ഉത്തരാഖണ്ഡ് സംസ്ഥാനത്തെ വർധിച്ച കാട്ടുതീ വലിയ പ്രതിസന്ധി വിളിച്ചു വരുത്തുകയാണ് !




ഉത്തരാഖണ്ഡ് സംസ്ഥാനത്ത് കാട്ടുതീ പടരുന്നത് വൻ ആഘാതം ഉണ്ടാക്കി കൊണ്ടിരിക്കുന്നു.തീപിടിത്തങ്ങളിൽ

90% മനുഷ്യനിർമിതമാണെന്ന് ഹർജിക്കാർ സുപ്രീംകോടതി യിൽ പറഞ്ഞപ്പോഴും മെയ് 8 ന് ഉത്തരാഖണ്ഡ് കാട്ടുതീ സംബന്ധിച്ച ഹർജികൾ അടിയന്തരമായി കേൾക്കാൻ സുപ്രീം കോടതി .

 

കാട്ടുതീ സംഭവങ്ങൾ 2002-ൽ 922-ൽ നിന്ന് 2019-ൽ 41,600 ആയി വർദ്ധിച്ച സംസ്ഥാനത്തെ അവസ്ഥ കൂടുതൽ രൂക്ഷ മായി.ഉത്തരാഖണ്ഡിൽ വർദ്ധിച്ചു വരുന്ന കാട്ടു തീയുടെ പിന്നിലെ പ്രാഥമിക കാരണങ്ങൾ പ്രകൃതിയുടെ മാറ്റവും മനുഷ്യ പ്രവർത്തനങ്ങളും മൂലമാണ്.വനം സർവ്വെ പ്രകാരം (Forest Survey Authority)സംസ്ഥാനത്തിൻ്റെ വനമേഖല 24,305 ച.Km ഉണ്ട്.ഭൂമിശാസ്ത്രപരമായി വിസ്തൃതിയുടെ 44.5% വരും 3.94 ലക്ഷം ഹെക്‌ടറിലും പൈൻ മരങ്ങൾ ഉണ്ട്.ഈ വനങ്ങൾ സ്വാഭാവികമായും തീപിടുത്തത്തിന് വിധേയമാണ്.ഹിമാലയ ത്തിലുടനീളമുള്ള നീണ്ട വരണ്ട കാലാവസ്ഥയും ജൈവവസ് തുക്കളും മറ്റ് പ്രകൃതി ഘടകങ്ങളും ഈ പ്രതിഭാസത്തിന് കാര ണമാണ്.

 

 

കുന്നുകളിലെ ഗ്രാമവാസികൾ പരമ്പരാഗതമായി പുതിയ പുല്ല് വളർത്തുന്നതിനും കാർഷിക ആവശ്യങ്ങൾക്കായി വൃത്തിയാ ക്കുന്നതിനുമായി വനങ്ങൾ കത്തിക്കുന്നു.വനപ്രദേശങ്ങൾ ക്ക് സമീപം കൂടുതൽ മനുഷ്യ സാന്നിധ്യം പ്രശ്നം വർദ്ധിപ്പിക്കു ന്നു.

 

ഉത്തരാഖണ്ഡിൽ ഡസൻ കണക്കിന് ആളുകൾ ബോധപൂർ വം തീപിടുത്തം നടത്തിയതിന് അറസ്റ്റിലായിട്ടുണ്ട്.

 

ഉത്തരാഖണ്ഡിലെ തല്‍പി ഗ്രാമത്തിലെ കൃഷിയിടത്തില്‍ കാട്ടുതീ പടരുന്നത് അണയ്ക്കാനെത്തി പരിക്കേറ്റ സാവിത്രി ദേവിയുടെ മരണപ്പെട്ടതോടെ മരണസംഖ്യ 5 ഉയര്‍ന്നു.2023 നവംബര്‍ 1 മുതല്‍ 910 കാട്ടുതീ സംഭവങ്ങളിലായി സംസ്ഥാന ത്ത് 1,145 ഹെക്ടര്‍ വനം നശിച്ചതായാണ് റിപ്പോര്‍ട്ട്.അതേ സമയം, മെയ് 7 മുതല്‍ ഉത്തരാഖണ്ഡില്‍ മഴയ്ക്ക് സാധ്യതയു ണ്ടെന്നും ഇത് കാട്ടുതീ അണയ്ക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡെറാഡൂണിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു

 

 

ഇന്ത്യയിലെ വനമേഖലയുടെ ഏകദേശം 4% തീപിടുത്തത്തിന് വിധേയമാണ്; 6% തീപിടുത്തത്തിന് സാധ്യതയുള്ളവയാണ്. 36% ഇടയ്ക്കിടെ കാട്ടുതീയ്ക്ക് സാധ്യതയുണ്ട്. തീപിടുത്ത ങ്ങൾക്ക് പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാ തങ്ങളുണ്ട്.ഏകദേശം 65% ഇലപൊഴിയും വനങ്ങളും കാട്ടു തീക്ക് ഇരയാകുന്നു.ഇത് പ്രതിവർഷം പല കോടികളുടെ  നഷ്ടം ഉണ്ടാക്കുന്നുണ്ട്.ഏറ്റവും കൂടുതൽ കാട്ടുതീ ഉത്തരാഖ ണ്ഡിലും അതു കഴിഞ്ഞാൽ ചത്തീസ്ഗഢ് ,മധ്യപ്രദേശ് എന്നി വിടങ്ങളിലുമാണ്.

 

 

2030-ഓടെ ഭൂമിശാസ്ത്രപരമായ പ്രദേശത്തി ൻ്റെ 33% വനവിസ്തൃതി വർദ്ധിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാ ബദ്ധമാണ്, ഇത് അധിക ~ 250 മുതൽ 300 കോടി ടൺ വരെ കാർബൺ തിരിച്ചു പിടിക്കലിനെ സഹായിയ്ക്കും.

 

 

കാട്ടുതീ പടരുന്നത് തടയാൻ 50,000 Km ഫയർലൈനുകൾ ഉണ്ടാക്കണമെന്ന തീരുമാനം എങ്ങും എത്തിയിട്ടില്ല.1981 ലെ സുപ്രീം കോടതി വിധി പ്രകാരം രാജ്യത്തുടനീളം 1,000 മീറ്റർ ഉയരമുള്ള പച്ച മരങ്ങൾ മുറിക്കുന്നത് നിരോധിച്ചുകൊണ്ട് മരം മുറിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഉണ്ട്.നിയന്ത്രണ ങ്ങളും മറുവശത്ത് വന നശീകരണവും തുടരുന്നത് ഉത്തരാഖ ണ്ഡിനെ മഴയത്തും ഉഷ്ണകാലത്തും വീർപ്പുമുട്ടിക്കുന്നു.

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment