കേരളത്തെ കൂടുതൽ കുഴപ്പത്തിലാക്കും വിധം ഇന്ത്യൻ മഹാസമുദ്രം ചൂടു പിടിക്കുന്നു!




ഉഷ്ണ തരംഗത്തിൻ്റെ സാന്നിധ്യവും കേരളം അനുഭവിച്ചു തുട ങ്ങിയിരിക്കുന്നു.സുര്യാഘാതം മൂലം മരണങ്ങൾ നിത്യ വാർ ത്തകളായിക്കഴിഞ്ഞു.കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാ ക്കുന്ന ദുരന്തങ്ങളെ പ്രകൃതിയുടെ സഹായത്തൊടെയുള്ള പ്രതിരോധ പ്രവർത്തനത്തിലൂടെ(Natural Based Solution)ലഘൂ കരിക്കുകയാണ് മാർഗ്ഗം.അതിനോട് മുഖം തിരിക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്.

 

പ്രശ്നങ്ങളെ രൂക്ഷമാക്കും വിധം 2020 നും 2100 നും ഇടയിൽ ഇന്ത്യൻ മഹാസമുദ്ര ഉപരിതല ചൂട് അനുഭവപ്പെടുമെന്ന് പ്രതീ ക്ഷിക്കുന്നതായി പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു,ഇത് ശാശ്വതമായ താപ തരംഗത്തിലേക്ക് തള്ളി വിടും

 

2020 നും 2100 നും ഇടയിൽ ഇന്ത്യൻ മഹാസമുദ്രം1.4 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉപരിതല ചൂട് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.ഒരു സ്ഥിരമായ ചൂട് തരംഗത്തിലേക്ക് തള്ളുകയും ചുഴലിക്കാറ്റുകൾ തീവ്രമാക്കു കയും മൺസൂണിനെ ബാധിക്കുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്യും.

 

 

പൂനെ ആസ്ഥാനമായുള്ള IMDനേതൃത്വത്തിൽ നടത്തിയ പഠന ത്തിൽ,സമുദ്രത്തിലെ ചൂട് തരംഗങ്ങൾ(അസാധാരണമായ ഉയർന്ന സമുദ്ര താപനിലയുടെ കാലഘട്ടങ്ങൾ)പ്രതിവർഷം 20 ദിവസത്തിൽ നിന്ന്(1970 ൽ)2000 എത്തുമ്പോൾ പ്രതിവർഷം 220-250 ദിവസം വരെ,21-ാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ഉഷ്ണമേഖലാ ഇന്ത്യൻ മഹാസമുദ്രത്തെ തടത്തിലുടനീളം സ്ഥിരമായ ഊഷ്ണ കാറ്റ് അവസ്ഥയിലേക്ക് തള്ളിവിടുന്നു.

 

 

പവിഴപ്പുറ്റ് ബ്ലീച്ചിംഗ്,കടൽപ്പുല്ലിൻ്റെ നാശം,വലിപ്പമുള്ള ആൽഗെ(Kelp forests)നഷ്ടം എന്നിവ കാരണം സമുദ്രത്തി ലെ ചൂട് തരംഗങ്ങൾ ആവാസവ്യവസ്ഥയുടെ നാശത്തിന് കാരണമാകുന്നു,ഇത് മത്സ്യബന്ധന മേഖലയെ പ്രതികൂല മായി ബാധിക്കുന്നു.അവ ചുഴലിക്കാറ്റുകളുടെ ദ്രുതഗതിയി ലുള്ള തീവ്രതയിലേക്കും നയിക്കുന്നു.

 

 

ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്രുതഗതിയിലുള്ള ചൂട് ഉപരിതല ത്തിൽ മാത്രം ഒതുങ്ങുന്നില്ല.ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ഉപരിതലം മുതൽ 2,000 മീറ്റർ ആഴം വരെയുള്ള താപത്തിൻ്റെ അളവ് നിലവിൽ ഒരു ദശാബ്ദത്തിനുള്ളിൽ 4.5 zetta-joules  എന്ന തോതിൽ വർധിച്ചു വരുന്നു.ഒരു ദശാബ്ദത്തിൽ16-22 zetta-joules എന്ന നിരക്കിൽ വർദ്ധിക്കുമെന്ന് പ്രവചിക്കപ്പെ ടുന്നു.

 

 

ഭാവിയിൽ സംഭവിക്കാവുന്ന താപത്തിൻ്റെ ഉള്ളടക്കത്തിലെ വർദ്ധനവ് ഒരു ഹിരോഷിമ അണുബോംബ് സ്ഫോടനത്തിന് തുല്യമായ ഊർജ്ജം ഓരോ സെക്കൻഡിലും പുറപ്പെടു വിക്കും.

 

അറബിക്കടൽ ഉൾപ്പെടെയുള്ള വടക്കുപടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ പരമാവധി ചൂട് വർധിക്കും.അതേ സമയം സുമാത്ര, ജാവ തീരങ്ങളിൽ ചൂട് കുറയും.

 

 

ത്വരിതഗതിയിലുള്ള സമുദ്രതാപനത്തിനിടയിൽ, ഉപരിതല താപനിലയുടെ കാലാനുസൃതമായ രീതി മാറുമെന്ന് പ്രതീക്ഷി ക്കുന്നു.ഇത് ഇന്തോ-പസഫിക് മേഖലയിലെ തീവ്ര കാലാവ സ്ഥാ സംഭവങ്ങൾ വർദ്ധിപ്പിക്കും.

 

1980-2020 കാലഘട്ടത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ പരമാവധി ശരാശരി താപനില വർഷം മുഴുവനും 26 ഡിഗ്രി സെൽഷ്യസ് മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. 21-ാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ഏറ്റവും കുറഞ്ഞ താപനില 28.5 ഡിഗ്രി സെൽഷ്യസിനും വർഷം 30.7 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.

 

 

ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായി വരുന്ന വർധിച്ച ചൂട് മത്സ്യ പ്രജനനം മുതൽ ബാഷ്പീകരണ തോത് വർധന,കാർ മേഘങ്ങളുടെ വലിപ്പ കൂടുതൽ,മഴ തീവ്രമാകുന്നത് തുടങ്ങി വമ്പൻ തിരിച്ചടികൾക്ക് വഴി ഒരുക്കും.ഇത്തരം പ്രശ്നങ്ങൾ കേരളത്തെ കൂടുതൽ കുഴപ്പത്തിലാക്കും

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment