ബോട്സ്വാനയിൽ മുന്നൂറിലേറെ പേർ ആനകൾ ചരിഞ്ഞ നിലയിൽ - ദുരൂഹത




ആഫ്രിക്കയിലെ ആനകളുടെ ആകെ എണ്ണത്തില്‍ മൂന്നിലൊന്നും ഉള‌ള രാജ്യമാണ് ബോട്സ്വാന. ആഫ്രിക്കയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തുള‌ള ഈ രാജ്യത്ത് എന്നാല്‍ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി മുന്നൂറിലേറെ ആനകളെയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വേട്ടയാടിയതിന്റെയോ വിഷം നല്‍കിയതോ മറ്റ് തരത്തില്‍ അപായപ്പെടുത്തിയതിന്റെയോ ലക്ഷണങ്ങള്‍ ആനകളില്‍ കാണുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. 


ഇവയുടെ കൊമ്പുകൾ നഷ്ടപ്പെട്ടിട്ടില്ല എന്നതിനാൽ ആരെങ്കിലും അപായപ്പെടുത്തിയല്ല എന്നാണ് മനസിലാകുന്നതെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. സാധാരണ ഗതിയില്‍ ആനകളുടെ കൂട്ട മരണം ഉണ്ടാകുന്നത് വരള്‍ച്ച ഉണ്ടാകുമ്പോഴാണ് എന്നാല്‍ മിക്ക ആനകളുടെയും ശവശരീരം കണ്ടെത്തിയത് ജലാശയത്തിന് സമീപമായതിനാല്‍ ആ സാധ്യതയും വിദഗ്‌ധർ തള‌ളിക്കളയുന്നു. 

 


മുഖമടിച്ച്‌ വീണ നിലയിലാണ് പല ആനകളെയും കാണപ്പെട്ടത് അതിനാല്‍ നാഡീ സംബന്ധമായ രോഗമാണോ മരണകാരണമെന്ന സംശയമുണ്ട്. ഇവയുടെ മരണകാരണമറിയാന്‍ സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനക്ക് അയച്ചിരിക്കുകയാണ് ബോട്സ്വാന സര്‍ക്കാര്‍. പരിശോധനാ ഫലം വരാന്‍ ഇനിയും ആഴ്ചകള്‍ എടുത്തേക്കും.


പ്രദേശത്ത് ആനകള്‍ മാത്രമാണ് മരിക്കുന്നത്. മറ്റ് ജീവികള്‍ക്ക് പ്രശ്‌നമൊന്നുമില്ല. വെള‌ളത്തിലോ മണ്ണിലോ നിന്നാണ് രോഗം പരന്നിരിക്കാനിട. അതിനാല്‍ പകര്‍ച്ചാവ്യാധിയാണോ അവ മനുഷ്യനിലേക്ക് പകരുമോ എന്നെല്ലാം കണ്ടെത്തേണ്ടിയിരിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment