ഭൂമിയിൽ നടക്കുന്ന കാര്യങ്ങളൊന്നും അറിയാത്ത ജിയോളജിസ്റ്റുകൾ

കൃഷി ചെയ്യേണ്ട വയലിൽ നിന്ന് ചൈന ക്ലേ ഖനനം ചെയ്തതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന നാടാണ് തിരുവനന്തപുരം ജില്ലയിലെ മംഗലപുരം. 45 വർഷങ്ങളായി തുടരുന്ന ഖനനം മൂലം ഒരു പ്രദേശം മുഴുവൻ അഗാധ ഗർത്തങ്ങളായി മാറിയിരിക്കുന്നു. എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിയാണ് ഇംഗ്ലീഷ് ഇന്ത്യ ക്ലേയ്സ് ലിമിറ്റഡ് എന്ന കമ്പനി ഇവിടെ ചൈന ക്ലേ ഖനനം ചെയ്തെടുക്കുന്നത്. ഖനനം നിയമാനുസൃതമായി നിയന്ത്രണങ്ങളോടെ നടക്കുന്നുവെന്ന ഉറപ്പ് വരുത്തേണ്ടുന്ന ഉദ്യോഗസ്ഥ സംവിധാനം മുഴുവൻ സ്വാധീനങ്ങൾക്ക് വഴങ്ങി കമ്പനിക്ക് ഒത്താശ ചെയ്യുകയാണെന്ന് വർഷങ്ങളായി ഇതിനെതിരെ സമരം ചെയ്തു വരുന്ന ജനശക്തി ആക്ഷൻ കൗൺസിൽ പ്രവർത്തകർ ആരോപിക്കുന്നു.
ഒരു നാടിനെ അപ്പാടെ ഇല്ലാതാക്കുന്ന തരത്തിൽ ഖനനം തുടർന്നിട്ടും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ കേരളത്തിൽ മറ്റെല്ലായിടത്തും ചെയ്യുന്നത് പോലെ തന്നെ കമ്പനിക്ക് വേണ്ടി വാദിക്കുകയാണ് ചെയ്യുന്നത്. മംഗലപുരത്തെ കളിമൺ ഖനനത്തിനെതിരെ വർഷങ്ങളായി നിയമപോരാട്ടങ്ങൾ നടത്തുന്ന ജനശക്തി ആക്ഷൻ കൗൺസിൽ പ്രവർത്തകൻ മഹേശ്വരൻ മൈനിംഗ് ആൻഡ് ജിയോളജി മംഗലാപുരത്തോട് ചെയ്യുന്നത് എന്തെന്ന് സംസാരിക്കുന്നു.
മംഗലപുരം,അണ്ടൂർക്കോണം പഞ്ചായത്തുകളിൽ 110 ഹെക്ടറോളം സ്ഥലത്താണ് ചൈന ക്ലേയുടെ ഖനനം നടക്കുന്നത്. പ്രവർത്തനം തുടങ്ങിയിട്ട് 45 വർഷങ്ങളായിരിക്കുന്നു . ഒരു മൈൻ പ്രവർത്തിക്കുന്നതിനാവശ്യമായ യാതൊരു നിയമങ്ങളും പാലിക്കപെടുന്നില്ല. ഓവർ ബഡ് ,ലാറ്ററേറ്റ് എല്ലാം ഖനിയിൽ സൂക്ഷിച്ച് മൈനിങ് കഴിഞ്ഞശേഷം മേൽമണ്ണ് മുകളിൽ വരത്തക്ക വിധം മൈൻ ചെയ്ത പ്രദേശം മൂടണം എന്നാണ് നിയമം. ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ ബാധ്യതയുള്ള ജിയോളജി വകുപ്പ് ,പൊള്യൂഷൻ കൺട്രോൾ ബോഡ് ,റവന്യൂ വകുപ്പ് ,പോലീസ് എന്നിവരെല്ലാം വലിയ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്.
അവർ പൂർണമായിട്ടും നമ്മൾ പറയുന്നതൊന്നും കേൾക്കാറില്ല. അവരോടെന്തെങ്കിലും പറഞ്ഞാൽ 1957 കൺസർവേറ്റിവ് ആക്ടിന്റെ കാര്യങ്ങളൊക്കെ പറയും . അവർക്ക് ഭൂമിയിൽ നടക്കുന്ന കാര്യങ്ങളൊന്നും അറിയില്ല . ഇവിടെ പ്രശ്നങ്ങൾ തുടങ്ങിയ കാലം തൊട്ടേ ഇടപെടുന്നതാണ്. പ്രധാനമന്ത്രിക്ക് പരാതികൊടുത്തിരുന്നു .അതന്വേഷിക്കാനായിട്ട് നാലു ജിയോളജിസ്റ്റുമാർ എത്തിയിരുന്നു ,ബാംഗ്ലൂരിൽ നിന്ന്.
ഇവിടുത്തെ ജിയോളജിസ്റ് ഗോപകുമാർ പ്രതികരിച്ചതെങ്ങനെയാണെന്ന് വച്ചാ ആര് പൈൽ ചെയ്യണമെന്ന് അവർ നിശ്ചയിക്കുമെന്നാണ് ആ ഒരു ധാർഷ്ട്യത്തോടെയാണ് അവർ സംസാരിച്ചത്. ഞാൻ ഇവിടെ ജനിച്ചിട്ട് 64 വയസ്സായി. കോഴിവിള ഭാഗം തൊട്ട് മംഗലാപുരം വരെ നടന്നുപോയിട്ടുള്ള ആളാണ്. ഒറ്റ നോട്ടത്തിൽ ഏല ആയിട്ട് കിടന്നതാണ്. ഈ കക്ഷി ഇവിടെ വന്നിട്ട് പറഞ്ഞത് .അത് ഏലായാണോ അല്ലയോ എന്ന് അവർ നിശ്ചയിക്കുമെന്നാണ്.അവര് പറഞ്ഞാലേ അത് ഏലാ ആവൂ എന്ന്.
2013ൽ അവർ നിലം വാങ്ങിയിട്ട് ഇവിടെ കൃഷി ചെയ്തിട്ടില്ല. അത് ഏലായുടെ മധ്യഭാഗത്താണ്. ഇത് നശിക്കാൻ തന്നെ കാരണം അതാണ്. ഏലയുടെ കണ്ണായ ഭാഗം വാങ്ങിയിട്ട് കൃഷി ചെയ്യാതെ ഇട്ടിരുന്നു . പണ്ട് പിക്കാസും മൺവെട്ടിയും കൊണ്ട് പൈൽ ചെയ്ത കാലമുണ്ടായിരുന്നു.ആ കാലത്തെ സമീപനവുമായി മുന്നോട്ടുപോകാനാവില്ല .ഒരു ദിവസം നൂറുകണക്കിന് ആളുകൾ ചെയ്യുന്ന കാര്യം ഒരു ജെ സി ബി കൊണ്ട് ചെയ്യാനാകും.
ഞാൻ പല ഗവണ്മെന്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുള്ള ആളാണ് .മൈനിങ് ജിയോളജി വകുപ്പുപോലെ നെഗറ്റിവ് അറ്റ്മോസ്ഫിയർ ഉള്ള ഒരു സ്ഥാപനം ഉണ്ടാകില്ല ; പൊലൂഷൻ കൺട്രോൾ ബോർഡും സമാനമാണ് . ഒരു നിസ്സഹായതയിലേക്കു എടുത്തെറിയുന്ന അവസ്ഥയാണ് അവരോട് സംസാരിക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത്.
<iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fgreenreporter.in%2Fvideos%2F446328632472371%2F&show_text=0&width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe>
Green Reporter
Ganesh Anchal
Visit our Facebook page...
Responses
0 Comments
Leave your comment