ഹിമാലയൻ ഗ്രാമങ്ങളിൽ ദുരന്തങ്ങൾ വർധിക്കുന്നു
First Published : 2025-08-23, 12:03:23pm -
1 മിനിറ്റ് വായന
.jpg)
ഹിമാലയൻ മേഖലയിലെ മിക്ക സംസ്ഥാനങ്ങളിലും മലയിടിച്ചിലുകൾ വൻ ദുരന്തങ്ങളുണ്ടാക്കുന്നു.കാൽ നൂറ്റാണ്ടിനിടയിൽ കൂട്ടത്തോടെ ഗ്രാമീണർ ഒലിച്ചു പോകുക യാണ്.മുൻകരുതലുകളെ അവഗണിച്ചുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ(ഡാമുകൾ,റോഡുനിർമാണം/ചാർ ധാം) പ്രശ്നങ്ങളെ രൂക്ഷമാക്കി.
2025 ജൂൺ 30 ലെ കനത്ത മഴ ഹിമാചൽപ്രദേശിലെ മണ്ഡി ജില്ലയിലെ സെരാജ് താഴ്വരയിലുടനീളം വെള്ളപ്പൊക്കത്തിനും വൻതോതിലുള്ള മണ്ണിടിച്ചിലിനും കാരണമായി.
ആഗസ്റ്റ് 5 ന്,വലിയ അരുവിയും ചെളിയും മറ്റ് അവശിഷ്ട ങ്ങളും പൊട്ടിത്തെറിച്ച് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ല യിലെ ധരാലി ഗ്രാമത്തിൽ വൻ നാശനഷ്ടം ഉണ്ടാക്കി.
ആഗസ്റ്റ് 14ന് ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ ചഷോത്തി യിൽ വിനാശകരമായ മേഘവിസ്ഫോടനത്താൽ നിരവധി പേർ കൊല്ലപ്പെട്ടു.അവരിൽ ഭൂരിഭാഗവും മച്ചൈൽ മാതാ ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരായിരുന്നു.
ഹിമാചൽ,ഉത്തരാഖണ്ഡ് ദുരന്തങ്ങളെ സംബന്ധിച്ചിട ത്തോളം ദുരന്തങ്ങൾ ഉണ്ടായ പ്രദേശം ഉരുൾപൊട്ടൽ സാധ്യത കൂടിയ ഇടമാണ്(Central Thrust).ഭൗമശാസ്ത്രപര മായി,ഹിമാലയത്തിലെ ഏറ്റവും ലോല മേഖലയാണിത്. ഇവിടുത്തെ പാറകൾ പൊട്ടുകയും വിണ്ടുകീറുകയും ചെയ്യുക പതിവാണ്.
ഭൂമിശാസ്ത്രപരമായി ദുർബലമായ പ്രദേശങ്ങളിൽ (ധരാലിയിലും സെരാജിലും)വൻ പദ്ധതികൾ നടപ്പിലാക്കി. ചരിവുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ വനനശീകരണ ത്തിനും മണ്ണിളക്കിലിനും അവസരം ഉണ്ടായി.കനത്ത മഴയോ ഹിമപാതം പോലുള്ള മറ്റ് ദുരന്തങ്ങളോ ഉണ്ടാകുമെന്ന് അറിയാവുന്ന കാലഘട്ടത്തിലാണ് ഇത് ചെയ്തത്.
ധരാലിയിൽ സംഭവിച്ചത് ഹിമപാതമാണ്.ധരാലിക്ക് മുകളിലുള്ള പർവതത്തിന്റെ മുകൾഭാഗം,5,000 മീറ്റർ ഉയരത്തിൽ,ഒരു ഹിമാനിയാണ്.ഹിമാനിയുടെ താഴെയുള്ള പർവത ചരിവിൽ ധാരാളം പഴയ അവശിഷ്ടങ്ങളും മണ്ണും കിടക്കുന്നു.ശൈത്യകാലത്ത് പുതിയ മഞ്ഞ് വീണു.പുതിയ മഞ്ഞ് പെട്ടെന്ന് ഉരുകുന്നു.മഴ പ്രശ്നങ്ങളെ രൂക്ഷമാക്കും.
മഴ,ഈർപ്പമുള്ള മഞ്ഞ്,ഐസ് മുതലായവയുടെ സാന്നിധ്യം ഉള്ളിടത്തെല്ലാം പ്രദേശം വഴുവഴുപ്പായി മാറുകയും മണ്ണ് താഴേക്ക് നീങ്ങാൻ തുടങ്ങുകയും ചെയ്യുന്നത് ആവർത്തി ച്ചുള്ള സംഭവമാണ്.
സെരാജിൽ പർവതങ്ങൾ വിണ്ടുകീറുകയും പൊട്ടുകയും വിണ്ടു കീറുകയും ചെയ്തു.
വളരെ കുത്തനെയുള്ളതും ഉയരമുള്ളതുമായ പർവത ചരിവുകളുള്ള സിക്കിമിൽ 2023 ലെ വെള്ളപ്പൊക്കത്തിൽ ടീസ്റ്റ-III അണക്കെട്ട് നശിപ്പിക്കപ്പെട്ടതുപോലുള്ള നിരവധി ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്.ഈ മേഖലകളിലെ നിർമാണ പദ്ധതികൾ എത്രത്തോളം മുന്നോട്ട് കൊണ്ടുപോകുന്നുവോ അത്രത്തോളം ദുരന്തങ്ങൾ ഉണ്ടാകുന്നു.
ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും പോലെ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമല്ല സിക്കിം.കൂടുതൽ കിഴക്കോട്ട് പോകുമ്പോൾ ഉയർന്ന പർവതങ്ങളില്ല. അരുണാചൽ പ്രദേശിൽ കൊടുമുടികളുണ്ടെങ്കിലും ജന സംഖ്യ കുറവാണ്.സ്വാഭാവികമായ ഇടിച്ചിലുകൾ അവിടെ നടക്കുന്നുണ്ട്.
ഹിമാലയൻ മേഖല അങ്ങേയറ്റം ദുർബലമാണെന്ന് ശാസ്ത്രജ്ഞരും വിവിധ കമ്മിറ്റികളും സർക്കാരിനോട് പറയുന്നുണ്ട്.വലിയ പദ്ധതികൾ ഹിമാലയത്തിൽ പ്രായോഗി കമല്ല .സർക്കാരിന്റെ മന്ത്രാലയങ്ങൾ ഇത് അംഗീകരി ക്കുകയും ഇതിനായി വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കു കയും ചെയ്തിട്ടുണ്ട്.സർക്കാർ അവരെ അവഗണിക്കുന്നു. .
ഹിമാലയത്തിലെ ദുരന്തങ്ങൾ വർധിക്കുന്നത് അവിടെ നിന്ന് ഉത്ഭവിക്കുന്ന നദികളുടെ സ്വഭാവവും മാറ്റിമറിക്കും.അത്
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment