പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ കുല ഗുരുവും പ്രവർത്തകരുടെ ആചാര്യനും ......
First Published : 2025-10-21, 11:38:12am -
1 മിനിറ്റ് വായന
4.jpg)
ജോൺ സി ജേക്കബ്ബിനെ അനുസ്മരിക്കുമ്പോൾ കാലം (1936 - 11.10.2008 )
കോട്ടയം ജില്ലയിലെ നാട്ടകത്തിനടുത്ത് കുറിച്ചിയാണ്,പിന്നീട് പയ്യന്നൂർകാരനായി മാറിയ,ജോൺ സി ജേക്കബ്ബിന്റെ സ്വദേശം.മദ്രാസ് കൃസ്ത്യൻ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയശേഷം കോഴിക്കോട് ദേവഗിരി കോളേജിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു,1960 - 65 കാലത്താണ് പ്രവർത്തിച്ചത്.1965 ൽ ജോലി രാജിവെച്ച്, പയ്യന്നൂർ കോളേജിൽ ജന്തുശാസ്ത്ര വകുപ്പ് മേധാവിയായി. 1965 മുതൽ 2002 വരെ ഇവിടെ പ്രവർത്തിച്ചു.
വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം വളർത്തു ന്നതിന് സുവോളജി ക്ലബ്ബ് 1972 ൽ ആരംഭിച്ചു.1977 ൽ SEEK സ്ഥാപിച്ചു.ഇതിന്റെ ആഭിമുഖ്യത്തിൽ,1981 ൽ ദക്ഷിണേന്ത്യ യിലെ ആദ്യത്തെ പരിസ്ഥിതി മാസികയായ "സൂചിമുഖി" ആരംഭിച്ചു.1986 ൽ" ഒരേ ഭൂമി ഒരേ ജീവൻ"പ്രസ്ഥാനവും മാസികയും തുടങ്ങി.ഈ മാസികകളിൽനിന്നും വിട്ടശേഷം _പ്രസാദം_ എന്നൊരു മാസിക ആരംഭിച്ചു.2008 ൽ "പ്രസാദം"
പ്രസിദ്ധീകരണം അവസാനിപ്പിക്കുംവരെ പ്രസാദത്തിന്റെ എല്ലാം ആയിരുന്നു.
കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരുടെ ആചാര്യനായി ഗണിക്കപ്പെടുന്നു ജോൺ മാഷിനെ;അതോടൊപ്പം തന്നെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ കുല ഗുരുവായും.വിദ്യാർത്ഥി കളെ പരിസ്ഥിതി പഠനത്തിനായി കലാശാലകളിൽ നിന്നും പുറംലോകത്ത് എത്തിച്ചത് ജോൺ സി ജേക്കബ്ബ് ആണ്. വനങ്ങളിലും കടലോരങ്ങളിലും ദ്വീപുകളിലും തണ്ണീർ തടങ്ങ ളിലും മറ്റും നിരവധി പഠനക്ലാസുകൾ സംഘടിപ്പിച്ച്, പരിസ്ഥിതി പ്രവർത്തനത്തിനു പുതിയൊരു മുഖം കാഴ്ച്ച വെച്ചു ജോൺ സി ജേക്കബ്ബ് '
ദക്ഷിണേന്ത്യയിലെ ആദ്യ പ്രകൃതി സഹവാസ കേമ്പ് ഏഴിമലയിൽ 1977 ൽ അദ്ദേഹം സംഘടിപ്പിച്ചു.സംസ്ഥാനത്ത് ഉടനീളം നൂറുകണക്കിന് പ്രകൃതി പഠന ക്ലാസുകൾ സംഘടിപ്പി ക്കുകയുണ്ടായിട്ടുണ്ട്."ഉറങ്ങുന്നവരുടെ താഴ് വര "എന്ന പരിസ്ഥിതി കഥകളുടെ സമാഹാരവും "എന്റെ ഇഷ്മായേൽ " എന്ന ഗ്രന്ഥവും മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ പരിസ്ഥിതി സമരങ്ങളിൽ സജീവ സാന്നിദ്ധ്യ മായിരുന്നു ജോൺ സി ജേക്കബ്ബ്.സൈലന്റ് വാലി സമരം പെരിങ്ങോം ആണവ നിലയത്തിനെതിരായ സമരം,ചീമേനി താപനിലയ വിരുദ്ധ സമരം,മാടായിപ്പാറ ഖനനവിരുത സമരം, പ്ലാച്ചിമട സമരം,എൻഡോസൾഫാൻ വിരുദ്ധ സമരം എന്നിവ യിലെല്ലാം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
2004 ൽ സ്വദേശി ശാസ്ത്ര പുരസ്കാരവും 2006 ൽ വനമിത്ര പുരസ്കാരവും 2008 ൽ ജൈവ വൈവിധ്യ ബോർഡിന്റെ ഹരിത പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അദ്ദേഹം ആഹ്വാനം ചെയ്തത് ഇപ്രകാരം "പ്രകൃതി ഈശ്വര നാണ്.ഈശ്വര ചൈതന്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാം വിശുദ്ധമാണ്.ഇവിടെ മനുഷ്യന് പ്രത്യേക അവകാശ ങ്ങൾ ഇല്ല.ഒരു ആനയ്ക്കുള്ള അവകാശം ഉറുമ്പിനുമുണ്ട്. പ്രകൃതിയുടെ നിയമം എല്ലാറ്റിനു നിലനില്പും സൗഭാഗ്യവും തന്നരുളുന്നു.നിയമലംഘനം സർവ്വനാശത്തിൽ എത്തിയ്ക്കും."
അദ്ദേഹം തുടരുന്നു."ആരും രക്ഷകരെ പ്രതീക്ഷിച്ചിരിക്കരുത്. നിങ്ങൾ തന്നെയാണ് രക്ഷകൻ". പുസ്തകങ്ങളെ ആശ്രയി ക്കരുതേ, പ്രകൃതിയെ ആശ്രയിക്കുക.നിങ്ങളുടെ മനസ്സ് വഴി കാട്ടിത്തരും "
ടി.വി.രാജൻ
കോഴിക്കോട്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

5.jpg)
3.jpg)