രാജ്യം വൻ ജലക്ഷാമത്തിലെയ്ക്ക് !




രാജ്യത്തെ പ്രധാന ജലസംഭരണികളിലെയും നദീതടങ്ങളിലെ യും മൊത്തത്തിലുള്ള ജല സംഭരണം 10 വർഷം രേഖപ്പെടു ത്തിയ ശരാശരി സംഭരണത്തേക്കാൾ കുറവായിരിക്കുന്നു.

 

2024 ഏപ്രിൽ 18-ന് പുറത്തിറക്കിയ Central Water Commission (CWC)പ്രതിവാര കണക്ക് കാണിക്കുന്നത്,മധ്യ,കിഴക്കൻ- ഇന്ത്യ ഒഴികെ,മറ്റെല്ലാ പ്രദേശങ്ങളും(വടക്ക്,പടിഞ്ഞാറ്, തെക്ക്) കഴിഞ്ഞ10 വർഷത്തെ ശരാശരിയേക്കാൾ താഴ്ന്ന ജലനിരപ്പ് കാണിക്കുന്നു എന്നാണ്.

 

 

രാജ്യത്തുടനീളമുള്ള 150 പ്രധാന ജലസംഭരണികൾ നിരീക്ഷിച്ച CWC,5600 കോടി ക്യുബിക് മീറ്റർ(BCM)തത്സമയ സംഭരണം രേഖപ്പെടുത്തിയിട്ടുണ്ട്.ഇത് റിസർവോയറുകളുടെ മൊത്തം തത്സമയ സംഭരണ ​​ശേഷിയുടെ 31%.മാത്രം കഴിഞ്ഞയാഴ്ച മൊത്തം ലൈവ് സ്റ്റോറേജ് 33% ആയിരുന്നു.

 

 

കർണാടക,ആന്ധ്രാപ്രദേശ്,കേരളം,തമിഴ്‌നാട് എന്നിവിടങ്ങളി ൽ സംയോജിത ലൈവ് സ്റ്റോറേജ് 9.31 BCM ആണ്.42 റിസർ വോയറുകളിലായി തത്സമയ സംഭരണം അതിൻ്റെ മൊത്തം തത്സമയ സംഭരണ ​​ശേഷിയുടെ 17% മാത്രം.ഇത് കഴിഞ്ഞ വർഷം ഏകദേശം 30%.

 

 

മഹാരാഷ്ട്ര,ഗുജറാത്ത് തുടങ്ങിയ പടിഞ്ഞാറൻ സംസ്ഥാന ങ്ങളിൽ,49 ജലസംഭരണികളിലെ ശേഷിയുടെ 33.9% മാത്ര മാണ് തത്സമയ സംഭരണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബ്,ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ 10 റിസർവോയറുകളിലായി 32.5% തത്സമയ സംഭരണമുണ്ട്.

 

കിഴക്കൻ സംസ്ഥാനങ്ങളായ അസം,ഒഡീഷ,പശ്ചിമ ബംഗാൾ, ജാർഖണ്ഡ്,ത്രിപുര, ബിഹാർ,നാഗാലാൻഡ് എന്നിവിടങ്ങളിലെ   23 ജലസംഭരണികളിൽ 40.6% തത്സമയ സംഭരണം.കഴിഞ്ഞ വർഷം ഇക്കാലയളവിൽ 35 % ഉണ്ടാകിരുന്നു സംഭരണം.

 

 

പെണ്ണാറിനും കന്യാകുമാരിക്കും ഇടയിൽ കിഴക്കോട്ടൊഴുകു ന്ന നദികൾ,താദ്രി മുതൽ കന്യാകുമാരി വരെ പടിഞ്ഞാറോ ട്ടൊഴുകുന്ന നദികൾ,കാവേരി,പടിഞ്ഞാറോട്ടൊഴുകുന്ന നദി കൾ എന്നിവയുടെ ജലസംഭരണത്തിൻ്റെ കുറവുള്ള തെക്ക്, കിഴക്കൻ മേഖലകളിലെ നദീതടങ്ങളിൽ സ്ഥിതി അതീവ ഗുരു തരമാണ്.

 

മഹാനദിക്കും പെണ്ണാറിനുമിടയിൽ കിഴക്കോട്ടൊഴുകുന്ന നദി കളിൽ ജലസംഭരണത്തിൽ വലിയ കുറവുണ്ട്.10 വർഷത്തെ ശരാശരി സംഭരണവുമായി താരതമ്യം ചെയ്യുമ്പോൾ ഈ നദി കളിൽ 100 ​% കുറവുണ്ടായി.

 

പെണ്ണാർ നദീതടത്തിൽ,ജലനിരപ്പ് അതിൻ്റെ മൊത്തം ശേഷി യുടെ 1.35%,ദശകത്തിലെ ശരാശരി സംഭരണത്തിൻ്റെ 96% കമ്മി.

 

 

സംഭരണക്കുറവ് സാധാരണയുടെ 20% കൂടുതലാണെങ്കിൽ റിസർവോയറിനെ 'കമ്മി' എന്നും കുറവ് 60% കൂടുതലാണെ ങ്കിൽ 'വളരെ കുറവ്' എന്നും CWC വിളിക്കുന്നു.കഴിഞ്ഞ 10 വർഷത്തെ ജലത്തിൻ്റെ ശരാശരി സംഭരണത്തെയാണ് 'സാധാരണ'സംഭരണം എന്ന് നിർവചിച്ചിരിക്കുന്നത്.

 

ഋഷികുല്യ, ബഹുദ,വംശധാര, നാഗാവലി,ശാരദ,വരാഹ, താണ്ഡവ,ഏലൂർ,ഗുണ്ടകമ്മ,തമ്മിലേരു,മൂസി,പാലേരു, മൂന്നേരു തുടങ്ങി 13 പ്രധാന നദികൾ ഇപ്പോൾ ജലസംഭരണം കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.86,643 ച.km വിസ് തൃതിയുള്ള ഈ നദികൾ മൊത്തം വിസ്തൃതിയുടെ 60%ത്തിന് ജലസേചന ജലം നൽകുന്നു.

 

 

ഈ ജലസംഭരണികളുടെ വൃഷ്ടിപ്രദേശങ്ങളിലെ മഴക്കുറ വാണ് ജലസംഭരണം വൻതോതിൽ കുറയാൻ കാരണം.

 

മാർച്ച് മുതൽ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ പല ഉപവിഭാ ഗങ്ങളിലും മഴക്കുറവ് രേഖപ്പെടുത്തി.ആൻഡമാൻ നിക്കോ ബാർ ദ്വീപുകളിൽ 96% കമ്മിയാണ്.കൊങ്കൺ,ഗോവ സ്റ്റേഷനു കളിൽ 92% മഴക്കുറവ് രേഖപ്പെടുത്തി.

 

.

കർണാടക,ആന്ധ്രാപ്രദേശ്,തെലങ്കാന,കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം തന്നെ ജലക്ഷാമം നേരിടുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment