കാർബൺ ക്രെഡിറ്റിംഗ് : പുതിയ സർക്കാർ നിലപാടുകൾ അപകടകരം


First Published : 2025-09-09, 11:14:36am - 1 മിനിറ്റ് വായന


പരിസ്ഥിതി സംരക്ഷണത്തിനായി മാർക്കറ്റിനെ ഉപയോഗ പ്പെടുത്തുക എന്ന സാർവ്വദേശീയ തീരുമാനത്തിൻ്റെ ഭാഗ മാണ് കാർബൺ ക്രെഡിറ്റിംഗ് (Carbon Credit).

2023 ഒക്ടോബറിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ Green Credit Programme,കാടുകൾക്കും മനുഷ്യർക്കും അപകടക രവും ഖനന രംഗത്തെ വൻകിടക്കാർക്ക് ഗുണപരവുമായി നടപ്പിലാക്കുകയാണ് എന്ന വിമർശനം ശക്തമാണ്.


ഹരിത വാതക ബഹിർഗമനം അന്തർദേശീയ വിഷയമായ തിനാൽ കൂടുതൽ ഹരിത വാതക ബഹിർഗമനം ഉള്ളവർ , ശരാശരി കുറവ് വാതക ബഹിർഗമനം ഉള്ള സ്ഥാപനങ്ങളെ, സാമ്പത്തികമായി സഹായിക്കാൻ ബാധ്യതയിലാക്കുന്നതി ലൂടെ,കാർബൺ ഉപയോഗത്തിൽ നിയന്ത്രണം ഉണ്ടാകും എന്നതാണ് Carbon Credit പദ്ധതി.Carbon offshore പദ്ധതി സമാനമാണ് എങ്കിലും പണം കൈമാറ്റം നടക്കുന്നില്ല. കാർബൺ ക്രെഡിറ്റ് കൈമാറ്റത്തിൽ പണകൈമാറ്റം ഉണ്ട്. സാമ്പത്തിക പരിസ്ഥിതി സൗഹൃദ മാർഗ്ഗങ്ങൾ വഴി അധിക പണം കണ്ടെത്തുകയാണ് ലക്ഷ്യം.


വിവിധ കാർബൺ ലഘൂകരണ പ്രവർത്തനങ്ങളിലൂടെ (mitigation),ഉചിതമായ കാർബൺ പിടിച്ചുവെക്കൽ വഴി, (carbon sequestration),കാർബൺ ഓഫ്സെറ്റിംഗ്(carbon offsetting) ,പ്രക്രിയയിലൂടെ,ഹരിത വാതക ഉദ്‌വമനം കുറയ്ക്കൽ അഥവാ‘അസ്സൽ ​​പൂജ്യ’ /Carbon Neutrality/ത്തിലേക്ക് എത്താനാകും.2024 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയിൽ ഇതിനായുള്ള കാർബൻ ക്രഡിറ്റ് മാർഗ്ഗനിർദ്ദേശ ങ്ങൾ പുറപ്പെടുവിച്ചു.  


കുറഞ്ഞത് 5 ഹെക്ടർവിസ്തൃതിയുള്ള"തരം താഴ്ത്തപ്പെട്ട" ഭൂമി തോട്ടങ്ങൾക്കായി കണ്ടെത്താൻ വനം വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.തോട്ടം സൃഷ്ടിച്ച് വിജയകരമായി കണക്കാക്കി രണ്ട് വർഷത്തിന് ശേഷം നിക്ഷേപക സ്ഥാപന ങ്ങൾക്ക് ഓരോ മരത്തിനും ഒരു ഗ്രീൻ ക്രെഡിറ്റ് നൽകും.


കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം(CSR)അല്ലെങ്കിൽ പരിസ്ഥിതി,സാമൂഹിക,ഭരണ(Ecological-Social-Govern)മാന ദണ്ഡങ്ങൾക്ക് കീഴിലുള്ള ബാധ്യതകൾ നിറവേറ്റുന്നതിന് അവർക്ക് ക്രെഡിറ്റുകൾ ഉപയോഗിക്കാം.


രാജ്യത്തിന് മാത്രമല്ല,സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്ക് തങ്ങളുടെ കാർബൺ പദമുദ്ര കുറയ്ക്കാൻ കാർബൺ ക്രെഡിറ്റുകൾ സഹായിക്കും.ക്യോട്ടോ ഉടമ്പടി യുടെ കാലഘട്ടത്തിൽ തുടക്കമിട്ട കാർബൺ വ്യാപാരം പാരിസ് ഉടമ്പടിയിലും ആവർത്തിക്കുന്നുണ്ട്.


ക്രെഡിറ്റ് എന്നത് ഒരു മെട്രിക് ടൺ CO2 ന്റെ അല്ലെങ്കിൽ മറ്റ് ഹരിക വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതിനെ, അല്ലെങ്കിൽ നീക്കം ചെയ്യുന്നതിനെ പ്രതിനിധീകരിക്കുന്നു.ഒരു കാർബൺ ക്രെഡിറ്റ് വാങ്ങുന്ന സ്ഥാപനത്തിന് അവരുടെ സ്വന്തം ഹരിത വാതകത്തിലെ കുറവ് അവകാശപ്പെടാൻ ഈ ക്രെഡിറ്റുകൾ സഹായിക്കും.


ഖനനത്തിനും പുതിയ വ്യവസായ സ്ഥാപനങ്ങൾക്കും മറ്റ് വികസന പദ്ധതികൾക്കുമായി വന ഭൂമി അനുവദിക്കുമ്പോൾ പകരം ഭൂമിയിൽ വനവൽക്കരണം നടപ്പിലാക്കി,ആ ഭൂമിക്ക് വനത്തിൻ്റെ സുരക്ഷ നൽകണം എന്നതായിരുന്നു ദേശീയ മായി വന വിഷയത്തിൽ കൈ കൊണ്ടുവന്ന നിലപാട്. നിബിഢ വനങ്ങൾക്കു പകരം ഏകമര തോട്ടങ്ങൾ വെച്ചു പിടിപ്പിക്കുന്ന സമീപനം ഉദ്ദേശിക്കുന്ന പാരിസ്ഥിതിക സുരക്ഷ നൽകിയിരുന്നില്ല.

സർക്കാർ കണക്കുകളിൽ വനവിസ്തൃതി വർധിച്ചു എങ്കിലും സ്വാഭാവിക വനങ്ങൾ കുറയുകയായിരു ന്നു.Carbon Crediting വഴി നഷ്ടപ്പെട്ടവനങ്ങൾക്കു പകരം പുതിയ പദ്ധതികളുമായി എത്തുന്ന സ്ഥാപനം തുറസ്സായ ഇടങ്ങളിൽ മരം വളർത്താൻ സാധ്യതയുണ്ട്.പുതിയ സമീപനം വഴി വനങ്ങൾ വ്യവസായ സ്ഥാപനങ്ങൾക്കായി വെട്ടി വെളിക്കുമ്പോൾ ആ പ്രദേശത്തി ൻ്റെ നിയന്ത്രണം അവരുടെ കൈകളിലാകും.പുതിയ സമീപ നത്തിലൂടെ,നശിച്ച കാടുകളിൽ പുതിയ വനവൽക്കരണം വഴി,ആ പ്രദേശത്തിൻ്റെ നിയന്ത്രണവും കോർപ്പറേറ്റുകളുടെ കൈവശത്തിൽ ആകും.ഈ സമീപനം Carbon Credit ൻ്റെ ചില സാധ്യതകളെ തന്നെ റദ്ദു ചെയ്യുന്ന അവസ്ഥ സംജാതമാക്കും. കാടുകളുടെ മുകളിൽ കോർപ്പറേറ്റുകളുടെ നിയന്ത്രണം വർധിക്കും.


കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വന നിയമവും പരിസ്ഥിതി ആഘാത പരിഹാര നിർദ്ദേശവും പുതിയ കാർബൺ ക്രെഡിറ്റ് തീരുമാനവും വനങ്ങളുടെ സ്ഥിതി കൂടുതൽ വഴളാക്കുവാൻ സാഹചര്യം ഒരുക്കുന്നതാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക

  • 2025-09-09

കാർബൺ ക്രെഡിറ്റിംഗിനെ ‘മാർക്കറ്റ്-ഡ്രിവൺ’ സൊല്യൂഷൻ ആയി പ്രൊജക്റ്റ് ചെയ്യുന്ന പുതിയ പോളിസി ഫ്രെയിംവർക്ക്, യഥാർത്ഥ വനപരിരക്ഷയ്ക്ക് പകരം മൊണോകൾച്ചർ തോട്ടങ്ങൾക്കും കോർപ്പറേറ്റ് കൺട്രോളിനും വഴിതെളിക്കുന്ന ‘കമ്പൻസേഷൻ-ഫസ്റ്റ്’ അപ്രോച്ച് പോലെ തോന്നുന്നു. സമഗ്ര സ്റ്റേക്ക്‌ഹോൾഡർ കൺസൾട്ടേഷൻ, സയൻസ്-ബേസ്ഡ് ഇംപാക്ട് അസസ്മെന്റുകൾ, ബയോഡൈവേഴ്സിറ്റി റിസ്ക് മെട്രിക്‌സ് എന്നിവ ഇല്ലാതെ നടത്തുന്ന ഈ റോള്ഔട്ട്, ക്ലൈമറ്റ് ജസ്റ്റിസിനെയും ലൊക്കൽ കമ്മ്യൂണിറ്റികളുടെ അവകാശങ്ങളെയും ഡീപ്ലീറ്റ് ചെയ്യുന്ന ക്ലാസിക് ഗ്രീൻവാഷിംഗ് ആയി വായിക്കപ്പെടുന്നു.

  • 2025-09-10

Leave your comment