പരിസ്ഥിതി സംരക്ഷണമെന്ന 'ആനക്കാര്യം' - ഇന്ന് പരിസ്ഥിതി ദിനം
                                
                                                First Published : 2020-06-05, 11:50:47am -
                                                1 മിനിറ്റ് വായന
                                
  തിരുവനന്തപുരം: ഇന്ന് ലോക പരിസ്ഥിതി ദിനം. പ്രകൃതിയെ അറിയണമെന്നും, പ്രകൃതിയിലേക്ക് ഇറങ്ങണമെന്നും, പ്രകൃതിയെ പരിപോഷിപ്പിക്കാനും, പ്രകൃതി നശീകരണം തടയണമെന്നും ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു. ആനയായാലും ഉറുമ്പ് ആയാലും അവയെല്ലാം സംരക്ഷിക്കപ്പെടേണ്ടത് ആണെന്ന് നാം ഓരോ ദിനവും ഓർക്കേണ്ടതുണ്ട്. പ്രകൃതി സംരക്ഷണം എന്നത് മനുഷ്യന്റെ ജീവിത ശൈലിയുടെ ഭാഗമായി മാറേണ്ടതുണ്ട്. നാമോരോരുത്തരും പ്രകൃതിയുടെ കാവലാളാകും എന്ന ഉറപ്പാണ് നാം ദിനത്തിൽ നാമെടുക്കേണ്ട പ്രതിജ്ഞ.
എല്ലാ വര്‍ഷവും ജൂണ്‍ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് 1972 മുതല്‍ ഈ ദിനാചരണം ആരംഭിച്ചത്. ജൈവവൈവിധ്യം ആഘോഷമാക്കുക എന്നാണ് ഇത്തവണത്തെ പരിസ്ഥിതിദിന മുദ്രാവാക്യം.
  
ആഗോള താപനിലയിൽ വർധനയും കാലാവസ്ഥാ വ്യതിയാനങ്ങളും മൂലം ഭൂമി ആവാസയോഗ്യമല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. 
മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാര്‍സ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. 'കാര്‍ബണ്‍ ന്യൂട്രാലിറ്റി' കൈവരിക്കുക വഴി ഓസോണ്‍ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചാണ് ഭൂമിയുടെ സ്‌ഥിരത.  പ്രകൃതി വിഭവങ്ങൾ ധൂർത്തടിച്ച് പാഴാക്കാതെ മിതമായുപയോഗിക്കാൻ നാം ശീലിക്കേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണം അതീവജാഗ്രതയോടെ നാം നിർവഹിച്ചാൽ മാത്രമേ അടുത്ത തലമുറക്ക് സ്വച്ഛസുന്ദരമായ ഭൂമി നമുക്ക് കൈമാറാനാവൂ. 
                                
                                    Green Reporter
                                    
Green Reporter Desk
                                
                                    Visit our Facebook page...
                                
                                Responses
                                
                                            0 Comments
                                        
                                Leave your comment