സുഗന്ധഗിരിയിലെ മരം മുറി ഒറ്റപ്പെട്ട സംഭവമല്ല !




സുഗന്ധഗിരിയിലെ മരം മുറി ഒറ്റപ്പെട്ട സംഭവമല്ല.

 

സുഗന്ധഗിരിയിലെ മരം മുറി കേസിൽ കൂടുതൽ നടപടി എന്നാണ് വാർത്ത.കൽപ്പറ്റ റേഞ്ച് ഓഫീസർ കെ നീതുവിനെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടിയും വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലുമാണ് നടപടി.

 

 

മുപ്പതോളം ജീവനക്കാർ 24 മണിക്കൂറും നിരീക്ഷണമുള്ള പ്രദേശത്താണ് വനംകൊള്ള നടന്നത്.നാലുപേർ കൈകോർ ത്താൽ പോലും ചുറ്റെത്താത്ത വണ്ണമുള്ള മരങ്ങളാണ് നഷ്‌ട പ്പെട്ടിരിക്കുന്നത്.സുഗന്ധഗിരിയിൽ ഭൂരഹിതരായ ആദിവാസ ഭൂരഹിതരായ ആദിവാസികൾക്ക് 5 ഏക്കർ വീതം പതിച്ച് കൊടുക്കാൻ ഉപയോഗിച്ച1,086 ഹെക്‌ടറിലാണ് കൊള്ള നട ന്നത്.പതിച്ച് കൊടുത്തെങ്കിലും ഭൂമി ഇപ്പോഴും വനംവകുപ്പി ന്റെ അധീനതയിലാണ്.

 

 

മുട്ടിൽ മരംമുറിയെ വെല്ലുന്ന വനംകൊള്ളയാണ് നടന്നതെ ന്നാണ് വിലയിരുത്തൽ.മുട്ടിലിൽ റവന്യൂ ഭൂമിയിലെ മരങ്ങ ളാണ് മുറിച്ചു കടത്തിയതെങ്കിൽ സുഗന്ധഗിരിയിൽ വന ഭൂമി യിലെ തന്നെ മരങ്ങളാണ് കൊള്ളയടിച്ചത്.

 

 

സംഭവത്തിൽ ഡിഎഫ്ഒ ഷജ്‌ന കരീമിനോട് വിശദീകരണം തേടിയിട്ടുണ്ട്.ഇത് ലഭിക്കുന്ന മുറയ്‌ക്ക്‌ തുടർ നടപടികൾ സ്വീകരിക്കും.മറ്റു ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നടപടി എടുക്കാൻ ഉത്തരമേഖലാ സിസിഎഫിനെ ചുമതലപ്പെടുത്തി.

 

 

പ്രതികളിൽ നിന്ന് ഫോറസ്‌റ്റ് വാച്ചർ ആർ ജോൺസൺ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങൾ കരാറുകാരന് കാണിച്ചു കൊടുത്തത് പോലും വനം ജീവനക്കാരാണെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്.

 

 

പരിശോധനകൾ ഒന്നുമില്ലാതെ മരം മുറിക്കുന്നതിന് അനു മതി നൽകി,കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടും തടി കടത്തു ന്നതിന് ഇടയാക്കി,യഥാർഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ല തുടങ്ങി വിവിധ കുറ്റങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്.ഇവരിൽ കൽപ്പറ്റ സെക്‌ഷൻ ഫോറസ്‌റ്റ് ഓഫീസർ

കെ കെ ചന്ദ്രൻ,ബീറ്റ് ഓഫീസർമാരായ സജി പ്രസാദ്,എംകെ വിനോദ്കുമാർ,വാച്ചർമാർ ജോൺ സൺ,ബാലൻ എന്നിവർ നേരത്തെ സസ്‌പെൻഷനിലാണ്.

 

 

വീടുകൾക്ക് ഭീഷണി വീടുകൾക്ക് ഭീഷണിയായ 20 മരം മുറി ക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ച് കടത്തിയതായാണ് കണ്ടെത്തിയത്.

 

    .....     ....       ......  .....  ...  .....  ......     ......   ......  ...... .......   ..... ......  ....

 

 

പട്ടയ ഭൂമിയിലെ മരങ്ങളുടെ അവകാശം സംസ്ഥാന സർക്കാ രിനെന്ന് സുപ്രീം കോടതി .

 

കേരളത്തിലെ വനഭൂമി ക്രമീകരണനിയമപ്രകാരമുള്ള പട്ടയ ഭൂമിയിലെ മരങ്ങളുടെ അധികാരം സംസ്ഥാന സർക്കാരിനെ ന്ന് സുപ്രീം കോടതി വിധിച്ചു.

 

ഇടുക്കി ജില്ലയിൽ നിന്നുള്ള കേസിലാണ് സുപ്രീംകോടതി ഉത്തരവ്.ജയകുമാർ എന്ന വ്യക്തി തന്‍റെ പിതാവിന് ലഭിച്ച വനഭൂമി ക്രമീകരണ നിയമപ്രകാരമുള്ള പട്ടയ ഭൂമിയിൽ നിന്ന് അഞ്ഞലി മരം മുറിച്ചതാണ് കേസിന് ആധാരം.

 

 

ഇതിനെതിരെ എടുത്ത കേസിലെ നടപടി കേരള ഹൈക്കോ ടതി റദ്ദാക്കി.പിതാവിന് ലഭിച്ച ഭൂമിയിൽ നിന്ന് മരം മുറിക്കു ന്നത് കുറ്റമല്ല എന്നായിരുന്നു കേരള ഹൈക്കോടതി നീരീ ക്ഷണം.ഇതിനെതിരെ കേരള സർക്കാർ സുപ്രീംകോടതി സമീ പിച്ചു.മരങ്ങളുടെ അവകാശം സർക്കാരിനാണെന്നും നിയമ പ്രകാരമുള്ള അധികാരം ഹൈക്കോടതി പരിഗണിച്ചില്ലെന്നും കേരളത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് വാദിച്ചു.

 

 

ആഞ്ഞലി മരം മുറിക്കുന്നതിന് ഡിഎഫ്ഒയുടെ അനുവാദം വേണ്ടെന്ന് കേസിലെ എതിർകക്ഷി വാദിച്ചു.അനുവാദം ഇല്ലാതെ മരം മുറിച്ചത് കുറ്റകരമാണെന്ന് സർക്കാർ വാദം അംഗീകരിച്ച സുപ്രീം കോടതി കേസ് റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു.കേസിന്‍റെ മറ്റു നടപടികൾ ഇടുക്കിയിലെ കോടതിയിൽ തുടരാനും സുപ്രീം കോടതി ഉത്തരവിട്ടു.

 

മുട്ടിൽ മരംമുറിക്കു ശേഷം സുഗന്ധഗിരിയിലെ മരങ്ങൾ മുറിച്ച സംഭവം കാടുകളുടെ നശീകരണം തുടരുന്നതിന് തെളി വാണ്.വനങ്ങൾ മെലിഞ്ഞ് ഇല്ലാതാകുമ്പോൾ അതിനു കാര ണമായി ഉദ്യോഗസ്ഥരുടെ പിൻതുണയോടെ  മരംമുറി തുടരു യാണ് ചുട്ടുപൊള്ളുന്ന കേരളത്തിൽ !

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment