പിസിബി മാർച്ച് ; പരിസ്ഥിതി മനുഷ്യാവകാശ കൂട്ടായ്മയുടെ മേഖലാ യോഗം നാളെ
പരിസ്ഥിതി മനുഷ്യാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9 ന് നടത്തുന്ന മലിനീകരണ നിയന്ത്രണ ബോർഡ് മാർച്ചിനോടനുബന്ധിച്ച് കൂട്ടായ്മയുടെ മേഖലാ യോഗം നാളെ തിരുവനന്തപുരത്ത് . ജൂൺ 25 ന് തിരുവനന്തപുരത്ത് നടന്ന ആദ്യ മേഖലായോഗത്തിൽ ടി. പീറ്റർ ചെയർമാനും ,ആർ.അജയൻ ജനറൽ കൺവീനറും  ടി.എം.സത്യൻ,
പ്രസാദ് സോമരാജ്, അനിൽ ഇ.പി എന്നിവർ അംഗങ്ങളായും മേഖല കമ്മിറ്റിയെ തെരഞ്ഞെടുത്തു. ജൂലൈ 7 ശനി വൈകിട്ട് 4ന് തിരുവനന്തപുരം പരിഷത്ത് ഭവനിൽ വിപുലമായ യോഗം വിളിച്ചു കൂട്ടാനും തീരുമാനിച്ചിരുന്നു. 

 

അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ച മലിനീകരണ നിയന്ത്രണ ബോർഡ് പിരിച്ചു വിടുക എന്ന ആവശ്യം ഉന്നയിച്ചാണ് ആഗസ്റ്റ് 9 നു മലിനീകരണ നിയന്ത്രണ ബോർഡിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ പരിസ്ഥിതി കുറ്റപത്രവും അവതരിപ്പിക്കും. എട്ടു വർഷമായി സ്ഥാനത്ത് തുടരുന്ന മലിനീകരണ നിയന്ത്രണ ബോർഡ് അധ്യക്ഷനെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ബോർഡിലെ ജീവനക്കാർ തന്നെ അഴിമതിക്കെതിരെ രംഗത്തിറങ്ങാൻ തയ്യാറെടുക്കുകയാണ്. വമ്പൻ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് മലിനീകരണ നിയന്ത്രണ ബോർഡ് എപ്പോഴും കൈകൊള്ളുന്നതെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment