ബി.എം.സിയുടെ അധികാരം ഗ്രാമീണ പൈതൃക സംരക്ഷണത്തിനു പ്രയോജനപ്പെടണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി
ബി.എം. സി യുടെ അധികാരം ഗ്രാമീണ പൈതൃക സംരക്ഷണത്തിനു പ്രയോജനപ്പെടണമെന്ന്  പശ്ചിമഘട്ട സംരക്ഷണ സമിതി പത്തനംതിട്ട ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. ജനാധികാര നിയമങ്ങളിലൂടെ ഗ്രാമപഞ്ചായത്തുകളിൽ രൂപീകൃതമായ വിദദ്ധ സമിതികളിൽ ഒന്നാണ് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അഥവാ ബിഎംസി. 2012 ഓടെ കേരളത്തിൽ എല്ലാ ഗ്രാമ പഞ്ചായത്ത് കളിലും നഗരസഭകളിലും ബിഎംസി കൾ നിലവിൽ വന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇതിൽ ഒട്ടും തന്നെ സത്യമല്ലെന്ന് കണ്ടെത്താനാകും. ചsങ്ങിനു വേണ്ടിയും സർക്കാരിനെ ബോധ്യപ്പെടുത്താനുമായി ബിഎംസി രൂപീകൃതമായിട്ടുണ്ടാകാമെങ്കിലും അവയുടെ അർത്ഥമോ ലക്ഷ്യമോ അധികാരമോ ഒന്നും മനസ്സിലായിട്ടില്ലാത്ത പഞ്ചായത്തുകൾ ഒട്ടനവധിയാണ്.


2017കളിൽ പോലും മലപ്പുറം അടക്കം ജില്ലകളിൽ ബിഎംസി രൂപം കൊണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. പഞ്ചായത്ത് കമ്മിറ്റിയാണ് ബിഎംസി യെ തെരഞ്ഞെടുത്ത് അവക്ക് അംഗീകാരം നൽകേണ്ടത്. പഞ്ചായത്ത് പ്രസിഡന്റ് ( ചെയർമാൻ) സെക്രട്ടറി (കൺവീനർ) വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, ഒരു സാമൂഹ്യ പ്രവർത്തകൻ എന്നിവരാണ് അംഗങ്ങൾ. കഴിയുന്നതും ഇത്തിരി കഴിവും ആത്മാർത്ഥതയുമുള്ള പരിസ്ഥിതി, സാമൂഹ്യ പ്രവർത്തകരെ ഈ ലിസ്റ്റിൽ വരാതിക്കാൻ  പഞ്ചായത്ത് കമ്മിറ്റി ശ്രദ്ധിക്കുന്നു എന്നതും കൗതുകകരമാണ്.


പഞ്ചായത്തിലെ ജൈവ വിഭവങ്ങൾ, പുഴയും കാടും കുന്നും മലയും തണ്ണീർതടങ്ങളും അപൂർവ സസ്യജന്തുജാലങ്ങളും കാർഷിക വിഭവങ്ങ ളും എല്ലാം, കണ്ടെത്തുകയും അവയുടെ രജിസ്റ്റർ (ജൈവ വൈവിധ്യ രജിസ്റ്റർ) തയ്യാറാക്കുകയും അവരുടെ സൂക്ഷ്മ സംരക്ഷണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുക തുടങ്ങി സുപ്രധാന അവകാശങ്ങളും അധികാരങ്ങളും ബിഎംസി ക്ക് ഉണ്ട്. ജൈവ വൈവിധ്യ സംരക്ഷണത്തിനായി ബിഎംസി തയ്യാറാക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തി പഞ്ചായത്ത് പദ്ധതികൾ തയ്യാറാക്കാൻ ഴിയുമെന്നതിനു പുറമെ ഇത്തരം റിപ്പോർട്ടുകൾ കോടതികളിൽ പ്രധാന രേഖയായി കണക്കാക്കുകയും ചെയ്യുന്നു.


ഇത് കൂടാതെ ഓരോ പഞ്ചായത്തിലുമുള്ള പൈതൃക സ്വത്തുക്കളുടെ സംരക്ഷണത്തിന് അവയെ പ്രത്യേക ഹെരിറ്റേജ് ആയി പ്രഖ്യാപിക്കുന്നതിനും അധികാരം ബിഎംസി യിൽ നിക്ഷിപ്തമാണെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ കൺവൻഷനിൽ പങ്കെടുത്ത് സംസാരിക്കവേ ബയോഡൈവേഴ്റ്റി ബോർഡ്‌ പത്തനംതിട്ട ജില്ലാ കൺവീനർ ശ്രീ.മാത്യു ഓർമ്മപ്പെടുത്തി.


ബിഎംസി യുടെ അധികാരം ജനങ്ങൾ തിരിച്ചറിയണമെന്നും തങ്ങളുടെ അപൂർവ ജൈവവൈവിധ്യങ്ങളെ സംരക്ഷിക്കാൻ ബി എം ബി യിൽ ഫലപ്രദമായി ഇടപെടണമെന്നും കൺവൻഷൻ തീരുമാനിച്ചു. പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന ട്രഷറർ ബിജു വി ജേക്കബ് അധ്യക്ഷനായി.പൊന്തൻപുഴ ജനകീയ സമര സിമിതി ചെയർമാൻ ജെയിംസ് കണ്ണിമൂല, പശ്ചിമ ഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന കൺവീനർ ,ജില്ലാ കൺവീനർ റെജി മലയാലപ്പുഴ, ചെയർമാൻ അവിനാഷ്, വിവിധ സമര സമിതി പ്രതിനിധികൾ തുടങ്ങിയവർ  കൺവൻഷനിൽ സംസാരിച്ചു.

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment