വെള്ളമില്ലാതെ ഉണങ്ങി ഭാരതപ്പുഴ; മലമ്പുഴ ഡാം തുറക്കും




പാ​ല​ക്കാ​ട്: വേനൽ കടുത്തതോടെ വറ്റി വരണ്ട അവസ്ഥയിലാണ് ഭാരത പുഴ. പുഴയുടെ മിക്ക ഇടങ്ങളും നീർചാലുകളായി മാറിയിട്ടുണ്ട്. പലയിടങ്ങളിലും ഒഴുകാൻ പോലും വെള്ളമില്ലാത്തതിനാൽ ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. ജ​ല​ക്ഷാ​മം രൂക്ഷമായ സാഹചര്യത്തില്‍ മലമ്പുഴ ഡാം ​തു​റ​ന്നു​വി​ടും. ഭാ​ര​ത​പ്പു​ഴ​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന് ജ​ല ക്ഷാ​മം അ​നു​ഭ​വ​പെ​ടു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.


ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പമ്പ് ഹൗ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ജ​ല​ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന്, ഇ​ട​വി​ട്ടാ​ണ് മലമ്പുഴ ഡാം ​തു​റ​ക്കു​ക. കേ​ര​ളാ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ പമ്പ്  ഹൗ​സു​ക​ള്‍​ക്ക് വെ​ള്ളം പമ്പ് ചെയ്യു​ന്ന​തി​നാ​യി ഡാം ​തു​റ​ന്നു വി​ടു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു കാ​ണി​ച്ച്‌ യു.​ആ​ര്‍. പ്ര​ദീ​പ് എം.​എ​ല്‍.​എ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്തു ന​ല്‍​കി​യി​രു​ന്നു. 


ഈ ​ക​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി ജ​ല വി​ഭ​വ വ​കു​പ്പു അ​ഡി​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് മു​ഖ്യ​മ​ന്ത്രി നി​ര്‍​ദ്ദ​ശി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മലമ്പുഴ ഡാം ​എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു. മണലെടുപ്പ് കാരണം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരിക്കുകൾ പറ്റിയ പുഴയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പുഴയായ ഭാരതപ്പുഴ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment