കരിമണൽ തീർത്ത കരിപുരണ്ട ജീവിതങ്ങൾ : ഭാഗം 2
First Published : 2025-07-09, 11:27:33pm -
1 മിനിറ്റ് വായന

കരിമണൽ തീർത്ത കരിപുരണ്ട ജീവിതങ്ങൾ : ഭാഗം 2
Offshore Area Minerals Development Regulation Act 2023 (OAMDR )ഭേദഗതി ചെയ്തുകൊണ്ട് 2023 ഫെബ്രുവരി 9-ാം തീയതി കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കി.2023 മാര്‍ച്ച് 11 വരെ ഇതിന്‍മേല്‍ പൊതുജനാഭിപ്രായം പറയാന്‍ അവസരം നല്‍കി.ചുരുങ്ങിയ കാലയളവില്‍ ആരും മുന്നോട്ടു വരാത്ത തിനാല്‍ ഈ നിയമം നടപ്പിലാക്കുകയാണുണ്ടായത്.
Offshore Area എന്നത് തീരവും കടലും സന്ധിക്കുന്ന സ്ഥലം മുതൽ 22 കിലോമീറ്റർ വരെയുള്ള കടൽപ്രദേശമാണ്(12 നോട്ടിക്കൽ മൈൽ).ഈ സ്ഥലം മത്സ്യങ്ങളുടെ കോര്‍സോണ്‍ മേഖലയാണ്.ഇവിടെ ജൂൺ- ജൂലൈ -ആഗസ്റ്റ് മാസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി പോകുന്ന പ്രദേശവു മാണ്.എന്നിട്ടും സർക്കാർ,ഖനനം എന്ന ആശയത്തില്‍ ഉറച്ചു തന്നെ മുന്നോട്ട് പോകുന്നു.ഒരു ബിഡ്(ഒരു ബ്ലോക്ക്)3.43 ച . കിലോമീറ്റര്‍ പ്രകാരം ഒരു വ്യക്തിക്ക് പരമാവധി15 ബിഡ് ലേലത്തിൽ പിടിക്കാം.കമ്പനികൾക്കും സംഘടനകൾക്കും 45 ബ്ലോക്ക് നൽകാൻ വ്യവസ്ഥയുണ്ട് .കാലാവധി 40 വർഷം എന്ന് പറയുന്നുണ്ടെങ്കിലും ആവശ്യനുസരണം കാലാവധി നീട്ടി നൽകാൻ സർക്കാരിന് അധികാരമുണ്ട്.ഒരു വ്യക്തിക്ക് 51 ച .കിലോമീറ്ററും കമ്പനികൾക്ക് 154 ച .കിലോ മീറ്ററും ശാശ്വതമായി കൈവശം വെക്കാം.ഈ പ്രദേശത്ത് മത്സ്യ ത്തൊഴിലാളികൾ ഒരു കാരണവശാലും പ്രവേശിക്കാൻ പാടില്ല എന്ന് പറയാതെ പറയുന്നു.മൈനിംഗ് മൂലം കടലിന്റെ ആവാസവ്യവസ്ഥ പൂർണമായും ഇല്ലാതാകും.
1) അന്തരീക്ഷത്തിലെയ്ക്ക് ഓക്സിജൻ വമിപ്പിക്കുന്നത് 75% വും കടൽ ചെടികളിൽ നിന്നുമാണ്.കടൽഖനനം മൂലം രൂപപ്പെടുന്ന പൊടിപടലങ്ങൾ കടൽ ചെടികളുടെ വംശ നാശത്തിന് ഇടവരുത്തും.
2) മൈനിങ് മൂലം ശക്തിയായ ശബ്ദ തരംഗം വഴി ഉദ്ദേശം ആയിരം കിലോമീറ്റർ ചുറ്റളവിൽ ജീവിക്കുന്ന കടൽ ജീവികൾ ഒന്നുകിൽ പൊട്ടിത്തെറിക്കുകയോ മരണപ്പെടുകയോ ചെയ്യാം.
3) സമുദ്രജലം കലങ്ങിമറിയാൻ തുടങ്ങും .ഇത് കടൽ കടൽ പരിസ്ഥിതി വ്യൂഹത്തെ തന്നെ നാമാവിശേഷമാക്കും
4) കടലിന്‍റെ സമ്മർദ്ദം(Turbulation)സുനാമി പോലുള്ള തിരമാലകളെ സൃഷ്ടിക്കും.
കടലിൽ നിന്നും ഖനനം ചെയ്തെടുക്കാൻ ഉദ്ദേശിക്കുന്ന വസ്തുക്കൾ 1)നിക്കല്‍, 2) ഇല്‍മനൈറ്റ് 3) മോണോസൈറ്റ് 4) മാംഗനീസ് 5) ലിഥിയം 6) സിലക്കോണ്‍, 7) റൂട്ടൈന്‍, 8) കാഡ്മിയം, 9) മെർക്കുറി എന്നിവയാണ് .ഇതിൽ 8, 9 എന്നീ ഇനങ്ങൾ കടൽ ജീവികളെ വിഷമയമാക്കും.ഉപരിതല സൂര്യ പ്രകാശത്തിന്റെ തോത് മുമ്പ് 200 മീറ്റർ അടിഭാഗത്ത് എത്തി യിരുന്നത് ഇപ്പോൾ രണ്ട് കിലോമീറ്റർ വരെ അടിത്തട്ടിൽ ചൂട് വ്യാപിക്കുന്നുണ്ട് എന്ന് കൊച്ചി ഭൗമ പരിസ്ഥിതി ഗവേഷണ കേന്ദ്രം കണ്ടെത്തി.250 വർഷം കൊണ്ട് അന്തരീക്ഷ ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചു.250 ppmല്‍(പാർട്സ് Per മില്യൺ) നിന്നും 2023-ാം വർഷം കടന്നതോടെ 419 ppm ആയി. പരമാവധി ppp 450 ആയി നിജപ്പെടുത്തിയിട്ടുള്ളത് മറികടക്കാൻ അധികനാള്‍ വേണ്ടിവരില്ല എന്ന് ശാസ്ത്ര ലോകം വിലയിരുത്തുന്നു.നിലവില്‍ 1.5 ഡിഗ്രി സെൽഷ്യസ് ചൂട് അന്തരീക്ഷത്തിൽ കൂടിയിട്ടുണ്ട്.NOAA-യുടെ വിലയിരു ത്തല്‍ പ്രകാരം ഉത്തരാര്‍ദ്ധ ഗോളത്തില്‍ ഇടി മേഘങ്ങള്‍ രൂപപ്പെട്ടു.
National Oceanic and atmosphere adminiistration -ന്‍റെ രണ്ടാമത്തെ വിലയിരുത്തല്‍
1)Cumulus Clouds, 2) Startified Clouds അതായത് fair whether.
ഇൻഡോനേഷ്യയിൽ നിന്നും വരുന്ന ഉഷ്ണ ജലപ്രവാഹം ശാന്ത സമുദ്രം വഴി ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തിച്ചേ രുന്നു.ഇത് അറബിക്കടലിൽ എത്തുമ്പോൾ അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിക്കുന്നു.
കന്യാകുമാരി ഒരു ഹോട്ട്സ്പോട്ട് ആയി സംരക്ഷിക്കണമെന്ന് ഐ.ഐ.ടി ഗോരക്പൂരിന്‍റെ നിർദ്ദേശമുണ്ട്.കാരണം ഇവിടെ സമുദ്രം ഉയരുന്നുണ്ട്.വിഴിഞ്ഞം പ്രോജക്ട് കൊണ്ടുള്ള ദുരിത ങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.ചൈനീസ് ഗവേഷക സംഘ ത്തിൻ്റെ അഭിപ്രായത്തിൽ അറബിക്കടൽ ഇപ്പോൾ തന്നെ മൂന്നര സെന്‍റീമീറ്റർ ഉയർന്നു കഴിഞ്ഞു.യൂറോപ്പിൽ 2003 ജൂലൈ,ആഗസ്റ്റ്,സെപ്റ്റംബർ കാലയളവിൽ കഴിഞ്ഞ 500 വർഷത്തെ ചരിത്രത്തിൽറെക്കോർഡ് ഭേദിച്ചു കൊണ്ട് ഉഷ്ണ തരംഗം ഉണ്ടായി. 70,000 പേർക്ക് അപ്രതീക്ഷിത മരണം സംഭവിച്ചു.റഷ്യയില്‍ 1971 മുതല്‍ 2000 വരെയുള്ള കാലയളവില്‍ വേനല്‍ താപനില 23 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 2010 ആയപ്പോഴേക്കും 40 സെല്‍ഷ്യസ് ആയി. അതിന്‍റെ ഫലമായി 9 ദശലക്ഷം കാര്‍ഷികവിള നശിച്ചു. ശ്വാസം മുട്ടിയും മറ്റും 14000 പേര്‍ മരണമടഞ്ഞു. 2024-ല്‍ ഇന്ത്യയില്‍ ഉണ്ടായ ഉഷ്ണതരംഗം മൂലം 200-ലധികം പേര്‍ മരണപ്പെട്ടു.25000 പേര്‍ക്ക് ഉഷ്ണാഘാതം ഏറ്റു. രാജസ്ഥാനിലെ ചരുവിള പ്രവിശ്യയില്‍ 50 ഡിഗ്രി സെൽഷ്യസ് ആയി ചൂട് ഉയർന്നു.National Oceanic and Atmosphere Administration -ന്‍റെ നേതൃത്വത്തിൽ 162 ഉപഗ്രഹങ്ങൾ കാലാവസ്ഥ മുൻകൂട്ടി അറിയിക്കുവാനുള്ളത് സ്ഥാപിച്ചിട്ടുണ്ട്. ഇതുകൊണ്ട് കിഴക്കൻ അർദ്ധഗോളം ആർട്ടിക്ക് അന്‍റാര്‍ട്ടിക് മേഖലയിലുള്ള കാലാവസ്ഥാ വ്യതിയാനം എന്നിവ അറിയാൻ കഴിയുന്നു.കാലാവസ്ഥാ വ്യതിയാനം,ജലഭ്യത കുറവ് ഉണ്ടാക്കുകയും പുരാതനകാലത്ത് ഉണ്ടായിരുന്ന മായന്‍ സംസ്കാരം ബൈലിസ് ,ഹോണ്ഢ്യൂറസ്,എല്‍സാവദോര്‍, ഗോട്ടിമാല,മെക്സിക്കോ ഭാഗങ്ങളിൽ പൂർണമായും ഇല്ലാതായി.മെസപ്പൊട്ടോമിയയിലെ അക്കാര്‍ഡ്യന്‍ സാമ്രാജ്യം 4170 വർഷങ്ങൾക്ക് മുമ്പ് ഇല്ലാതായി.ദീർഘകാലം നീണ്ടു നിന്ന വരൾച്ച സിന്ധു നദീതട സംസ്കാരത്തെ ബാധിച്ചു.
*മധു.പി സാന്ത്വനം*
പരിസ്ഥിതി പ്രവര്‍ത്തകന്‍
മൊബൈല്‍ 94 46 0 32 932
ഭാഗം : 1
Green Reporter
Madhu Santhwanam
Visit our Facebook page...
Responses
0 Comments
Leave your comment