കർബൺരഹിത ലോകം തീർക്കൽ വൻകിട രാജ്യങ്ങളുടെ ബാധ്യത !




കോളനികൾ സ്ഥാപിച്ച് സമ്പന്നരായ രാജ്യങ്ങൾ കൊളോ ണിയൽ അനീതികൾ പരിഹരിക്കാൻ പ്രതിമകൾ നീക്കം ചെയ്യുന്നതിലും തെരുവുകളുടെ പേരുകൾ മാറ്റുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,കാർബൺ ബഹിർഗമനത്തിന്റെ  ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലാകണം എന്ന് യൂറോ ചരിത്രകാൻ ഡേവിഡ് വാൻ റെയ്ബ്രൂക്ക് അഭിപ്രായപ്പെട്ടു.

 

ഇന്നത്തെ കാലാവസ്ഥാ വ്യതിയാനം ആഴത്തിലുള്ള കൊളോ ണിയൽ സമീപനത്തിൻ്റെ ഭാഗമാണ്.ഉഷ്ണമേഖലാ പ്രദേശ ങ്ങളിലും ആർട്ടിക് പ്രദേശങ്ങളിലുമാണ് ഏറ്റവും ആഴത്തിൽ അത് അനുഭവപ്പെടുന്നത്.Decarbanise ചെയ്യാതെ നിങ്ങൾക്ക് Decolanisation സാധ്യമാകില്ല,മറിച്ചും.

 

 

കോളനിവൽക്കരണം വരുത്തിയ നഷ്ടപരിഹാരം സംബന്ധി ച്ച് സംസ്ഥാന ചർച്ചകളിൽ ഏർപ്പെടുന്നതിനുപകരം ആഗോള  കാലാവസ്ഥാ പ്രതിസന്ധിയുടെ ആഘാതത്തിനെതിരായ പ്രവർത്തനങ്ങൾക്ക് മുൻ കോളനി രാജ്യങ്ങൾ സംഭാവന നൽകുകയാണ് വേണ്ടത്.

 

 

ലോകം അനുഭവിക്കുന്ന കാലാവസ്ഥാ ദുരന്തങ്ങളുടെ കാര ണക്കാർ സമ്പന്ന രാജ്യങ്ങളാണ്.ശാസ്ത്ര സാങ്കേതിക വിദ്യ യെ മുൻനിർത്തി വ്യവസായ യുഗം മുതൽ പ്രകൃതി വിഭവ ങ്ങളെ കൊള്ളയടിച്ച യൂറോപ്പും പിൽക്കാലത്ത് അമേരിക്ക യും ലോക ജനസംഖ്യയിൽ 15% പോലും വരില്ല എങ്കിലും 70% വിഭവങ്ങളും അവർ നിയന്ത്രിച്ചു.അവരുടെ വിഭവ സമൃദ്ധ മായ ജീവിതം പ്രകൃതി വിഭവങ്ങളെ ദുരുപയോഗപ്പെടുത്തി. ഇന്നും അത് തുടരുന്നു.

 

 

ബംഗ്ലാദേശും പെസഫിക് രാജ്യങ്ങളും ഇന്ത്യയും വിവിധ ദ്വീപുകളും ഹിമാലയൻ ജനങ്ങളും മേഘ സ്ഫോടനം, പേമാരി,ഉരുൾപൊട്ടൽ,വരൾച്ച തുടങ്ങിയ ദുരന്തങ്ങൾക്ക് വിധേയരാണ്.അവരുടെ ആയുസ്സിൽ പോലും കുറവു സംഭ വിച്ചു.പകർച്ച വ്യാധിയും പട്ടിണിയും അവരിൽ വർധിക്കുന്ന തിന് കാലാവസ്ഥ ദുരന്തം കാരണമാണ്.കോളനി രാജ്യങ്ങ ളുടെ ചൂഷണം മറ്റു രീതിയിൽ തുടരുകയാണ്.ഈ സാഹച ര്യത്തിലാണ് കോളനികളായി കൈയ്യടക്കി വെച്ചിരുന്ന  രാജ്യ ങ്ങളിലെ ജനങ്ങളോട് ക്ഷമ പറയാനും ചില പ്രഖ്യാ .പനങ്ങൾ നടത്താനും വൻകിട രാജ്യങ്ങൾ താൽപ്പര്യം കാട്ടുന്നത്.ഈ greenwashing നു പകരം ഹരിത വാതക ബഹിർഗമനത്തിൽ കുറവു വരുത്താൽ സാമ്പത്തികമായി പിന്നോക്കം നിൽക്കു ന്ന രാജ്യങ്ങളെ സഹായിക്കാൻ ശ്രമിക്കണം.മുൻ കാലങ്ങളിൽ കടൽ കടത്തിയ വിഭവങ്ങൾ മടക്കി കൊടുക്കലിനൊപ്പം വിള ർച്ചയും രോഗവും ബുദ്ധിമുട്ടിക്കുന്നവരെ സാമ്പത്തികമായി പിൻതുണയ്ക്കുവാൻ കൊള്ള നടത്തിയവർക്ക് ബാധ്യത യുണ്ട്.ശാസ്ത്ര സാങ്കേതികവിദ്യയുടെ സൗജന്യ പിന്തുണ കൊടുക്കുവാൻ വൻ കിട രാജ്യങ്ങൾ മടിക്കരുത്.

 

 

ഇതിനൊന്നും ഉത്തരവാദിത്തത്തോടെ പരിഹാരം കാണുവൻ അമേരിക്ക ഉൾപ്പെടുന്ന വൻകിട രാജ്യങ്ങൾ മുന്നോട്ടു വരുന്നി ല്ല എന്നാണ് യൂറോ ചരിത്രകാരൻ വ്യക്തമാക്കിയത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment