രണ്ടാമത് ഭൗമ പരിധി ദിന പ്രഭാഷണ പരമ്പര ജൂലൈ 26 മുതൽ




മൂഴിക്കുളം ശാല നാട്ടറിവ് പഠന കളരി, ഗ്രീൻ റിപ്പോർട്ടർ ചാനൽ, സഹൃദയ എഞ്ചിനീയറിംഗ് കോളേജ് കൊടകര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജൂലൈ 26 മുതൽ ആഗസ്റ്റ് 3 വരെയുള്ള ഒമ്പതു് ദിവസങ്ങളിലായി ഭൗമ പരിധി ദിന പ്രഭാഷണ പരമ്പര  ഓൺെലൈനായി സംഘടിപ്പിക്കുന്നു. 


ഈ വർഷത്തെ ഭൗമ പരിധി ദിനം ജൂലൈ 29 ആണ് . ഡിസംബർ 31  വരെ ഉപയോഗിച്ചു തീർക്കേണ്ട പ്രകൃതിവിഭവങ്ങൾ വിഭവ ധൂർത്ത് കൊണ്ട് എന്നാണോ തീരുന്നത് ആദിനത്തിന് പറയുന്ന പേരാണ് ഭൗമ പരിധി ദിനം. 2020 ലേത് ആഗസ്റ്റ് 22 ആയിരുന്നു. Aug 22 മുതൽ 30 വരെ ഭൗമ പരിധി ദിന പ്രഭാഷണ പരമ്പര നടത്തിയിരുന്നു. ആദ്യമായി ഇത് കണക്കാക്കിയത് 1970 ൽ ആയിരുന്നു. അന്നത് ഡിസംബർ 29 ആകുന്നു. കുറവുവന്ന 30, 31 രണ്ടു ദിവസം തൊട്ടടുത്ത വർഷത്തിൽ നിന്നും കടുക്കേണ്ടി വന്നിരുന്നു.
ഭൂമിയുടെ ജൈവ ശേഷിയും (Bio Capacity) പ്രകൃതിപാദമുദ്രയും (Ecological Foot print തമ്മിലുള്ള ബന്ധത്തെയാണ് ഈ ദിനം കൊണ്ട് സൂചിപ്പിക്കുന്നത്. പ്രകൃതി സൗഹൃദമായി ജീവിയ്ക്കലാണ് പ്രതിവിധി. കാർബൺ ബഹിർഗമനം കഴിയുന്നത്ര കുറച്ച് ജീവിക്കാൻ പഠിയ്ക്കണം. ഇന്നത്തെ രീതിയിൽ ജീവിയ്ക്കണമെങ്കിൽ 1.7 ഭൂമി വേണം.


ജീവരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയുടെ ആഴം ബോദ്ധ്യപ്പെടുത്തുന്നതിനാണ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ വിഷയങ്ങളിലായി ഇ.പി. അനിൽ , രാജു എസ്, ഡോ.എം.പി മത്തായി, ഡോ. സാബു , ടി.ആർ പ്രേംകുമാർ , വി.കെ.ശ്രീധരൻ , മധുപാൽ, പ്രസാദ് സോമരാജൻ, ഡോ ജോയ്സ് ജോസ് എന്നിവർ എന്നും രാത്രി 7 ന് ഗൂഗിൾ മീറ്റിൽ പ്രഭാഷണം ചെയ്യുന്നു. ഫോൺ - 94470 21246


To join the meeting on Google Meet, click this link: 
https://meet.google.com/nvg-cxqj-tjg 
2021Earth Overshoot day പ്രഭാഷണ പരമ്പര July 26 - Aug 3@ 7pm

 
Or open Meet and enter this code: nvg-cxqj-tjg

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment