എലിപ്പനി പ്രതിരോധത്തിനെതിരെ പ്രചാരണം ; ജേക്കബ് വടക്കാഞ്ചേരി അറസ്റ്റിൽ




എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ പ്രചാരണം നടത്തിയ ജേക്കബ് വടക്കഞ്ചേരി അറസ്റ്റിൽ. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. ചമ്പക്കരയിലെ സ്ഥാപനത്തില്‍നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത വടക്കഞ്ചേരിയെ തൃപ്പൂണിത്തുറയില്‍ വച്ച് ചോദ്യം ചെയ്തു വരികയാണ്. എലിപ്പനി പ്രതിരോധത്തിനായി വിതരണം ചെയ്യുന്ന മരുന്ന് കഴിക്കരുതെന്നും, എലിപ്പനി പ്രതിരോധത്തിനായി നൽകുന്ന ഡോക്സിസൈക്ലിൻ എന്ന മരുന്ന് മരണകാരണമാകുമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസെടുത്തത്. 

 

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ ജേക്കബ് വടക്കന്‍ചേരി വ്യാജപ്രചാരണം നടത്തുകയാണെന്നു ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ്  മന്ത്രി കെ.കെ ശൈലജ ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്കു കത്ത് നല്‍കിയിരുന്നു. എലിപ്പനി പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രതാ നിര്‍ദേശവും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാജപ്രചരണം സോഷ്യൽ മീഡിയയിലൂടെ നടത്തുന്നു എന്നാണ് മന്ത്രി പരാതിയിൽ ചൂണ്ടിക്കാണിച്ചത്. 

 


എലിപ്പനി പ്രതിരോധത്തിനായി വിതരണം ചെയ്യുന്ന ഡോക്സി സൈക്ലിൻ സുരക്ഷിതമാണെന്ന് തെളിയിച്ചാൽ 10 ലക്ഷം രൂപയുടെ അവാർഡ് ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് നൽകാമെന്ന് ജനാരോഗ്യ പ്രസ്ഥാനം എന്ന സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഡോക്സി സൈക്ലിൻ മരണകാരണമാകുമെന്നും പൊതുജനങ്ങൾ കഴിക്കരുതെന്നും ആഹ്വാനം ചെയ്ത ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുത്ത സാഹചര്യത്തിലായിരുന്നു ജനാരോഗ്യ പ്രസ്ഥാനത്തിന്റെ പ്രഖ്യാപനം.

 

Read Also : ഡോക്സി സൈക്ലിൻ ; വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുണ്ട്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment