അവശേഷിക്കുന്ന തണ്ണീർ തടങ്ങൾ നികത്തുന്നത് തടയുക; മെയ് 26 കളക്ടറേറ്റ് ധർണ്ണ
അവശേഷിക്കുന്ന തണ്ണീർ തടങ്ങൾ നികത്തുന്നത് തടയുക;    മെയ്‌ 26 കളക്ടറേറ്റ് ധർണ്ണ.

 

അവശേഷിക്കുന്ന തണ്ണീർ തടങ്ങൾ നികത്താൻ അനുവദിക്കരുത്.

 

തണൽ മരങ്ങൾ വെട്ടിമാറ്റരുത്.

 

 

മന്ത്രി - ഉദ്യോഗസ്ഥ- മാഫിയ കൂട്ടുകെട്ടിനെതിരെ ജനങ്ങൾ രംഗത്തിറങ്ങുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി തണ്ണീർ തട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മെയ് 26 ന് രാവിലെ 10 മണിക്ക് തൃശൂർ കളക്ടറേറ്റിനു മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.പുഴക്കൽ പാടത്തും , കോർപറേഷൻ ഓഫീസിനു മുന്നിലും നടത്തിയ സമരങ്ങളുടെ തുടർച്ചയായിട്ടാണ് കളക്ടറേറ് ധർണയും തുടർന്ന് കളക്ടർക്ക് നിവേദനവും നൽകുന്നത്. പ്രതിഷേധ ധർണ്ണ പ്രൊ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്യും.

 

 പരിസ്ഥിതി പ്രവർത്തകരായ കെ. സഹദേവൻ, എം. മോഹൻദാസ്,ബൾക്കി സ് ബാനു തുടങ്ങിയവർ പങ്കെടുക്കും.ധർണ്ണ വിജയിപ്പിക്കുന്നതിന് മുഴുവൻ പുരോഗമന ജനാധിപത്യ ശക്തികളും  പ്രകൃതി സ്നേഹി കളും മനുഷ്യസ്നേഹികളും മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു.

 

 

കെ.ശിവരാമൻ

കൺവീനർ.

9400 973506

 

ടി.കെ.വാസു

ചെയർമാൻ

തണ്ണീർ തട സംരക്ഷണ സമിതി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment