റിയൽ എസ്റ്റേറ്റ് കച്ചവടത്തിന് തടയിടണം




അനുമതി ഇല്ലാതെ ഭൂമി പ്ലോട്ടുകളാക്കിയാൽ മൂന്ന് വർഷം തടവും പിഴയും, നടപ്പിലാക്കിയിരുന്നു എങ്കിൽ !
 
പഞ്ചായത്ത് -മുനിസിപ്പൽ കെട്ടിടനിർമാണ ചട്ടപ്രകാരം എതു ഭൂമിയും പ്ലോട്ടുകളാക്കി വികസിപ്പിക്കുന്നതിന് ഉടമസ്ഥർ തദ്ദേശസ്ഥാപന സെക്രട്ടറിയിൽനിന്ന് അനുമതി തേടണം എന്നതാണ് നിയമം.പക്ഷെ ഈ നിയമം പാലിക്കപ്പെടാറില്ല.

ആവശ്യമായ അനുമതികൾ നേടാതെ ഭൂമി പ്ളോട്ടുകളായി തിരിച്ച് വിൽപന നടത്തുന്നത് തടയാൻ കർശനമായി സർക്കാർ ഇടപെടും എന്ന വാർത്ത ആശ്വാസകരമാണ്.


സംസ്ഥാനത്തിന്റെ ഭൂഘടനയെ അട്ടിമറിക്കും വിധമാണ് നില വിൽ ഭൂമിയുടെ കച്ചവടം നടന്നു വരുന്നത്.യഥാർത്ഥ ഉടമസ്ഥ നെ നോക്കു കുത്തിയാക്കുവിധം മാറ്റി നിർത്തി,ദല്ലാളന്മാർ നടത്തുന്ന വ്യവഹാരങ്ങളെ രാഷ്ട്രീയ-ഉദ്യോഗസ്ഥർ പിൻതു ണയ്ക്കുകയാണ്.

അതിരുകളില്ലാത്ത ഭൂമിയുടെ മറിച്ചുവിൽക്കലും സുതാര്യമ ല്ലാത്ത പണമിടപാടും നാട്ടിൽ അനധികൃത നിർമ്മാണങ്ങൾ ക്കും സമാന്തര സാമ്പത്തിക വ്യവഹാരങ്ങൾക്കും അവസര മൊരുക്കി.സഹകരണ ബാങ്കുകളിലെ പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇറങ്ങിയത് എല്ലാ അർത്ഥത്തിലും അനധികൃത മായിട്ടാണ്.ഭൂമിയെ ഊഹവിപണിയിൽ  ചരക്കായി അവതരി പ്പിക്കുക,അതിനായി നിയമങ്ങളെ അട്ടിമറിക്കൽ കേരളത്തിന്  വൻതിരിച്ചടിയാണ് ഉണ്ടാക്കിയത്.ഭൂമിയുടെ ഘടനാ മാറ്റത്തെ വികസനത്തിൻ്റെ പേരിൽ മറയ്ക്കുവാനാണ് സർക്കാരും പഞ്ചായത്തും വ്യവസായികളും ശ്രമിക്കുന്നത്.ഫ്ലാറ്റ് നിർമ്മാ ണവും ഹോട്ടൽ സമുച്ചയവും തിരുവനന്തപുരം മുതൽ തൃശൂർ എറണാകുളം ജില്ലകളിലെ തീരങ്ങളുടെ ഘടനയെ തന്നെ മാറ്റിയെടുത്തു.തീരദേശങ്ങൾ മുതൽ പശ്ചിമഘട്ടം വരെ ഇതു പ്രകടവുമാണ്.


സ്ഥലം കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (K-RERA)യിൽ രജിസ്റ്റർ ചെയ്യാതിരിക്കുക,പരസ്യം ചെയ്യുക, വാങ്ങാൻ ആളുകളെ ക്ഷണിക്കുക എന്നിവയ്‌ക്കാണ് മൂന്ന് വർഷം തടവും പിഴയും നിർദേശിച്ചിരിക്കുന്നത്.പദ്ധതി തുക യുടെ 10% പിഴയായി ഈടാക്കാൻ വ്യവസ്ഥ ചെയ‌്തിരിക്കുന്നു പുതിയ നിർദ്ദേശം.

ഭൂമിയുടെ ആകെ വിസ്തീർണം 0.5 ഹെക്ടറിൽ താഴെയും പ്ലോട്ടുകളുടെ എണ്ണം പത്തിൽ കുറയുകയും ചെയ്താലും തദ്ദേശസ്ഥാപന സെക്രട്ടറിയുടെ വികസനാനുമതി ആവശ്യ മാണ്.
 

പ്ലോട്ടുകൾ പത്തിൽ കവിയുകയും ആകെ വിസ്തീർണം 0.5 ഹെക്ടറിനു താഴെയായാലും അനുമതി വേണം.പ്ലോട്ടുകൾ 20ൽ കൂടുകയോ ഭൂമിയുടെ വിസ്തീർണം 0.5 ഹെക്ടറിൽ കൂടുകയോ ചെയ്താൽ ജില്ലാ ടൗൺ പ്ലാനറുടെ ലേ ഔട്ട് അനു മതിയും സെക്രട്ടറിയുടെ വികസന അനുമതിയും ആവശ്യ മാണ്.


റിയൽ എസ്റ്റേറ്റ് ആക്ടനുസരിച്ച് 500 ച.മീറ്ററിന് മുകളിലുള്ള ഭൂമി പ്ലോട്ടുകളാക്കി വിൽക്കാൻ എല്ലാവിധ അനുമതിയോ ടെയും വേണം K-RERA യിൽ രജിസ്റ്റർ ചെയ്യേണ്ടത്.അനുമതി പത്രത്തിന്റെ പകർപ്പ് സെക്രട്ടറിക്കും നൽകണം.വികസന അനുമതിപത്രമോ ലേ ഔട്ട് അനുമതിയോ കൂടാതെ ഭൂമി കൈ മാറ്റം ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് സ്റ്റോപ്പ്മെമ്മോ നൽകാൻ അധികാരമുണ്ട്.തുടർന്നായിരി ക്കും വിശദീകരണം തേടലും ഇതരനടപടികളും.ഉടമകളുടെ സിറ്റിംഗ് നടത്തി വിശദീകരണം കേട്ടശേഷമാണ് നടപടികൾ. പിഴയടച്ചില്ലെങ്കിലാണ് അടുത്തഘട്ടം നിയമനടപടികൾ സ്വീക രിക്കുക.ഭൂമി പ്ലോട്ടാക്കുന്നതിന്റെ വ്യവസ്ഥകൾ സംബ ന്ധിച്ച വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കും. പഞ്ചായത്ത് കമ്മിറ്റിയിലും മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലിലും സർക്കുലർ അവതരിപ്പിക്കാനും സെക്രട്ടറി മാരോട് K-RERA ആവശ്യപ്പെട്ടിട്ടുണ്ട്.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment