കണ്ടങ്കാളിയിലെ സാമൂഹ്യാഘാത പഠനം പ്രഹസനം ; പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ
                                
                                                First Published : 2018-09-20, 11:51:51am -
                                                1 മിനിറ്റ് വായന
                                
  കണ്ടങ്കാളിയിൽ നെൽവയൽ നികത്തി പെട്രോൾ സംഭരണശാല സ്ഥാപിക്കുന്നതിനുള്ള തെളിവെടുപ്പ് പ്രഹസനമെന്ന് ആരോപണം. 75 ഏക്കർ വയൽ നികത്തി പയ്യന്നൂർ കണ്ടങ്കാളിയിൽ കേന്ദ്രീകൃത എണ്ണ സംഭരണി സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കൊച്ചി രാജഗിരി കോളജിന്റെ നേതൃത്വത്തിൽ നടക്കുന്ന തെളിവെടുപ്പ് സംസ്ഥാന സർക്കാരിനും ഓയിൽ കമ്പനികൾക്കും നിയമപരമായി സാമൂഹിക പ്രത്യാഘാത സർവ്വേ കടമ്പ കടക്കാനുള്ള കണ്ണിൽ പൊടിയിടൽ തന്ത്രം മാത്രമാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. തെളിവെടുപ്പ് നടക്കുന്നിടത്ത് പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. 
 
പാരിസ്ഥിതിക ആഘാത പഠനത്തെ തുടർന്ന് നടന്ന പൊതു തെളിവെടുപ്പിൽ മുഴുവൻ ജനങ്ങളും തള്ളിക്കളഞ്ഞ ഒരു പദ്ധതിക്കു വേണ്ടിയാണ് രാജഗിരി കോളേജ് തട്ടിപ്പ് സർവ്വേ നടത്തുന്നതെന്നാണ് ആരോപണം. തൃശൂരിനും കണ്ണൂരിനുമിടയിൽ നിലവിലുള്ള മുഴുവൻ എണ്ണ സംഭരണ കേന്ദ്രങ്ങളും പൊളിച്ച് അതെല്ലാം പയ്യന്നൂരിലെ ഒരൊറ്റ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിലെ അശാസ്ത്രീയതയും കണ്ടങ്കാളിയിൽ പദ്ധതി വന്നാലുണ്ടാകുന്ന  സാമൂഹിക പാരിസ്ഥിതിക ആഘാതങ്ങളും കൃത്യമായി എണ്ണിപ്പറഞ്ഞ് കണ്ടങ്കാളിയിൽ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും മാസങ്ങളായി സമരത്തിലാണ്.പദ്ധതിയുടെ പരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടിനെ മുൻനിർത്തി പയ്യന്നൂർ പുഞ്ചക്കാട് വച്ചു നടന്ന പൊതു തെളിവെടുപ്പിൽ പദ്ധതിയുടെ ജനവിരുദ്ധതയും പരിസ്ഥിതി വിരുദ്ധതയും പദ്ധതിക്കു പിന്നിലെ ഭൂമാഫിയാ താൽപ്പര്യങ്ങളും യുക്തിഭദ്രമായി ഒന്നൊഴിയാതെ നാട്ടുകാരും  പരിസ്ഥിതി പ്രവർത്തകരും അവതരിപ്പിച്ചിരുന്നു. 
                                
                                    Green Reporter
                                    
Green Reporter Desk
                                
                                    Visit our Facebook page...
                                
                                Responses
                                
                                            0 Comments
                                        
                                Leave your comment