വയനാട്ടിലെ പാരിസ്ഥിതിക ദുരന്തം ; വസ്തുതാന്വേഷണം നാളെ മുതൽ




പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ജില്ലകളിലെ ദുരന്തബാധിത പ്രദേശങ്ങളിൽ പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി നടത്തുന്ന വസ്തുതാപഠനത്തിന് നാളെ വയനാട്ടിൽ തുടക്കമാവും. ജില്ലയിൽ മുഴുവൻ സഞ്ചരിച്ച് ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളുമായി സംസാരിച്ചും പാരിസ്ഥിതിക ആഘാതങ്ങൾ വിലയിരുത്തിയും റിപ്പോർട്ട് തയ്യാറാക്കും.ജില്ലയിലെ ഓരോ മേഖലയിലും നടത്തുന്ന വസ്തുതാന്വേഷണത്തിന്റെ വിവരങ്ങൾ ക്രോഡീകരിച്ച്  പാരിസ്ഥിതിക ചൂഷണം വയനാടിന്റെ പ്രളയദുരന്തത്തിന് ആക്കം കൂട്ടിയത് സംബന്ധിച്ച് വിശദമായ റിപ്പോർട്ടും തയ്യാറാക്കും. 

 

വയനാടിന് ശേഷം മറ്റു ജില്ലകളിലും സമാനമായ വസ്തുതാ പഠനങ്ങൾ നടത്തുമെന്നും പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന കോ ഓഡിനേറ്റർമാരായ മുസ്തഫ പള്ളിക്കുത്ത്, ടി.എം സത്യൻ എന്നിവർ അറിയിച്ചു. 14 ജില്ലകളിലും പ്രളയ ദുരന്തം ഏറ്റുവാങ്ങിയ പ്രദേശങ്ങളിലെ പരിസ്ഥിതി ആഘാതങ്ങൾ സംബന്ധിച്ച് വസ്തുതാപഠനം നടത്തി അത് ജില്ലാതല ജനസഭകളിൽ ചർച്ച ചെയ്യും. സർക്കാർ നിയോഗിക്കുന്ന വിദഗ്ധ സമിതികളുടെ മുമ്പിൽ റിപ്പോർട്ട് സമർപ്പിക്കും.

 

പശ്ചിമഘട്ട രക്ഷായാത്ര 2017 ഒരു വർഷമാകുന്ന ഒക്ടോബർ 16 ന് തിരുവനന്തപുരത്ത് വിപുലമായ ജനകീയ കൺവൻഷൻ നടക്കും.ഏറ്റവുധികം  ദുരന്തമേറ്റു വാങ്ങിയ വയനാട് ,ഇടുക്കി, ആലപ്പുഴ ,പത്തനംതിട്ട ജില്ലകജിൽ പരിസ്ഥിതി ആഡിറ്റിങ്ങ് പ്രഖ്യാപിക്കുമെന്നും ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അറിയിച്ചു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment