2024 ലോകസഭാ തെരഞ്ഞെടുപ്പിൽ പരിസ്ഥിതിക്കായി BJP മുന്നണി യെ പരാജയപ്പെടുത്തുക !




പ്രകൃതി സൗഹൃദ ഇന്ത്യക്കായി BJP യെ പരാജയപ്പെടുത്തുക :

 

പരിസ്ഥിതി വിഭവങ്ങൾ ജനങ്ങളും സർക്കാരും സംരക്ഷി ക്കാൻ ബാധ്യതപ്പെട്ടിരിക്കുന്നു എന്ന് ഭരണഘടന തന്നെ അടിവരയിടുന്ന,ഭൂമിയിലെ 7.5%ജൈവ വൈവിധ്യങ്ങളുടെ രാജ്യം,പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിൽ 180 ആം സ്ഥാനത്തെക്ക് തല കുത്തിയത് കഴിഞ്ഞ 10 വർഷ കാലത്തെ ദേശീയ സർക്കാർ സമീപനത്തിൻ്റെ തുടർച്ചയായിട്ടാണ്.

 

 

കാലാവസ്ഥാ ദുരന്തത്താൽ തിരിച്ചടി നേരിടുന്ന ഹെയ്ത്തി, ഫിലിപ്പൈൻസ്,പാകിസ്ഥാൻ,ബംഗ്ലാദേശ് തുടങ്ങിയവർക്കൊ പ്പമാണ് ഇന്ത്യ.രാജ്യത്തിൻ്റെ1500 ച.km തീരങ്ങൾ 2050ൽ കടലിനടിയിലാകുന്ന അവസ്ഥയിലാണ്.അന്തരീക്ഷ മലിനീ കരണം അതിഭീകരമായി മാറി(53.3 μg/m3).WHO നിഷ്ക്കർ ഷിക്കുന്നത് 5 μg/m3 മാത്രവും.

 

ഗംഗ,യമുന,നർമ്മദ,ഗോദാവരി മുതൽ കൃഷ്ണയും കാവേരി യും(ബ്രഹ്മപുത്ര ഒഴിച്ചു ള്ളവ)തകർച്ചയുടെ വക്കിലാണ്. ബാംഗ്ലൂർ നഗരത്തിൻ്റെ സ്ഥിതി ഒറ്റപ്പെട്ടതല്ല.ശരാശരി ദേശീയ ഭൂഗർഭ ജല ലഭ്യത 5000ക്യു.മീറ്ററിൽ നിന്നും 2021ൽ 1486 ക്യു.മീറ്ററായി,2031 ൽ 1367ക്യു മീറ്ററിലെത്തും.മഞ്ഞുരുകലി ൻ്റെയും ഉരുൾപൊട്ടലിൻ്റെയും എണ്ണവും  ശക്തിയും വർധിച്ച ഹിമാലയം,മരുഭൂമിയും കടലും വിഴുങ്ങുന്ന പടിഞ്ഞാറൻ കിഴക്കൻ വടക്കേന്ത്യൻ അതൃത്തികൾ സൂചിപ്പിക്കുന്നത് കാലാവസ്ഥാ ദുരന്തങ്ങളെയാണ്.

 

പ്രകൃതി ദുരന്തങ്ങൾ മൂലം 2022 ൽ മാത്രം രാജ്യത്ത് 3000 മരണങ്ങൾ.70000 നാൽ കാലികൾ,4.25 ലക്ഷം വീടുകൾ,48 ലക്ഷം ഏക്കറിലെ കൃഷി-നാശങ്ങൾ.കാലാവസ്ഥാ അഭയാർ ത്ഥികളായി ഇന്ത്യൻ കർഷകരും ആദിമവാസികളും മാറേണ്ടി വരുന്നു. വായു-ജല-മൃഗജന്യരോഗങ്ങൾ വർധിച്ചു,തിരിച്ചടിക ൾക്ക് ശമനമില്ല.അതുണ്ടാക്കുന്ന തിക്താനുഭങ്ങളുടെ കാര ണക്കാർ വഴിതെറ്റിയ ദേശീയ വികസന അജണ്ടയുടെ വക്താക്കളാണ്.

 

പ്രതിവർഷ ദേശീയ വാർഷിക വരുമാനത്തിൽ ഇപ്പോൾ ഏറ്റവും കുറഞ്ഞത് 2% എങ്കിലും വരുമാന നഷ്ടം കാലാവസ്ഥയിലൂടെ ഇന്ത്യക്കാർക്ക് ഉണ്ടാകുന്നു(5 ലക്ഷം കോടി മുതൽ 7ലക്ഷം കോടി രൂപ).2030ൽ GDP യുടെ 4.5% വരെ അപകടത്തിലാകു മെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിച്ചു.ആ തുക ഊഹിക്കാവുന്നതിലും എത്രയൊ അപ്പുറമാണ്.6 വർഷം കൊണ്ട് ഉഷ്ണ സമ്മ ർദ്ദം മൂലം ആഗോളതലത്തിൽ സംഭവിക്കുന്ന 8 കോടി തൊഴിൽ നഷ്ടങ്ങളിൽ ഏക ദേശം 3.4 കോടിയും ഇന്ത്യക്കാരിൽ നിന്ന് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 

ഒരു വർഷത്തിലെ 314 ദിവസവും(86%)കാലാവസ്ഥയുടെ തിക്താനുഭവങ്ങൾ അനുഭ വിക്കുന്ന നാടായി രാജ്യം മാറി. അതിൻ്റെ ആഘാതങ്ങൾ വർധിക്കുമ്പോഴാണ് ദേശീയ നിയമ നിർമാണസഭയിലെക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

രാജ്യത്തിൻ്റെ പ്രകൃതി വിഭവങ്ങളെ തകർക്കാൻ കൂട്ടുനിൽ ക്കുന്ന മോദി സർക്കാർ പ്രതിനിധികളെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുക 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment