ഭൂപതിവ് നിയമ ഭേദഗതി മലയോര ജനതയുടെ പേരിൽ ഖനന-റിയൽ എസ്റ്റേറ്റ് കാരെ സഹായിക്കാൻ !


First Published : 2025-08-30, 12:09:57am - 1 മിനിറ്റ് വായന


സംസ്ഥാനത്തെ ഭൂരഹിതരായ ജനങ്ങൾക്ക് വീടിനും കൃഷിക്കുമായി1964 ലെ ഭൂപതിവ് നിയമ പ്രകാരം അനുവദിച്ച ഭൂമിയിൽ(പാട്ടഭൂമിയും അതിൽ പെടും)വൻകിട നിർമ്മാണ ങ്ങളൊ ഖനനമൊ പാടില്ല എന്ന് 2023 മെയ് 15 ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.

 
സുപ്രീം കോടതിയിൽ എത്തിയ കേസ്സിൽ നിന്ന് കേരളത്തിലെ വൻകിട ഖനന മുതലാളിമാർ സുപ്രീം കോടതിയിൽ എത്തിയ ഹർജിയിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കാൻ ശ്രമിച്ചു എന്ന് കോടതി രേഖകൾ പറയുന്നു.Assignment Land(LA) വിഷയ ത്തിൽ സർക്കാർ അവരുടെ പഴയ നിലപാട് കോടതിയിൽ ആവർത്തിച്ചു.പരിസ്ഥിതി പ്രധാനമായ ഭൂമിയിൽ കൃഷിയും ചെറുകിട കച്ചവടവും തുടരാം , ഘടനാപരമായ മാറ്റങ്ങൾ പാടില്ല എന്നായിരുന്നു സർക്കാർ സമീപനം.

 

 2023 മെയ് 15 ലെ സുപ്രീം കോടതി വിധിക്കു ശേഷം,കോടതി യിൽ തോറ്റ വൻകിട ക്വാറി മുതലാളിമാർ,കേരള സർക്കാരും പ്രതിപക്ഷവുമായി ധാരണ ഉണ്ടാക്കിയതിലൂടെ,കഴിഞ്ഞ നിയ മസഭാ സമ്മേളനത്തിൽ ഭൂപതിവ് നിയമത്തിലെ സെക്ഷൻ 4,7 വകുപ്പുകളിൽ വരുത്തിയ ഭേദഗതികൾക്ക് ദൂര വ്യാപക പാരി സ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയും.

പുതിയ ഭേദഗതിയിലൂടെ വൻകിട നിർമാണവും ഖനനവും LA പട്ടയഭൂമിയിൽ സാധ്യമാക്കും.ഈ വിഷയത്തിൽ പ്രതിപക്ഷ MLA മാർ ഭരണകക്ഷി MLA മാർക്കൊപ്പം കൈ പൊക്കി എന്നതാണ് വസ്തുത.
 

ഭൂമി വിഷയവുമായി ബന്ധപ്പെട്ട് 1991നു ശേഷം കേരളത്തിലെ മുഴുവൻ രാഷ്ട്രീയക്കാരും ഒരേ സമീപനമാണ് കൈ കൊള്ളു ന്നത്.ആദിവാസി ഭൂമി വിഷയം,ഗാഡ്ഗിൽ റിപ്പോർട്ട്,ബഫർ സോൺ,ഭൂപതിവ് നിയമം മുതലായ വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ഭൂമാഫിയകളെ(അവരുടെ ഭാഷയിൽ ടൂറിസം, ഖനന സേവകർ,തോട്ടമുടമകൾ)പിൻതുണക്കുകയാണ്.
ലുലുവിൻ്റെ താൽപ്പര്യങ്ങളെ എല്ലാ പാർട്ടിക്കാരും സംരക്ഷി ക്കുന്നതിലൂടെ അട്ടിമറിക്കപ്പെടുന്നത് ഭൂമിയുടെ ഘടനയാണ്.

2023 മെയ് 15 ലെ സുപ്രീം കോടതി വിധി വന്ന ശേഷവും പാട്ട ഭൂമിയിലും(ഭൂപതിവ് നിയമ പ്രകാരം കർഷകർക്കു ലഭിച്ച ഭൂമി വാങ്ങി കൂട്ടിയ ഖനന റിയൽ എസ്റ്റേറ്റ്കാർ)LA പട്ടയഭൂമിയിലും ഖനനം തുടരുവാൻ കേരള സർക്കാരും പഞ്ചായത്തു ഭരണ സംവിധാനവും ഒത്താശ ചെയ്തു എന്നു കാണാം.വിധിക്കു ശേഷം ഖനന യൂണിറ്റുകൾ അടച്ചു പൂട്ടിയിരുന്നില്ല.

പരിസ്ഥിതി പ്രധാന ഇടമായി തുടരുന്ന ഭൂമിയിൽ ഖനനവും നിർമാണവും യഥേഷ്ടം അനുവദിക്കുവാനുള്ള ശ്രമങ്ങൾ പശ്ചിമഘട്ടത്തിൽ കൂടുതൽ ആഘാതങ്ങൾ വരുത്തി വെയ്ക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment