മണ്ണിൻ്റെ അമ്ലഗുണവും കാർബൺ ശേഖരണവും




ഇന്ത്യയിലെ കൃഷിയോഗ്യമായ ഭൂമിയുടെ 30%വും അമ്ലഗുണം  (Acidic)വഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ.ഇത് ചെടികളുടെ വളർ ച്ചയെ ബാധിക്കും.മറ്റൊരു ആശങ്ക ഉയർന്നുവന്നത് മണ്ണിൽ നിന്ന് കാർബൺ നഷ്ടം,കാർബൺ പൂൾ കുറക്കുന്നതാണ്.  അമ്ല സ്വഭാവം മണ്ണിൻ്റെ ആരോഗ്യത്തെയും പോഷകങ്ങളുടെ അളവ് നിയന്ത്രിക്കാനും ചെടികളുടെ വളർച്ചയെ പ്രോത്സാഹി പ്പിക്കാനും കാർബൺ സംഭരിക്കാനും ഉള്ള കഴിവിനെ ദോഷ കരമായി ബാധിക്കും.

 

വ്യാവസായിക പ്രവർത്തനങ്ങളും തീവ്രമായ കൃഷിയും കാരണം മണ്ണ് അമ്ലമാകുകയാണ്.ഇന്ത്യയിൽ,മണ്ണിൻ്റെ അമ്ലീ കരണം അടുത്ത 30 വർഷത്തിനുള്ളിൽ മണ്ണിൻ്റെ മുകളിലെ 0.3 മീറ്ററിൽ നിന്ന് 330 കോടി ടൺ മണ്ണിൻ്റെ കാർബൺ നഷ്ട പ്പെടാൻ ഇടയാക്കും.

 

കാർബൺ Soil Organic Carbon(SOC)രൂപത്തിൽ സംഭരിക്കപ്പെ ടുന്നു.ആദ്യത്തേതിൽ കാത്സ്യം കാർബണേറ്റ് പോലെയുള്ള കാർബണിൻ്റെ ധാതു രൂപങ്ങൾ മണ്ണിലെ കാലാവസ്ഥയിൽ നിന്നോ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡുമാ യുള്ള മണ്ണിൻ്റെ ധാതുക്കളുടെ പ്രതിപ്രവർത്തനത്തിൽ നിന്നോ ഉത്പാദിപ്പിക്കപ്പെടുന്നു.സസ്യങ്ങളുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങൾ,സൂക്ഷമാണുക്കൾ,സൂക്ഷ്മ ജീവികളുടെ ഉപോൽപ്പന്നങ്ങൾ മണ്ണിലെ ജൈവവസ്തുക്കളുടെ പ്രധാന ഘടകമാണ്.

 

അന്തരീക്ഷത്തിലെ കാർബണിൻ്റെ ഇരട്ടി അളവിലാണ് മണ്ണിൽ കാർബൺ സംഭരിക്കുന്നത്.

 

മണ്ണിൻ്റെ അമ്ലീകരണം ഇതിനകം തന്നെ രാജ്യത്ത് ആശങ്കാ ജനകമാണ്.ഇത് 14.2 കോടി ഹെക്ടർ കൃഷിയോഗ്യമായ ഭൂമി യിൽ ഏകദേശം 4.8 കോടി ഹെക്ടറുകളെ  ബാധിക്കുന്നു.

 

ഈർപ്പമുള്ള തെക്കുപടിഞ്ഞാറൻ,വടക്കുകിഴക്കൻ,ഹിമാല യൻ പ്രദേശങ്ങളിൽ അമ്ലഗുണമുള്ള മണ്ണ് വ്യാപകമാണ്. വടക്കുകിഴക്കൻ മേഖലയിൽ,ഏകദേശം 95% മണ്ണിനും ഈ സ്വഭാവമാണ്.

 

ചെടികളുടെ പോഷകങ്ങളുടെ ലഭ്യത കുറയ്ക്കുന്നതിലൂടെ വിളകളുടെ വളർച്ചയെയും ഉൽപാദനക്ഷമതയെയും ബാധി ക്കുന്നു.

 

മണ്ണിൻ്റെ അമ്ലീകരണം Soil inorganic Carbon ശോഷണത്തിന് പാകമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.മണ്ണിൻ്റെ ഭൂരി ഭാഗവും അജൈവ കാർബണും(ഭാരം അനുസരിച്ച്)കാർബണേറ്റുമാ ണ്.

 

വിള ഭൂമികളിലേക്ക് നൈട്രജൻ വളപ്രയോഗം കൂടുതലായി ചേർക്കപ്പെട്ടതിനാൽ ദശാബ്ദങ്ങളായി ചൈന അതിൻ്റെ മണ്ണിൻ്റെ അമ്ലഗുണം പരിശോധിക്കുന്നുണ്ട്.കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയുടെ മണ്ണിൻ്റെ പ്രവണത പ്രത്യേക മായി പരിശോധിച്ചിട്ടില്ല.

 

 

കാർബൺ മൂലകങ്ങളെ പരമാവധി സംഭരിച്ചു വെയ്ക്കാൻ മണ്ണിനുള്ള കഴിവ് അമ്ല സ്വഭാവത്തിൻ്റെ വർധനയോടെ കുറയു കയാണ്. ഇന്ത്യയിൽ അത് വ്യാപകമായി കൊണ്ടിരിക്കുന്നു. അന്തരീക്ഷ കാർബൺ അളവ് കൂടാൻ മറ്റൊരു വേദിയും ശക്തമാകുകയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment