ക്ലൈമറ്റ് കഫെയിലെ നിർദ്ദേശങ്ങൾ ...




ക്ലൈമറ്റ് കഫെ മൂഴിക്കുളം ശാല

 

ക്ലൈമറ്റ് കഫെയിൽ നടന്ന ആലോചനകൾ

 

ആഗോളതാപനം,കാലാവസ്ഥാ വ്യതിയാനം,പ്രകൃതിദുരന്ത ങ്ങൾ എന്നിവയ്ക്കു സ്വന്തം ജീവിതം കൊണ്ടു ചെയ്യാവുന്ന നിത്യ ജീവിത പ്രതിരോധങ്ങൾ

 

 

1.കരിയില കത്തിക്കാതെ മണ്ണിൽ പൊതയിട്ട് വളമാക്കി മാറ്റി മണ്ണിനെ ജീവൻ വയ്പ്പിക്കുക.

 

2.ആവശ്യമില്ലാത്ത ഇടങ്ങളിലെ പുല്ലുകൾ (ഭൂവസ്ത്രം) നശിപ്പിക്കാതെ ഭൂമിയിൽ സൂര്യപ്രകാരം നേരിട്ട് പതിക്കാതെ മണ്ണിനെ സംരക്ഷിക്കുക.മണ്ണിന്നടിയിലെ വെള്ളംനീരാവിയായി പോകാതെ ഭൂഗർഭജലത്തിൻ്റെ അളവ് വർദ്ധിപ്പിച്ച് കുടി വെള്ളം ഉറപ്പുവരുത്തുക.

ഭക്ഷ്യയോഗ്യമായ കളകളെ തിരിച്ചറിയുക.

 

 

3.പ്ലാസ്റ്റിക്ക് വലിച്ചെറിയാതിരിക്കുക.കത്തിക്കാതിരിക്കുക

 

4.ഭക്ഷ്യദൂരം പൂജ്യമാക്കുന്നതിന് വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ സ്വയം ഉല്ലാദിപ്പിക്കുക.കാർബൺ എമിഷൻ പൂജ്യമാക്കുക

 

5.ലോക്കൽ ഈസ് ഔവർ ഫ്യൂച്ചറിൻ്റെ ഭാഗമായി പ്രാദേശിക ഉല്പന്നങ്ങൾ മാത്രം  വാങ്ങാൻ ശ്രമിക്കുക.നാട്ടുചന്തകളെ പ്രോത്സാഹിപ്പിക്കുക.

 

6.സ്വിഗ്ഗി,സൊമാറ്റ വഴി കാർബൺ എമിഷൻ വരുത്തി വീട്ടിൽ വരുത്തുന്ന ഭക്ഷണ രീതി നിരുത്സാഹപ്പെടുത്തുക.നാട്ടു ഭക്ഷണ രീതികളെ ആശ്രയിക്കുക

 

7.പരിസ്ഥിതി സൗഹൃദ റീ യൂസബിൾ പാഡുകൾ, ഡയാപ്പറുകൾ etc(ഇക്കോഫെമിനിസം ഉല്പന്നങ്ങൾ) ഉപയോഗിച്ച് കാർബൺ എമിഷൻ നിയന്ത്രിക്കുക.

 

8.സീറോ പ്ലാസ്റ്റിക്ക് പലവ്യഞ്ജനങ്ങളിലേക്ക് മാറുക.

 

9.പ്ലാസ്റ്റിക്കിന് പകരം ബദൽ ഉല്പന്നങ്ങൾ ശീലമാക്കുക.

 

10. സീറോ കാർബൺ (വാട്ടർ ഫുട്ട് പ്രിൻ്റ് വളരെ കുറഞ്ഞ) കൈത്തറി,ഖാദി വസ്ത്രങ്ങൾ ശീലമാക്കുക മിൽ തുണികൾ ഒഴിവാക്കുക.സ്വയം കാർബൺ ന്യൂട്രൽ ആവുക.

 

പ്രകൃതി പ്രതിഭാസങ്ങൾ ദുരന്തങ്ങളായി മാറുമ്പോൾ അതിനെ ലഘൂകരിക്കാൻ Natural Based solution(പ്രകൃതിദത്ത പരിഹാര മാർഗ്ഗങ്ങൾ)ഉണ്ടാക്കി എടുക്കലാണ് ക്ലൈമറ്റ് കഫെകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment