലയിൽ മണ്ണ് മാഫിയ അനധികൃതമായി കുന്നുകൾ ഇടിച്ച് നിരത്തുന്നു. പത്തനാപുരം താലൂക്കിൽ പിറവന്തൂരിൽ വീടുവയ്ക്കാനെന്ന വ്യാജേന മണ്ണ് മാഫിയ നൂറ് കണക്കിന് ലോഡ് മണ്ണ് കരുനാഗപ്പള്ളി ഭാഗത്തെ തണ്ണീർതടങ്ങൾ നികത്താൻ കടത്തി കൊണ്ടു പോകുകയാണ്. സർവ്വേ നമ്പർ 642/11/1 ൽ നിന്നും റവന്യൂ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണ് മണ്ണ് കടത്തുന്നതെന്നാണ് ആരോപണം. ജിയോളജി വകുപ്പിന്റെ പാസിന്റെ പിൻബലത്തിൽ നടക്കുന്ന മണ്ണെടുപ്പ് വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ അഡ്വ.വി.കെ സന്തോഷ് കുമാർ ഗ്രീൻ റിപ്പോർട്ടറിനോട് പറഞ്ഞു.
 
പിറവന്തൂരിലേയും സമീപപ്രദേശത്തെ ഗ്രാമീണമേഖലകളിലാണ് അനധികൃത മണ്ണെടുപ്പ് പൊടിപൊടിക്കുന്നത്. എന്നാല്‍ അന്വേഷണങ്ങള്‍ക്കോ പരിശോധനകള്‍ക്കോ തയ്യാറാകാതെ റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുകയാണ്. കുന്നിക്കോട് മേഖലയിലെ ഇളമ്പല്‍, കോട്ടവട്ടം, മരങ്ങാട്, പത്തനാപുരം മേഖലയില്‍ പിടവൂര്‍, മഞ്ചള്ളൂര്‍, പാടം, മാങ്കോട്, പട്ടാഴി,മൈലം എന്നിവിടങ്ങളിലാണ് മണ്ണെടുപ്പ് വ്യാപകമാകുന്നത്.  രാത്രികാലങ്ങളില്‍ കുന്നുകള്‍ വ്യാപകമായി ഇടിച്ചുനിരത്തിയാണ് മണ്ണെടുപ്പ് നടക്കുന്നത്. മണ്ണ് കൂടുതലും നിക്ഷേപിക്കപ്പെടുന്നത് കരുനാഗപ്പള്ളി, കായംകുളം മേഖലകളിലെ വയലുകളിലും കൃഷിയിടങ്ങളിലുമാണ്.  ഇതിനായി കൊല്ലം ജിയോളജി ഓഫിസിൽ മണ്ണ് മാഫിയ ഹെൽപ്പ്ഡസ്ക്ക് തുറന്നിരിക്കുകയാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. 
 
ഈ മേഖലയില്‍ പോലീസ് രാത്രിയിലുള്ള പെട്രോളിങും ശക്തമല്ല. ഇതും മണ്ണെടുപ്പ് സംഘങ്ങള്‍ക്ക് സഹായകമാകുന്നുണ്ട്. വീടുവയ്ക്കാനായിട്ടാണ് പലരും മണ്ണെടുക്കാനുളള അനുവാദം റവന്യൂ, പഞ്ചായത്ത്, ജിയോളജി വകുപ്പിൽ നിന്നും വാങ്ങുന്നത്. എന്നാല്‍ പരിധിയില്‍ ഉള്‍പ്പെടുന്നതിലും അധികം സ്ഥലത്തുനിന്ന് മണ്ണെടുത്ത് മാറ്റുകയും നികത്തിയെടുക്കുകയും ചെയ്യുന്നു. പലപ്പോഴും വയലുകള്‍ മണ്ണിട്ട് നികത്തുന്നതോടെ സമീപത്തെ നീര്‍ചാലുകളും ജലാശയങ്ങളും ഇല്ലാതാകുന്നതുമൂലം രൂക്ഷമായ കുടിവെള്ളക്ഷാമമാണ് ഈ മേഖലകളിൽ അനുഭവിച്ചു വരുന്നത്. എന്നാല്‍ ഇതിനെതിരെ യാതൊരു നടപടിക്കും അധികൃതര്‍ തയ്യാറാകുന്നില്ല. ഒരു മാസത്തിനിടയില്‍ മാത്രം ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളാണ് മണ്ണിട്ട് നികത്തിയത്.നിരവധി കുന്നുകളാണ് ടിപ്പർ ലോറി കയറി ഇവിടെ നിന്നും അപ്രത്യക്ഷമായത്. 
 
പ്രദേശവാസികള്‍ നിരവധിതവണ വില്ലേജിലും പോലീസിലും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.സമീപ ജില്ലയിലെ പോലീസ് മണ്ണ് കടത്തുന്ന വാഹനങ്ങൾ പിടിച്ചെടുത്താൽ വാഹനത്തിലിരുന്ന് പാസിൽ തീയതി പതിച്ച് തട്ടിപ്പു നടത്തുന്നത് പതിവാണ്. ജിയോളജി അധികൃതരെ വിളിച്ചാൽ ഫോൺ എടുക്കില്ല എന്ന പരാതിയും വ്യാപകമാണ്. കഴിഞ്ഞ വര്‍ഷം കൊല്ലം റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇത്തവണ മണ്ണ് ക്വാറി മാഫിയയെ സഹായിക്കുവാനായി അതും ഉണ്ടായില്ലന്നും അടിയന്തിരമായി ജില്ലാഭരണകൂടം ഇടപെട്ട് ജില്ലയിലെ മണ്ണെടുപ്പ് നിർത്തിവയ്പ്പിക്കണമെന്നും ജില്ലാ പരിസ്ഥിതി ഏകോപന സമിതി കൺവീനർ അഡ്വ: വി.കെ സന്തോഷ് കുമാർ ആവശ്യപ്പെട്ടു.
                                
                                    Green Reporter
                                    
Avinash Palleenazhikath, Pathanamthitta
                                
                                    Visit our Facebook page...
                                
                                Responses
                                
                                            0 Comments
                                        
                                Leave your comment