വേനൽ മഴയിൽ 65% കുറവ്. 4 ജില്ലകളിൽ




വേനൽ മഴയിലെ വൻ കുറവ് കേരളത്തെയും മറ്റു സംസ്ഥാന ങ്ങളെയും പൊള്ളിക്കുകയാണ്.മാർച്ച് 1 മുതൽ ഏപ്രിൽ 4  വരെ 42.9 mm മഴ കിട്ടേണ്ട സംസ്ഥാനത്ത് 15.1mm (65% മഴ ക്കുറവ്) മാത്രമാണ് രേഖപ്പെടുത്തിയത്.

 

സംസ്ഥാനത്ത് 4 ജില്ലകളിൽ ഒരു ചാറ്റമഴ പോലും ലഭിച്ചില്ല. കണ്ണൂർ,കോഴിക്കോട്,വയനാട്, മലപ്പുറം എന്നിവയാണ് അവ. 29.6 mm മഴ കിട്ടേണ്ടിയിരുന്ന മലപ്പുറവും 27.8 mm ഉണ്ടാകേ ണ്ട വയനാടും 100% വരൾച്ചയിലാണ്.മാഹിയിലും മഴ 0% ആയിരുന്നു.

 

പാലക്കോട് 1.3 mm ആണ് 35 ദിവസത്തിനുള്ളിൽ പെയ്തത്. 96% കുറവ്.ഇടുക്കിയിൽ 89% മഴ കുറഞ്ഞു.63.5 mm ലഭിക്കേ ണ്ട ഇടത്ത് 7.1 mm മാത്രം.

 

 

വേനൽ മഴ തെക്കൻ കേരളത്തിൽ കൂടുതലായി കിട്ടും.കുറവ് വടക്കും.പത്തനംതിട്ടയിൽ 87.2 mm മഴ മാർച്ച് ഒന്നുമുതൽ ഏപ്രിൽ ആദ്യം വരെ കിട്ടണം.ഈ വർഷം 54.4 mm മഴ ലഭിച്ചു. കുറവ് 38%.ഏറ്റവും കൂടുതൽ മഴ കിട്ടിയത് പത്തനംതിട്ട ജില്ല യിലാണ്.ഭേദപ്പെട്ട മഴ കിട്ടിയ കോട്ടയത്ത് ചൂടിന് ഒട്ടും കുറവില്ല.

 

 

ചില ജില്ലകളിലെ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിലെ ത്തി.2019 ന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനില പാലക്കാട് രേഖപ്പെടുത്തി.തൃശ്ശൂരിലും സ്ഥിതിക്കു മാറ്റമില്ല.രണ്ട് ജില്ലകളി ലെ ശരാശരി താപനിലയേക്കാൾ 3.4 ഡിഗ്രി സെൽഷ്യസും 4.9 ഡിഗ്രി സെൽഷ്യസും കൂടുതലാണ് ഇപ്പോൾ.

 

 

അന്തരീക്ഷ താപനിലയുടെയും ആർദ്രതയുടെയും സംയോജിത ഫലത്തിൽ ഒരാൾ അനുഭവിക്കുന്ന താപമാണ് Heat Index.പല വികസിത രാജ്യങ്ങളും പൊതുജനാരോഗ്യ മുന്നറിയിപ്പുകൾ നൽകുന്നതിന് ഈ സൂചിക ഉപയോഗി ക്കുന്നു.

 

തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്തും ആലപ്പുഴ, കോട്ടയം,കണ്ണൂർ ജില്ലകളിലെ ചില പ്രദേശങ്ങളിലും 54 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് Heat Index.

 

തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ പ്രധാന പ്രദേശങ്ങ ളിലും 45-54 ഡിഗ്രി സെൽഷ്യസ് Heat Index രേഖപ്പെടുത്തി.

 

ചൂടുകാറ്റ്  ശാരീരിക സമ്മർദ്ദത്തിന് കാരണമാകും,അത് മരണത്തിലേക്ക് പോലും നയിച്ചേക്കാം.താപ തരംഗത്തിൻ്റെ ആഘാതം കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

 

പ്രത്യേകിച്ച് ഉച്ചയ്ക്ക് 12.00 നും 3.00 നും ഇടയിൽ വെയിലത്ത് പോകുന്നത് ഒഴിവാക്കുക.

 

ദാഹമില്ലെങ്കിലും കഴിയുന്നത്ര തവണ ആവശ്യത്തിന് വെള്ളം കുടിക്കുക

കനം കുറഞ്ഞതും ഇളം നിറമുള്ളതും അയഞ്ഞതും സുഷിര ങ്ങളുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ ഒഴിവാക്കുക, പഴകിയ ഭക്ഷണം കഴിക്കരുത്.

ശരീരത്തെ നിർജ്ജലീകരണം ചെയ്യുന്ന മദ്യം,ചായ,കാപ്പി, കാർബണേറ്റഡ് ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കുക.

 

ഫാനുകളും നനഞ്ഞ വസ്ത്രങ്ങളും ഉപയോഗിക്കുക,

തണുത്ത വെള്ളത്തിൽ ഇടയ്ക്കിടെ കുളിക്കുക.

 

ORS, ലസ്സി, തോരാണി (അരിവെള്ളം),നാരങ്ങാ വെള്ളം,മോര്, തുടങ്ങിയ വീട്ടിലുണ്ടാക്കുന്ന പാനീയങ്ങൾ ഉപയോഗിക്കുക.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment