ലഡാക്ക് : പ്രതിസന്ധിക്കു പിന്നിലെ വില്ലൻ !


First Published : 2025-09-27, 06:53:41pm - 1 മിനിറ്റ് വായന


ഒട്ടെറെ പാരിസ്ഥിതിക പ്രത്യേകതകളുള്ള ലഡാക്കിലെ പ്രക്ഷോഭങ്ങൾക്ക് കാലാവസ്ഥ വ്യതിയാനവും ജനസംഖ്യ ബാഹുല്യവും പ്രധാന കാരണങ്ങളാണ്.അധികാര വികേന്ദ്രീ കരണത്തിലെ പരിമിതി പ്രശ്നങ്ങളെ രൂക്ഷമാക്കിയിട്ടുണ്ട്.  8800 വർഷങ്ങളുടെ കാർഷിക ചരിത്രമുള്ള ലഡാക്ക്,ധ്രുവ പ്രദേശങ്ങൾ കഴിഞ്ഞാൽ,ഏറ്റവും അധികം ജലം ഉറഞ്ഞു കിടക്കുന്ന ഇടമായിരുന്നു.ഏഷ്യയിലെ പ്രധാന 10 നദികൾക്ക് വേണ്ട നീരുറവകൾ ഇവിടെ നിന്നാണ് തുടങ്ങുന്നത്.200 കോടി ജനങ്ങൾ ഈ നദികളെ ഉപയോഗപ്പെടുത്തുന്നു.


കാലാവസ്ഥ മാറ്റത്തിൻ്റെ ഭാഗമായി മേഘ വിസ്ഫോടനങ്ങ ളുടെ എണ്ണം വർധിച്ചു.ബാർലി പ്രധാന വിളയായിരുന്ന,ജന സാന്ദ്രത കുറവുള്ള നാട് ,ടൂറിസത്തിൻ്റെ പേരിലുള്ള പദ്ധതി വഴി വലിയ തിരിച്ചടി നേരിടുകയാണ്.കാർഷിക മേഖലയിലെ പുതിയ പരീക്ഷണങ്ങൾ ജലലഭ്യതയെ കൂടുതൽ മോശമാക്കി.


രാജ്യത്തെ ഏറ്റവും കുറവ് ജനസംഖ്യയുള്ള രണ്ടാമത്തെ ജില്ലയിൽ 1974 മുതലാണ് വിനോദ സഞ്ചാരത്തിന് സാധ്യത തെളിഞ്ഞത്.നിലവിൽ ജനങ്ങളുടെ വരുമാനത്തിൽ 50% വിനോദമേഖല പങ്കു വഹിക്കുന്നു.നാട്ടുകാരുടെ ജനസംഖ്യ 31000 മാത്രമാണ്.എന്നാൽ പുറത്തു നിന്നുള്ളവരുടെ എണ്ണ ത്തിലെ വർധനവ് വലിയ തിരിച്ചടികൾ ഉണ്ടാക്കുന്നു.


2023-24 ൽ 6.5 ലക്ഷത്തിലധികം സഞ്ചാരികൾ താഴ് വരയിൽ എത്തി.വാഹനങ്ങളുടെ എണ്ണവും ലക്ഷങ്ങൾ വരും. അവർക്കായി വെള്ളം ഉപയോഗിക്കുന്ന ശൗചാലയങ്ങൾ വർധിച്ചു.നാട്ടുകാർ പ്രതിദിനം 15 ലിറ്റർ ഉപയോഗിച്ച് ശീലിച്ചു വന്നു.സന്ദർശകർക്ക് 50 ലിറ്റർ വെള്ളമെങ്കിലും കൊടുക്കാൻ നിർമിച്ച,കുഴൽ കിണറുകൾ പ്രദേശത്ത് പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കി.


മഞ്ഞുറഞ്ഞ സൻസ്കാർ(Zanskar)നദിക്കു മുകളിൽകൂടി യുള്ള ചഥക് നടത്തം അപകടകരമായി മാറിയ പശ്ചാത്തലം മനസ്സിലാക്കിയാൽ കാലാവസ്ഥയിലുണ്ടായ മാറ്റം തിരിച്ചറിയാം.ജനുവരിയിൽ -15 ഡിഗ്രിയായിരുന്നു തണുപ്പ് ഇപ്പോൾ  -8 to 4 ഡിഗ്രിയാണ് .


മഞ്ഞുവീഴ്ചയുടെ തോതിൽ കുറവുണ്ടാകുന്നു.2013ൽ 13.6 cm ഖനമുണ്ടായിരുന്ന ഹിമപാളിയുടെ ഇന്നത്തെ അവസ്ഥ 1.2 cm ആയി കുറഞ്ഞതായി റിപ്പോർട്ട് ഉണ്ടായിരുന്നു.ഉഷ്ണ കാലത്ത് 38 ഡിഗ്രി ചൂട് അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടായി.


മഴ കുറവുള്ള തണുത്ത മരുഭൂമിയായ ലഡാക്കിൽ മഞ്ഞുരു കി വരുന്ന വെള്ളവും ഒപ്പം ലഭിക്കുന്ന ധാതുക്കൾ അടങ്ങിയ മണ്ണും ബാർലി കൃഷിക്ക് സഹായകരമായിരുന്നു.


കാർഷികമേഖലയുടെ പകുതിയിലധികം വരുന്ന ഇടം  ബാർലിയായിരുന്നു.മഞ്ഞ് ഉരുകിയതിന് ശേഷമുള്ള മണ്ണ് അല്ലെങ്കിൽ സീസണിലെ ആദ്യ ഉരുകൽ അടിസ്ഥാനമാക്കി വിളകൾക്ക് എപ്പോൾ വെള്ളം നൽകണമെന്ന അറിവ് നഷ്ടപ്പെട്ടു."മഞ്ഞിന് ശേഷമുള്ള ഈർപ്പമുള്ള മണ്ണ് പ്രകൃതി ദത്ത പോഷകങ്ങൾ വഹിച്ചു".


ബാർലിയുടെ ഉപയോഗം പതുക്കെ കുറയുകയും അരിയും ഗോതമ്പും വ്യാപകമാകുകയും ചെയ്തു.ഒപ്പം തക്കാളിയും തണ്ണീർ മത്തനും ഒക്കെ കൂടുതൽ വരുമാനം നൽകും എന്ന് മനസ്സിലായതോടെ കൂടുതൽ വെള്ളം കൃഷിക്ക് ഉപയോഗി ക്കാൻ നിർബന്ധമായി.


മണ്ണിനെ ചൂടാക്കാൻ കറുത്ത പ്ലാസ്റ്റിക് മൾച്ച് ഉപയോഗിച്ച തോടെ തക്കാളി വിളവ് ഇരട്ടിയായി.ലഡാക്കിലെ മൊത്തം പച്ചക്കറി ഉൽപാദനം 70-കളുടെ തുടക്കത്തിൽ 250 ടണ്ണിൽ നിന്ന് 2022-ൽ 17,572 ടണ്ണായി ഉയർന്നു.   


വളർത്തിയ ബാർലിയും ബക്ക്വീറ്റും അവർ തന്നെ കഴിക്കാറു ണ്ടായിരുന്നു.ബാർട്ടൽ സംവിധാനം കഴിഞ്ഞ നാളുകളിൽ വരെ ശക്തമായിരുന്നു.വാങ്ങി ഉപയോഗിക്കുന്ന ഭക്ഷണരീതി കുറവായിരുന്നു.എന്നാൽ ഇന്ന് എല്ലാം കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്ന ശീലത്തിലെക്കവർ എത്തി, സ്വയം പര്യാപ്തത നഷ്ടപ്പെട്ടു.


ലഡാക്ക് ജനത മൊത്തത്തിൽ ജൈവപരമാമായിരുന്നു. ആളുകൾ ഗ്ലേഷ്യൽ സിൽറ്റ്,കമ്പോസ്റ്റ്,ഡ്രൈ ടോയ്ലറ്റുകൾ എന്നിവ ഉപയോഗിച്ചു.രാസവസ്തുക്കൾ ഉപയോഗി
ച്ചിരുന്നില്ല.തക്കാളി,തണ്ണിമത്തൻ തുടങ്ങിയ പുതിയ വിളകൾക്ക് വിളനാശം സംഭവിക്കുന്നതിനാൽ രാസവസ്തു ക്കൾ ഉപയോഗിക്കുവാൻ തുടങ്ങി.


സ്വയം പര്യാപ്തമായിരുന്ന ലഡാക്ക് ഇന്നാകട്ടെ,പ്രാദേശിക ധാന്യ ഉൽപ്പാദനം ആവശ്യത്തിന്റെ 40% മാത്രം നിറവേറ്റുന്ന അവസ്ഥയിലെത്തി. 


ഗ്രാമങ്ങളിൽ നിന്ന് തൊഴിൽ തേടി "ലേ"യിലും മറ്റ് നഗരങ്ങ ളിലും എത്താൻ നിർബന്ധരായ തൊഴിൽ അന്യേഷകർ പ്രതിസന്ധിയിലാണ്.ഊഷ്മാവിലെ ശരാശരി 3 ഡിഗ്രി വർധന കാർഷിക രംഗത്തും വിനോദ സഞ്ചാര മേഖലയിലും വലിയ തിരിച്ചടിയാണ് വരുത്തിയിരിക്കുന്നത്.പ്രകൃതി ദുരന്തങ്ങൾ വർധിച്ചു.സ്വയംപര്യാപ്തമായിരുന്ന പ്രദേശത്തെ ജനങ്ങൾ, കാർഷിക-വിനോദ സഞ്ചാര മേഖലകളിൽ വരുത്തിയ പുതിയ സമീപനങ്ങൾ,അവിടെ ജനിച്ചു വളർന്നവരുടെ ജീവിതത്തെ തന്നെ വീർപ്പു മുട്ടിക്കുന്ന അവസ്ഥയിലാക്കി മാറ്റിയിരിക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment