ചൂട്ടു പൊള്ളുന്ന യൂറോപ്പ് !




തെക്കൻ യൂറോപ്പ് തീവ്രവും അപകടകരവുമായ ചൂട് തരംഗ ത്തിന്റെ പിടിയിലാണ്.Cerberus Heatwave എന്ന് നാമകരണം ചെയ്ത ചൂടുകാറ്റ് അന്തരീക്ഷ ഊഷ്മാവിൽ 5 മുതൽ 8 ഡിഗ്രി വരെ വർധന ഉണ്ടാക്കി.സ്പെയിനിലെ അൽമേരിയയിൽ ബുധനാഴ്ച 44.8 താപനില രേഖപ്പെടുത്തി.ഗ്രീസിൽ 41 ഡിഗ്രി തുർക്കിയിൽ 44 ഡിഗ്രി തെക്കൻ ജർമ്മനിയിൽ 39 ഡിഗ്രിയിൽ ചൂടു കാണിക്കുന്നു.

 

 

വിനോദ സഞ്ചാരികളെ സംരക്ഷിക്കുന്നതിനായി ദിവസത്തി ലെ ഏറ്റവും ചൂടേറിയ സമയത്ത് ഏഥൻസിലെ അക്രോപോ ളിസ് അടച്ചിടാൻ അധികാരികളെ നിർബന്ധിതരാക്കി.ലാ പാൽമയിലെ വലിയ കാട്ടു തീ കുറഞ്ഞത് 4,500 ഹെക്ടർ (11,000 ഏക്കർ)ഭൂമി നശിപ്പിക്കുകയും 4,000 ത്തിലധികം ആളുകളെ ഒഴിപ്പിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു.

 

 

മെഡിറ്ററേനിയന്റെ മധ്യഭാഗങ്ങളിൽ ചൂട് ഉയർന്നു വരുന്നു. വടക്കേ ആഫ്രിക്കയിൽ നിന്ന് ഉയർന്ന താപനിലയുടെ കുതിച്ചു ചാട്ടം പ്രശ്നങ്ങളെ രൂക്ഷമാക്കി.

 

 

തുർക്കിയിൽ 44 ഡിഗ്രി സെൽഷ്യസ് , സൈപ്രസിൽ 42 ഡിഗ്രി, മോണ്ടിനെഗ്രോ 40 ഡിഗ്രി വരെ ഉയരാം.അടുത്ത ചൊവ്വാഴ്ച സെർബിയയിൽ 38 ഡിഗ്രി,റൊമാനിയയിൽ ശനിയാഴ്ച 39 ഡിഗ്രിയിൽ എത്താം.ക്രൊയേഷ്യയുടെ ചില ഭാഗങ്ങൾ 34 ഡിഗ്രി സെൽഷ്യസ് പ്രതീക്ഷിക്കുന്നു.

 

 

മധ്യ-ദക്ഷിണ കൊറിയയിൽ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 37 പേർ മരണപ്പെട്ടു.വടക്കൻ ജിയോങ്‌സാങ് പ്രവിശ്യയാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശ ങ്ങളിലൊന്ന്.

 

 

യൂറോപ്പിനെ പിടിമുറുക്കുന്ന തീവ്രമായ ചൂട് ഉടൻ അവസാനി ക്കില്ല ,യൂറോപ്യൻ ബഹിരാകാശ ഏജൻസി ബുള്ളറ്റിൻ അനുസരിച്ച് അത് ആരംഭിച്ചതേയുള്ളൂ.

 

 

ഇറ്റലി,സ്പെയിൻ,ഫ്രാൻസ്, ജർമ്മനി,പോളണ്ട് എന്നിവിടങ്ങ ളിലും ഭൂഖണ്ഡത്തിലെ കൂടുതൽ രാജ്യങ്ങളിലും നീണ്ടു നിൽ ക്കുന്ന താപനില യൂറോപ്പിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടു ള്ളതിൽ വച്ച് ഏറ്റവും ചൂടേറിയതാണ്.

 

 

ഇറ്റലിയുടെ ദേശീയ കാലാവസ്ഥാ സേവനമനുസരിച്ച്, റോം ചൊവ്വാഴ്ച റെക്കോർഡുകൾ തകർത്തു.തെക്കൻ ഇറ്റലിയി ലെ Sardinia ദ്വീപുകളിൽ 40 ഡിഗ്രിക്കു മുകളിൽ കടുത്ത ചൂട് എത്തി.2021 ആഗസ്റ്റിൽ അവിടെ 48.8°C- കാണിച്ചിരുന്നു.

 

 

1980-കൾ മുതൽ വടക്കൻ അർദ്ധ ഗോളത്തിൽ തീവ്ര താപ തരംഗങ്ങളുടെ പ്രവണത വർദ്ധിച്ചു വരികയാണെന്നും അത് തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറി യിപ്പ് നൽകുന്നു.ലോകമെമ്പാടുമുള്ള നിലവിലെ ചൂട് വർധന കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്ന് ലോകാരോഗ്യ സംഘടനയിലെ മുതിർന്ന Extreme Heat Advisor Dr. ജോൺ നായർ പറഞ്ഞു.

 

 

El-Nino,ഹരിത വാതകങ്ങളുടെ വർധിച്ച സ്വാധീനം എന്നിവയ് ക്കൊപ്പംCerberus എന്ന Anticyclone (ഉയർന്ന മർദ്ദത്തിൽ വായു താഴെക്കു പതിക്കുന്ന പ്രതിഭാസം)ചൂട് അമിതമായി വർ ധിപ്പിച്ചു.മറ്റൊരു Charon(പുതിയ Anticyclone)കൂടി ഉണ്ടാകുന്ന ത് ചൂട് ഇനിയും യുറോപ്പിൽ വർധിപ്പിക്കും.

 

 

കാലാവസ്ഥാ ദുരന്തങ്ങൾ ഇന്ത്യയെ പോലെയുള്ള രാജ്യങ്ങൾ ക്കൊപ്പം യൂറോപ്പിനെയും തീവ്രമായി  ബാധിച്ചിരിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment