പൊന്തൻപുഴ വനം കൈക്കലാക്കാൻ അടുത്ത ഭൂമാഫിയ സംഘമെത്തി ; തടഞ്ഞ് നാട്ടുകാർ
പത്തനംതിട്ട : പൊന്തൻപുഴ വനഭൂമി കയ്യേറാൻ ഭൂമാഫിയയുടെ അടുത്ത സംഘം. 400 ഏക്കർ വനഭൂമിയുടെ രേഖകളുമായി പെരുമ്പെട്ടി വില്ലേജോഫീസിൽ എത്തിയ സംഘത്തെ പൊന്തൻപുഴ വനം സംരക്ഷണ സമരസമിതി തടഞ്ഞു. ആലുവ സ്വദേശി കെ.ജി രാധാകൃഷ്ണൻ എന്നയാളുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ എത്തിയത്. ഇവരുടെ കൈവശമുള്ള രേഖകൾ വ്യാജമായി ചമച്ചതാണെന്ന് സമരസമിതി ആരോപിച്ചു.
ആർ.ഡി.ഒ സ്ഥലത്തെത്തിയാൽ മാത്രമേ ഭൂമാഫിയ അംഗങ്ങളെ വിട്ടയക്കൂ എന്നാണ് സമരസമിതിയുടെ നിലപാട്. ഇവരുടെ കൈവശമുള്ള രേഖകൾ ആർ.ടി.ഒ പരിശോധിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. നേരത്തേ പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മയുടെ നേതൃത്വത്തിലുള്ള സംഘവും വനഭൂമിയിൽ അവകാശം സ്ഥാപിക്കാൻ എത്തിയിരുന്നു. അവരെ സമരസമിതി തടഞ്ഞത് സംഘർഷത്തിനും പോലീസ് നടപടിക്കും കാരണമായിരുന്നു.
283 സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയ ഏഴായിരം ഏക്കർ വനഭൂമി സർക്കാർ തിരിച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് പൊന്തൻപുഴ വലിയകാവ് വനം സംരക്ഷണ പട്ടയ സമരസമിതിയുടെ നേതൃത്വത്തിൽ ഒരു മാസമായി സമരം തുടരുകയാണ്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment