ഓർമ്മകളിലെ പ്രൊ.ടി.ശോഭീന്ദ്രൻ
First Published : 2025-10-23, 02:13:43pm -
1 മിനിറ്റ് വായന
5.jpg)
കോഴിക്കോടിന്റെ പച്ച മനുഷ്യൻ,താൻ ഇടപെട്ട എല്ലാവർക്കും സ്നേഹം മാത്രം നൽകിയ പരിസ്ഥിതി സ്നേഹി.വിദ്യാർത്ഥി സമൂഹത്തിന് പരിസ്ഥിതി പ്രവർത്തനത്തിന്റെ ബാലപാഠം പറഞ്ഞു കൊടുത്ത വ്യക്തി.തന്റെ വേഷം പോലെ പ്രകൃതി യേയും പച്ചയായി കണ്ടു അദ്ദേഹം.
കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥാമാക്കി,വിപ്ലവം ദിനപത്രത്തിൽ സബ് എഡിറ്ററായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഉപരിപഠനത്തിന്നായി ബാംഗ്ലൂരിലെത്തിയ അദ്ദേഹം ആർട്സ് & സയൻസ് കോളേജിൽ അദ്ധ്യാപകനായി ചേർന്നു.തുടർന്ന് ചിത്രദുർഗ്ഗ ജല്ലയിലെ മുളക്കൽ മുരു ഗ്രാമത്തിലെ സർക്കാർ കലാശാലയിൽ അദ്ധ്യാപകനായി . വിദ്യാർത്ഥികളുമൊത്ത്, പ്രദേശത്തെ കുന്നുകളും മലകളും കാടുകളും താണ്ടിയ വ്യക്തി.ഇതിനിടെ കന്നഡ ഭാഷാ പഠനവും നടത്തി.കന്നഡ ഭാഷയിൽ ഡിപ്ലോമയും കരസ്ഥാമാക്കി.
1975 ൽ താൻ പഠിച്ചിറങ്ങിയ സാമൂതിരി ഗുരവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായി ചേർന്നു.നൂറ് ഏക്കറിൽ അധികം വരുന്ന കോളേജ് കാമ്പസിനെ ഹരിതാഭമാക്കി പരിസ്ഥിതി രംഗത്ത് സജീവമായി.ആയിരത്തിലധികം ഫല - വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു ഈ കാമ്പസിൽ.ശില്പ നിർമ്മാണത്തിലും ശ്രദ്ധാലുവായി.കോളേജ് കവാടത്തിനരി കിലെ പുസ്തകം വായിക്കുന്ന പെൺകുട്ടിയുടെ
ശില്പത്തിന് പുറകിലെ അദ്ധ്വാനവും അതിനായുള്ള സാമ്പത്തിക സമാഹരത്തിന്റെ കഥകളും സുവ്യക്തമാണ്, ഏവർക്കും.വർഷങ്ങൾക്ക് ശേഷം കോഴിക്കോടിനെ ശില്പ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ , കോഴിക്കോട് കടപ്പുറത്ത സ്ഥാപിച്ച ശില്പങ്ങളും മാനാഞ്ചിറ ചത്വരത്തിലെ ശില്പനിർമ്മിതിക്ക് പിന്നാലും ശോഭീന്ദ്രൻ മാസ്റ്ററുടെ അദ്ധ്വാനം
ശ്ലാഘനീയമാണ്.
നഗരത്തിലെ പാതയോരങ്ങൾ സദാ മനോഹരമാക്കി മാറ്റു വാൻ ആയിരക്കണക്കിന് ഫല-വൃക്ഷ തൈകളാണ് വിവിധ കലാശാലകളിലെ വിദ്യാർത്ഥികളുമൊത്ത് നട്ടുപിടിപ്പിച്ചത്. 2005 ൽ വയനാട് ചുരം സൗന്ദര്യവൽകരിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ആരഭിച്ച വിദ്യാർത്ഥിക ളുടെ പ്രകൃതി പഠന യാത്ര ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന പഠനയാത്രയാക്കാ മാറ്റിയതും ശോഭീന്ദ്രൻ മാസ്റ്ററുടെ കഴിവ് കൊണ്ട് മാത്രം.2005 ൽ അറുനൂറ് വിദ്യാർത്ഥികൾ യാത്രയിൽ പങ്കെടുത്തു. അന്നത്തെ പരിപാടിയുടെ ഉദ്ഘാടകൻ ശ്രീ.ബിനോയ് വിശ്വം അന്നത്തെ വനം-വന്യജീവി വകുപ്പ് മന്ത്രിയായിരുന്നു.ചുരം യാത്ര,നയനാന്ദകരമായ സുന്ദരങ്ങളായ വർണ്ണ പുഷ്പങ്ങൾ പാതക്ക് ഇരുഭാഗങ്ങളിലുമായി കൺകുളിർക്കെ കണ്ട് ആസ്വാദ്യകരമാക്കുക എന്നതായിരുന്നു പ്രകൃതി പഠനയായ കൊണ്ട് ലക്ഷമാക്കിയിരുന്നത്.ഇതിന്നാവശ്യമായത്ര വൃക്ഷ തൈകളും വള്ളിച്ചെടികളും നട്ടുപിടിപ്പിക്കുകയായിരുന്നു യത്രാദ്ദേശം. എന്നാൽ ചുരത്തിൽ ചെടികൾ നടുന്നതിന്നായി ചെറുകുഴിക പോലും എടുക്കരുതെന്നും ഇത്തരം കുഴികൾ മണ്ണിലിപ്പിന്(മലയിടിച്ചിലിന് പോലും)ആക്കം കൂട്ടുമെന്നുള്ള വനംവകുപ്പ അധികൃതരുടെ നിർദ്ദേശം പാലിച്ച്,ചുരം വൃത്തിയാക്കുക എന്നതാക്കി മാറ്റി യാത്രയുടെ ലക്ഷ്യം.
2005-2008 കാലഘട്ടത്തിൽ നിരവധി ചാക്കുകളിൽ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുകയുണ്ടായുണ്ട്.ആ കാലഘട്ടങ്ങളാൽ ലക്കാടി മുതൽ അടിവാരം വരെയുള്ള പതിനഞ്ച് കിലോമീറ്റർ ദൂരത്തിലാണ് പ്രകൃതി പഠന യാത്ര നടത്തിയിരുന്നത്. പിന്നീടത്,ബാലാവകാശ കമ്മീഷന്റേയും മറ്റും ഇടപെടൽ മൂലം ആറാം വളവ് വരെയായി ചുരുക്കുകയുണ്ടായി. ഇക്കാലത്തോടെ ഏതാണ്ട് പതിനായിരം വിദ്യാർത്ഥികൾ വരെ യാത്രയുടെ ഭാഗമായി മാറിയിരുന്നു.ശോഭിന്ദ്രൻ മാസ്റ്റുടെ ഓർമ്മ നിലനിർത്തുന്നതിന് വിദ്യാർത്ഥികളുടെ ചുരത്തിലെ പ്രകൃതി പഠനയാത്ര ഒന്ന് മാത്രം മതിയാവും.
തന്റെ ജീവിത യാത്രയിൽ കൈ വെക്കാത്ത മേഖലകൾ ഒന്നും തന്നെ ഇല്ലെന്ന് വേണം പറയാൻ.നാടകാഭിനയവും സിനിമാഭി നയവും വിജയിച്ച രണ്ട് മേഖലകളാണ്.എഴുത്താണ് മറ്റൊരു മേഖല.
ജോൺ അബ്രഹാമിന്റെ"അമ്മ അറിയാൻ",ഷട്ടർ,കുര, അങ്കിൾ ,അരക്കിറുക്കൻ,ജോൺ എന്നീ സിനിമയിൽ അദ്ദേഹം അഭിനയിച്ചു.അമ്മ അറിയാൻ എന്ന സിനിമയുടെ പെട്ടിയും ചുമന്ന് ഇന്ത്യയിലുടനീള സഞ്ചരിച്ച കഥ അക്കാലത്ത് പ്രചുര പ്രചാരം നേടി.
കീശയിൽ കാശില്ലാതെ,ഉടുതുണിക്ക് മറുതുണിയില്ലാതെ നടത്തിയ ദീർഘയാത്രകൾ.മോട്ടോർ സൈക്കിൾ ഡയറീസ്, ജോണിനൊപ്പം എന്നതും മുളക്കാൽ മുരുവിലെ രാപാടികൾ എന്നതുമാണ് പ്രധാന കൃതികൾ.
ഇന്ദിരാപ്രിയദർശിനി വൃക്ഷമിത്ര അവാർഡ് ,വനമിത്ര അവാർഡ്,ഹരിത ബന്ധു അവാർഡ് തുടങ്ങിയ പുരസ്കാര ങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
വൈൽഡ് ലൈഫ് ബോർഡ് അംഗമായും കാവ് സംരക്ഷണ സമിതി അംഗമായും നാഷണൽ അഫോറസ്റ്റേഷൻ & ഇക്കോ ഡവലപമെന്റ് ബോർഡ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കാമ്പസ് റിസർച്ച് സെൽ,ഗ്രീൻ വേൾഡ് തുടങ്ങിയ സംഘടനകൾക്ക് അദ്ദേഹം പ്രാരാംഭം കുറിച്ചു.ഗ്രീൻ വേൾഡിലൂടെ ആയിരത്തിലധികം പേർക്ക് നീന്തൽ പരിശീലനം നല്കാനായി എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.
വേങ്ങേരി നിറവിന്റെ ആഭിമുഖ്യത്തിലെ ജൈവ കൃഷിയിലും തരിശുഭൂമി കൃഷിഭൂമിയാക്കി മാറ്റുന്നതിലും ക്രിയാത്മകമായ പങ്കുവഹിച്ചിട്ടുണ്ട് പ്രൊഫ. ശോഭീന്ദ്രൻ.
മലബാർ മെഡിഗ്രീൻ പ്ലാന്റേഴ്സ് സൊസൈറ്റി,സൊസൈറ്റി ഫോർ ഹെർബൽ റിസർച്ച് & ഡവലപ്മെന്റ് രൂപീകരണ ത്തിലും പ്രകൃതി സംരക്ഷണ ഏകോപന സമിതി സംഘടിപ്പി ക്കുന്നതിലും ക്രിയാത്മക പങ്ക് വഹിച്ചു അദ്ദേഹം .
നഗരത്തിലെ തുറന്നു കിടക്കുന്ന ഓടകൾക്ക് സ്ലാബ് നിർമ്മിക്കുന്നതിനായി സമരവും കോടതിയിൽ കേസും നടത്തുകയുണ്ടായിട്ടുണ്ട്.ഞെളിയൻ പറമ്പ് മാലിന്യ വിരുദ്ധ സമരത്തിലും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വിരുദ്ധ സമരത്തിലും പ്ലാച്ചിമട സമരത്തിലും എൻഡോസൾഫാൻ വിരുദ്ധ സമരത്തിലും ക്രയാത്മക പങ്ക് വഹിച്ചിട്ടുണ്ട്.തന്റെ പ്രദേശത്ത് പൂനൂർ പുഴയോരത്ത് പെട്രോൾ ബങ്ക് സ്ഥാപിക്കു ന്നതിന്നതിരായ സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു അദ്ദേഹം.
മുത്തങ്ങ വനത്തിൽ വന്യജീവികക്ക് ജലം ലഭ്യമാക്കാൻ തടയണകൾ നിർമ്മിക്കുന്നതിന്നായി കേമ്പുകൾ സംഘടിപ്പിച്ചു അദ്ദേഹം.മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാനാവശ്യപ്പെട്ട് തിരുവനന്തപുരത്തും ദൽഹിയിലും സമരങ്ങൾ സംഘടിപ്പക്കുന്നതിലും മുൻ നിരയിൽ അദ്ദേഹം ഉണ്ടായിരുന്നു.പ്രൊഫസറുടെ വേർപാട്(12/10/2023) പരിസ്ഥിതി ലോകത്തിന് തീരാനഷ്ടമാണ് ഉണ്ടാക്കിയത്.
ടി.വി. രാജൻ
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

4.jpg)
3.jpg)