ഫോട്ടോഗ്രാഫറുടെ മരണവും വന്യജീവി സംഘർഷവും
First Published : 2024-05-12, 02:44:13pm -
1 മിനിറ്റ് വായന

മാധ്യമ പ്രവർത്തകൻ AV മുകേഷിൻ്റെ മരണം അദ്ദേഹത്തെ അടുത്തറിയാവുന്നവർക്കും മറ്റുള്ളവർക്കും വേദനയുണ്ടാ ക്കുന്നതാണ്.മാധ്യമപ്രവർത്തനത്തിന്റെ സാഹസികതയും പ്രഫഷനലിസത്തോടുള്ള പ്രതിബദ്ധതയും രേഖപ്പെടുത്തി യാണ് മാതൃഭൂമി ന്യൂസ് ക്യാമറക്കാരൻ മരിച്ചതെന്നാണ് മാതൃഭൂമിയും മറ്റു പത്രങ്ങളും റിപ്പോർട്ട് ചെയ്തത്.ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാടായിരുന്നു ആ സംഭവം.
മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫറായിരുന്ന വിക്ടർ ജോർജിന്റെ 23 വർഷങ്ങൾ മുമ്പുള്ള ദാരുണ മരണത്തെ ഓർമ്മിപ്പിക്കുന്നതാണ് മുകേഷിന്റെ ദുരന്തവും എന്ന് മനോരമ സൂചിപ്പിച്ചു.ഗസയിൽ കഴിഞ്ഞ 7 മാസത്തിനിടയിൽ 90 മാധ്യമ പ്രവർത്ത കർ മരണപ്പെട്ടതും മനോരമ പറയുന്നുണ്ട്.ഒപ്പം വന്യജീവികളുടെ ആക്രമണത്തിലെ തീവൃത അറിയിക്കുന്ന താണ് ഈ അപകട മരണം എന്നാണ് മറ്റൊരു വിശദീകരണം.
പൊതു സമൂഹത്തിലെ വിഷയങ്ങളെ ബന്ധപ്പെട്ടവരുടെ ശ്രദ്ധ യിൽ കൊണ്ടുവരേണ്ട ത് മാധ്യമങ്ങളുടെ ഉത്തരവാദിത്ത മാണ്.അതിനായി പല മാർഗ്ഗങ്ങൾ തേടാറുണ്ട്. ചില വഴികൾ അപകടങ്ങളെ ക്ഷണിച്ചു വരുത്തും.ലക്ഷ്യം ശരിയാണെങ്കിലും മാർഗ്ഗ ങ്ങൾ അതിരു വിട്ടുപോകുന്ന അവസരങ്ങളിൽ മറുപടി പറയാൻ ബന്ധപ്പെട്ട സ്ഥാപനം തയ്യാറാകേണ്ടിവന്ന അവസരങ്ങൾ കുറവല്ല.(ഇന്ത്യൻ മാധ്യമങ്ങൾ പൊതുവെ അങ്ങനെ ശീലിച്ചിട്ടില്ല)
Wildlife Paparazzi(വന്യജീവികളെ ചിത്രീകരിക്കൽ)നമ്മുടെ നാട്ടിലും സജീവമാണ്. സ്വതന്ത്ര ഫോട്ടൊഗ്രാഫർമാർ തങ്ങ ളുടെ പ്രശസ്തിക്കായി അപകടകരവും സ്വകാര്യതയെ ഗൗനിക്കാത്തതുമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.(ഡയാനയുടെ മരണ വുമായി ബന്ധപ്പെട്ടാണ് പാപ്പറസികൾ നാട്ടിൽ ശ്രദ്ധനേടിയത്).
മാധ്യമ സ്ഥാപനങ്ങൾ ആൾകൂട്ടത്തെ ആകർഷിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ തങ്ങളുടെ പ്രവർത്തകരെ അപകടകര മായ പണികളിലെയ്ക്ക് തള്ളിവിടുന്നു.ജനവാസ മേഖലയിൽ നിന്ന് മാറി,പുഴയിൽ നില ഉറപ്പിച്ച ആനകളുടെ ചിത്രങ്ങൾ എടുക്കുവാൻ അപകടകരമായ കുറഞ്ഞ ദൂരത്തിൽ നില ഉറപ്പിച്ചത് ഏതെങ്കിലും വ്യക്തിയുടെ സാഹസിക ത്വരയുടെ ഭാഗമല്ല.അപകടകരവും നിയമവിരുധവുമായി ട്ടാണെങ്കിലും വാർത്തകൾ കൊഴുപ്പിക്കൽ മാത്രമാണ് മാധ്യമ ഉടമകളുടെ ലക്ഷ്യം.അതിൻ്റെ രക്ത സാക്ഷിയാണ് മുകേഷ് എന്ന മധ്യവയ സ്ക്കൻ.
അകലം പാലിക്കൽ(Keep your distance),
മൃഗങ്ങളെ സമീപിക്കരുത്-അവ നിങ്ങളെ സമീപിക്കട്ടെ
(Don’t approach animals—let them approach you),
നിങ്ങളുടെ സമയം എടുക്കുക(Take your time)
മൃഗങ്ങളെ നരവംശവൽക്കരിക്കരുത്(Don’t anthropomorphize animals),
ഭയപ്പെട്ടു നിൽക്കുന്ന മൃഗങ്ങളുടെ ചിത്രീകരണം പരമാവധി ഒഴിവാക്കുക.
മൃഗങ്ങളുടെ ശരീരഭാഷ മനസ്സിലാക്കി വേണം വന്യജീവികളെ ചിത്രീകരിക്കാൻ തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കാൻ ഫോട്ടോഗ്രാഫർമാർ ബാധ്യസ്ഥമാണ്.
എന്നാൽ മനുഷ്യരുടെയൊ വന്യജീവികളുടെയൊ സുരക്ഷിതത്വത്തിനപ്പുറം,അപകട കരമായ സാഹചര്യങ്ങളെ മറന്ന്,ചിത്രങ്ങൾ എടുപ്പിക്കുക എന്നതാണ് മാധ്യമ മുതലാളിമാർ ആഗ്രഹിക്കുന്നത്.
വന്യമൃഗ സംഘർഷങ്ങളിലെ മാധ്യമ അജണ്ട !
വന്യ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള പ്രശ്നത്തെ സങ്കുചിത താൽപ്പര്യങ്ങളോടെ അവതരിപ്പിക്കാനാണ് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ എല്ലാക്കലത്തും ശ്രമിച്ചു വന്നിട്ടുള്ളത്. നെൽവയൽ സംരക്ഷണ സമരത്തെ വെട്ടിനിരത്തലായി അവ തരിപ്പിച്ച മാധ്യമ മുതലാളിമാർ ,കർഷകരുടെ പേരിൽ ഗാഡ്ഗിൽ കമ്മീഷനെ തിരെ നിൽക്കുന്നവരുടെ ജിഹ്വയായി.
മൂന്നാർ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിൽ ടാറ്റക്കും ഹാരിസ ണിനും ഒപ്പം നിന്നു. ബഫർ സോൺ വിഷയത്തിലും പട്ടയ ഭൂമിയിലെ ഖനന കാര്യത്തിലും മരം മുറിയിലും എല്ലാം പ്രകൃതി യെ ചരക്കാക്കി തീർക്കുന്ന സംഘത്തിൻ്റെ പ്രചാരകരാകു വാൻ മാതൃഭൂമിയും മനോരമയും മറ്റും മടിച്ചിട്ടില്ല.
മുട്ടിൽ മരം മുറി വാർത്ത നൽകുന്ന മാധ്യമ സ്ഥാപനം മറ്റു ചില മരം കടത്തലുകൾ വാർത്തയാക്കില്ല.വൻകിട തോട്ടം മുതലാളിമാരുടെ ശബ്ദമായ കോട്ടയം പത്രം സ്വകാര്യ വനഭൂമി ഏറ്റെടക്കാതിരിക്കാൻ ചരടുവലിക്കും.ഖനന - തീരദേശ കൈകടത്തലുകാർക്കും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്കും വികസനത്തിൻ്റെ മേലങ്കിയാണ് ഇവർ നൽകി വരുന്നത്.
കേന്ദ്ര സർക്കാരിന്റെ മാരക വന നിയമ-പരിസ്ഥിതി ആഘാത സമിതി - ഹരിത ട്രൈബ്യൂണൽ പരിഷ്ക്കരണങ്ങൾക്കൊപ്പ മാണ് പ്രധാന മാധ്യമങ്ങൾ.ആനത്താരകളിലെ കൈയ്യേറ്റ ങ്ങൾ,അരികൊമ്പനെയും മറ്റും നാടുകടത്തൽ വിഷയങ്ങ ളിൽ തെറ്റായ സർക്കാർ നിലപാടുകൾക്കൊപ്പവും ജനങ്ങ ളുടെ പ്രതിഷേധങ്ങളെ പർവ്വതീ കരിക്കുന്നതിലും മത്സരി ക്കുന്ന ഇതെ മാധ്യമങ്ങൾ, പ്രകൃതിയെ മറന്ന് വിഷയത്തെ മാർക്കറ്റ് ചെയ്യാൻ മാത്രം ശ്രദ്ധിക്കുന്നു.
ഇവിടെയാണ് Wildlife Paparazzi കളാക്കി മാധ്യമ റിപ്പോർട്ടർ മാരെ മാറ്റി എടുക്കാൻ മാധ്യമ സ്ഥാപനങ്ങൾ ശ്രമിക്കുന്നത്. അതിൻ്റെ രക്തസാക്ഷിയായി ഒരു മാധ്യമ പ്രവർത്തകൻ കൂടി മാറേണ്ടി വന്നു കേരളത്തിലും..
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

5.jpg)
4.jpg)