ജൈവ പെട്രോൾ ; വാഹന ഇന്ധനമായി എത്തുമ്പോൾ !


First Published : 2026-06-19, 12:13:35pm - 1 മിനിറ്റ് വായന


ഹരിതഗൃഹ വാതക(GHG)ഉദ്‌വമനത്തിന്റെ രണ്ടാമത്തെ സ്രോതസ്സാ ണ് ഗതാഗതം,മൊത്തം ഉദ്‌വമനത്തിന്റെ അഞ്ചിലൊന്നിലധികം വരും ഇത്.റോഡ് ഗതാഗതം 90% ത്തിലധികം ഫോസിൽ എണ്ണയെ ആശ്രയി ച്ചിരിക്കുന്നു.ഗതാഗതം വഴിയുള്ള ബഹിർഗമനം ഇപ്പോഴും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.2010-2015 വർഷങ്ങക്കിടയിൽ ആഗോളതല ത്തിൽ പ്രതിവർഷം 2.5% വളർച്ച കൈവരിച്ചു. 


എത്തനോൾ ഉപയോഗിക്കുന്നതു വഴി പെട്രോളിൽ നിന്നുള്ള ഹരിത ഗൃഹവാതക ഉദ്‌വമനം പകുതിയിലധികം കുറയ്ക്കാൻ കഴിയും.മിക്ക വ്യാവസായിക രാജ്യങ്ങളും എത്തനോളിനെ പ്രോത്സാഹിപ്പിക്കുന്നു. തുടർച്ചയായ സാങ്കേതിക മെച്ചപ്പെടുത്തലുകളിലൂടെ ഉപയോഗം  മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്.യൂറോപ്പിൽ വിപണിയിലുള്ള പരമ്പരാഗത എത്തനോൾ പെട്രോളിന്റെ 10%ൽ താഴെ മാത്രം വരുന്ന ഹരിതഗൃഹ വാതകങ്ങൾ പുറപ്പെടുവിക്കുന്നു.വൈദ്യുതീകരണം ഉൾപ്പെടെയുള്ള നിലവിലുള്ള സാങ്കേതിക വിദ്യകളെക്കാൾ എത്തനോളിന്റെ കാർബൺ കുറയ്ക്കൽ ചെലവ് കുറവാണ്.


Internal combustion Engine(ആന്തരിക ദഹന എഞ്ചിൻ)വാഹനങ്ങ ളുടെ എണ്ണം ഇപ്പോഴും വളർന്നു കൊണ്ടിരിക്കുകയാണ്.വൈദ്യുതി വാഹനങ്ങൾ വിപണിയിൽ സ്വാധീനം ചെലുത്താൻ വില വിലങ്ങു തടി യാണ്.ഇന്ന് നിരത്തിലിറങ്ങുന്ന വാഹനങ്ങളും വരും ദശകങ്ങളിൽ ഭൂരിഭാഗവും പെട്രോൾ ഉപയോഗിക്കുന്നത് തുടരും.2040 ലും ഗതാഗത ത്തിന്റെ പ്രധാന ഇന്ധനം ഫോസിൽ ഇന്ധനത്തെ അടിസ്ഥാനമാക്കി യുള്ളതായിരിക്കും.മോഡൽ മാറ്റം,ഊർജ്ജ നികുതി എണ്ണ കമ്പനി കളുടെ സ്വാധീനം എന്നിവ പാരീസ് ഉടമ്പടി ലക്ഷ്യങ്ങളിൽ എത്താൻ പര്യാപ്തമല്ല.ചുരുക്കത്തിൽ,വരും ദശകങ്ങളിൽ പെട്രോളിന്റെ ഉദ്‌വമനം ലഘൂകരിക്കുന്നതിന് എത്തനോൾ അത്യന്താപേക്ഷിത മായിരിക്കും എന്നാണ് വാദം.

എത്തനോൾ ചേർത്ത ഇന്ധനത്തിന്  Research Octane Number (RON) കൂടുതലാണ്.അത് എഞ്ചിൻ്റെ പ്രവർത്തനത്തിന് ഗുണപരാണ്.


ഇന്ത്യയിലെ എത്തനോൾ മിശ്രിത പരിപാടി വഴി , വിള മുൻഗണനകൾ പുനർ രൂപകൽപ്പന ചെയ്യുകയാണ്.പയർ വർഗ്ഗങ്ങൾക്കും എണ്ണക്കുരു ക്കൾക്കും പകരം ചോളം കൂടുതൽ കൃഷി ചെയ്യാനുള്ള ശ്രമങ്ങളി ലാണ് , ഇത് ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കും .


2022 സാമ്പത്തിക വർഷത്തിനും 2025 സാമ്പത്തിക വർഷത്തിനും ഇടയിൽ,ചോളം ഉത്പാദനം 8.77% സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ വളർന്നു.വിളയുടെ വിസ്തീർണ്ണം 6.68 % വർദ്ധിച്ചു.


പയർവർഗ്ഗങ്ങളുടെ ഉൽപാദനത്തിലും വിസ്തൃതിയിലും ഇടിവ് നേരിട്ടു.എണ്ണക്കുരുക്കളുടെ വാർഷിക വളർച്ച 1.7% മാത്രമാണ്. ചോളം ഒഴികെയുള്ള ധാന്യങ്ങളുടെ വളർച്ച 2.9%.


 പയർവർഗ്ഗങ്ങളും എണ്ണക്കുരുക്കളും ഇന്ത്യയുടെ ഉപഭോഗത്തിലും പോഷകമൂല്യത്തിലും കേന്ദ്രബിന്ദുവാണ്.എന്നിരുന്നാലും രാജ്യത്തെ കൃഷിക്കാരുടെ മുൻഗണനാക്രമത്തിൽ അവ താഴേക്ക് നീങ്ങുകയാ ണെന്ന് സർവേ എടുത്തുകാണിച്ചു.


ഭക്ഷ്യ എണ്ണ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്നതിനെക്കുറി ച്ചും ഭക്ഷ്യവിലയിലെ ചാഞ്ചാട്ടത്തെക്കുറിച്ചും 2025-26 ലെസാമ്പത്തിക സർവേ മുന്നറിയിപ്പ് നൽകിയിരുന്നു.


ഇന്ത്യയുടെ എത്തനോൾ-മിശ്രിത പരിപാടി,2025-26 ഓടെ 20% എത്തനോൾ പെട്രോളുമായി കലർത്തുക,പിന്നീട് വർധിപ്പിക്കുക എന്നതാണ് ലക്ഷ്യമിട്ടത്.ഇന്ത്യയിലെ ഡിസ്റ്റിലറികൾ നിലവിൽ ഒന്നാം തലമുറ(1G)സ്രോതസ്സുകളെ(ഭക്ഷ്യവിളകളും അവയുടെ ഉപോൽപ്പന്ന ങ്ങളും)ആശ്രയിക്കുന്നു.അരി,കരിമ്പ്,ചോളം എന്നിവയാകും മൂന്ന് പ്രധാന വിളകൾ. 


ചോളം തുടങ്ങിയവയുടെ വർധന 'ഇന്ധനം vs തീറ്റ'എന്ന പ്രതിസന്ധി സൃഷ്ടിക്കുന്നു.ഇത് കോഴി/കന്നുകാലി വളർത്തലിന് പ്രതികൂലമാകും. ക്ഷാമത്തിനും ഭക്ഷ്യസുരക്ഷയ്ക്കും ഭീഷണിയാണ്.ഇന്ത്യയിലെ ചോളത്തിന്റെ 60-70% ഉപയോഗിക്കുന്ന കോഴി,കന്നുകാലി തീറ്റ വ്യവസായങ്ങൾ കടുത്ത  പ്രതിസന്ധിയിലാകും.


ആഗോളതലത്തിൽ എത്തനോൾ ഉപയോഗത്തിന്റെ ഏറ്റവും ഉയർന്ന വിഹിതം ബ്രസീലിനാണ്.അടുത്തിടെ അത് ഗതാഗത ഇന്ധനങ്ങളുടെ 27% ആയി ഉയർത്തി.2020 ഓടെ E10(പെട്രോളിൽ 10% എത്തനോൾ മിശ്രിതം) അവതരിപ്പിക്കുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു.
അമേരിക്കയിൽ RFS ,RFS2(Renewable Fuel Standard)പദ്ധതികൾ വഴിയാണ് എത്തനോൾ അടങ്ങിയ പെട്രോൾ ഉപയോഗിക്കുന്നത്. 


സാധാരണ പെട്രോളിനെക്കാൾ യൂണിറ്റ് വോള്യത്തിന് എത്തനോളിൽ ഏകദേശം 30% കുറവ് ഊർജ്ജം മാത്രമേ അടങ്ങിയിട്ടുള്ളൂ.അതു കൊണ്ട് മൈലജ് കുറഞ്ഞു നിൽക്കും.എത്തനോൾ വെളളത്തിൽ ലയിക്കുന്നതിനാൽ കൂടുതൽ പ്രശ്നങ്ങൾ എഞ്ചിനിൽ ഉണ്ടാക്കും.


ഇന്ത്യയുടെ നിലവിലെ ഭക്ഷ്യ ഉൽപ്പാദനം 2050 കൊണ്ട് 48 കോടി ടൺ എങ്കിലുമായി ഉയരേണ്ടതുണ്ട്.അവിടെയാണ് ചോളവും സോയബീനും കൃഷിയിടങ്ങളിൽ വ്യാപകമായി മാറുന്നത്.ഹരിത വാതക ബഹിർഗമന ത്തിൻ്റെ പേരിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാനുളള സാധ്യതയാണ് രാജ്യത്തെ സാധാരണക്കാരെ അലട്ടുന്ന പ്രശ്നം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

Scientific evaluation very important

  • 2026-06-19

Leave your comment