കള്ളക്കടൽ എന്ന പ്രതിഭാസത്തെ പറ്റി




പ്രാദേശിക കാറ്റിൽ പ്രകടമായ മാറ്റമോ തീരദേശ പരിതസ്ഥി തിയിൽ പ്രത്യക്ഷമായ മറ്റേതെങ്കിലും സംഭവമൊ ഇല്ലാതെ സംഭവിക്കുന്ന പെട്ടെന്നുള്ള വെള്ളപ്പൊക്ക സംഭവങ്ങളാണ് കള്ളക്കടൽ.

 

 

"കടൽ കള്ളൻ' എന്നർത്ഥം വരുന്ന മലയാള വാക്കിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്.ഇന്ത്യൻ തീരങ്ങളിലെ പ്രധാന സാമൂഹിക പ്രശ്‌നങ്ങളിലൊന്നായി കള്ളകടലിനെ കണക്കാ ക്കപ്പെടുന്നു.ഉയർന്ന തിരമാലകൾ മൂലമാണ് ഇത് ഉണ്ടാകു ന്നത്.പ്രാദേശിക കാറ്റിൽ മാറ്റമൊന്നും ഇല്ലാതെ ചിലപ്പോൾ കടുത്ത വെള്ളപ്പൊക്കത്തിനും ഇതു കാരണമാകും.

 

 


പ്രതിഭാസം കൂടുതലും മൺസൂണിന് മുമ്പുള്ള സമയത്തും ചിലപ്പോൾ മഴക്കാലത്തിനു ശേഷമുള്ള സമയത്തും സംഭവി ക്കുന്നു.ഇത് കുറച്ച് ദിവസത്തേക്ക് തുടരും.താഴ്ന്ന തീരങ്ങ ളിൽ വെള്ളം കയറും.ഉയർന്ന വേലിയേറ്റ സമയത്ത്,ജല നിരപ്പ് 1.5 മീറ്റർ വരെ കയറാം.

 

 


വടക്കേ ഇന്ത്യൻ മഹാസമുദ്രത്തിലെ ഉയർന്ന തോതിലുള്ള കാറ്റും(Swell)ദക്ഷിണ സമുദ്രത്തിലെ കാലാവസ്ഥാ സാഹച ര്യങ്ങളും മുൻനിർത്തി ഇങ്ങനെ സംഭവിക്കാം.തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ആഫ്രിക്കയ്ക്കും ആസ്‌ട്രേ ലിയയ്ക്കും ഇടയിൽ നിന്നുള്ള 30 ഡിഗ്രി സെൽഷ്യസിൽ നിന്ന് പടരുന്ന കാറ്റ് (Swell)കള്ളക്കടലിന് കാരണമാകുമെന്ന് സ്ഥിരീ കരിക്കുന്നു. 

 

 

Waves,Swells എന്നിവ രണ്ടു തരം കാറ്റുകളാണ് എങ്കിലും Waves,കടൽ വെള്ളത്തിന് മുകളിലൂടെ വലിയ അകലത്തില ല്ലാതെ വീശുന്നു.Swells ആകട്ടെ കാറ്റുകൾ തന്നെ,പക്ഷെ അവ കാറ്റുകൾ തുടങ്ങുന്ന ഇടത്തു നിന്നും ഉയർന്നു പൊങ്ങി വീശും.ഏറെ ദൂരത്തു നിന്നുള്ള തിരകളെ കരയിൽ എത്തി ക്കും.തിരയുടെ തീവ്രത വർധിപ്പിക്കും.Swells എന്ന പ്രതിഭാസം വളരെ നീളത്തിൽ കടന്നു പോകുന്നു.

 


തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,തൃശൂര്‍ ജില്ലകളിലെ തീര പ്രദേശങ്ങളില്‍ കടലാക്രമണം വലിയ തോതിൽ ഇപ്പോൾ ഉണ്ടായത് Swell പ്രതിഭാസത്തിലൂടെയാണ്.തിരുവനന്തപുരം പുല്ലുവിള,അടിമലത്തുറ,പുതിയതുറ,പൂന്തുറ,തുമ്പ എന്നിവിട ങ്ങളിൽ കടല്‍ കയറി.കൊല്ലത്ത് മുണ്ടയ്ക്കലിലാണ് കടലാ ക്രമണം അനുഭവപ്പെട്ടത്.ആലപ്പുഴയില്‍ പുറക്കാട്,വളഞ്ഞ വഴി,ചേര്‍ത്തല,പള്ളിത്തോട് കടലാക്രമണം അനുഭവപ്പെട്ടു. തൃശൂരില്‍ പെരിഞ്ഞനത്തും രൂക്ഷമായി കടൽ കയറ്റം.

 


കടലിലെ വർധിച്ച ചൂടും തീരങ്ങളിലെ അതിരുവിട്ട നിർമ്മാണ ങ്ങളും കള്ളക്കടലിൻ്റെ ആഘാതം വർധിപ്പിച്ചു.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment