ചുട്ടു പൊള്ളുന്ന കേരളവും വികസന വാദി സർക്കാരും !




അസാധാരണമായ ചൂടിൽ കേരളം ചുട്ടു പൊള്ളുകയാണ്. റെക്കോഡ് ചൂടാണ് സംസ്ഥാനം നേരിടുന്നത്.പാലക്കാട് ജില്ല യിലെ എരിമയൂരിൽ 44.3 ഡി​ഗ്രി സെൽഷ്യസ് താപനില രേഖ പ്പെടുത്തി.റിക്കാഡു ചൂട് കഴിഞ്ഞ വർഷം 42 ഡി​ഗ്രി ആയി രുന്നു.ഉയർന്ന താപനില തുടരാൻ സാദ്ധ്യതയുണ്ട്.ഈ വർഷം ഇതുവരെ ഉണ്ടായതിൽ റെക്കോർഡ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക താപമാപിനികളിലാണ് റെക്കോർഡ് താപനില രേഖപ്പെടുത്തിയത്.

 

പാലക്കാടും കരിപ്പൂർ വിമാനത്താവളത്തിലുമാണ് വർഷത്തെ ഏറ്റവും ഉയർന്ന ചൂട് .ഇരു സ്ഥലങ്ങളിലും 39 ഡിഗ്രി സെൽഷ്യ സിൽ എത്തി.നേരത്തെ കണ്ണൂരിലും പാലക്കാടും രേഖപെടു ത്തിയ(38.6 ഡിഗ്രി സെൽ ഷ്യസ്)ആയിരുന്നു ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്.

 

മുൻ കാലങ്ങളിൽ ഉച്ച സമയത്ത് മാത്രമാണ് ചൂട് ഏറ്റവും ഉയർന്ന് നിന്നിരുന്നതെങ്കിൽ ഇപ്പോൾ രാവിലെ 9 മണി മുതലേ 30 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് അനുഭവപ്പെടുകയാണ്.തുടർ ച്ചയായി താപനില ഉയർന്ന് നിൽക്കുന്നതിനാൽ പുഴകളിലും കുളങ്ങളിലും കിണറുകളിലുമെല്ലാം ജലനിരപ്പ് താഴ്ന്നു വരുന്നു.

 

Heat Index(ചൂട് സൂചിക)54 ഡിഗ്രിയിൽ എത്തിക്കഴിഞ്ഞു. Heat Index  എന്നത് മനുഷ്യർക്ക് അനുഭവപ്പെടുന്ന താപത്തെ സൂചി പ്പിക്കുന്നു.അന്തരീക്ഷ ഊഷ്മാവിന്റെയും വായുവിലെ ഈർപ്പ ത്തിന്റെയും സ്വാധീനം കേരളത്തിൽ കൂടുതലായതി നാൽ ചൂട് കൂടുതലായി അനുഭവപ്പെടുകയാണ്.

 


1/3/2023 മുതൽ 13/4/23 വരെ 
കേരളത്തിൽ ലഭിച്ച മഴയെ പറ്റി.


അധിക മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ മാത്രം.

 

സാധാരണ താേതിലെ മഴ ഇടുക്കി,കൊല്ലം,കാേട്ടയം,വയനാട് ജില്ലകളിൽ കിട്ടി.

 

മഴക്കുറവ് ആലപ്പുഴ, എറണാകുളം,പാലക്കാട് ജില്ലകളിൽ .

 

ഒട്ടും മഴ ലഭിക്കാത്തത് കണ്ണൂർ , മാഹി എന്നിവടങ്ങളിൽ .
കാസർകോട്, തിരുവനന്തപുരം തുടങ്ങിയ 5 ജില്ലകളിൽ 60% കുറവ് മഴ മാത്രമാണ് കിട്ടിയത്.

 

മാർച്ച് ഒന്നിനും ഏപ്രിൽ 13നും ഇടക്ക് കേരളത്തിന് ലഭിക്കേ ണ്ടത് 75.3 mm മഴ.കിട്ടിയതാകട്ടെ 51.3 mm മാത്രം.32% കുറവ്.

 

ലക്ഷദ്വീപിൽ കിട്ടിയത് 3.6 mm മാത്രം ,14% .
കിട്ടേണ്ട മഴ 26.6 mm. 
പത്തനംതിട്ട ജില്ലയിൽ 40% അധിക മഴ ഉണ്ടായി.

 


നാളിതു വരെ അനുഭവിച്ചിട്ടില്ലാത്ത ചൂടിൽ കേരളം ഉരുകു മ്പോൾ നാട് കൈ കോള്ളെണ്ട മുൻകരുതലുകളെ പുശ്ചിക്കു വാനാണ് സർക്കാർ ശ്രമങ്ങൾ.കാടുകളും പുഴകളും സംരക്ഷി ക്കാൻ കഴിയാത്ത സർക്കാരിന് ,ദുരന്തങ്ങൾ വന്ന ശേഷം ഇട പെടുന്നതിനെ പറ്റി മാത്രമാണ് ശ്രദ്ധ.

 


കാലാവസ്ഥാ വ്യതിയാനത്തിന്റെ കേരളത്തിന്റെ വേനൽ കാല അനുഭവം ചുട്ടു പാെള്ളുന്ന അന്തരീക്ഷമായതിനാൽ മഴ ക്കാലം വലിയ മേഘങ്ങളുടെ സാന്നിധ്യം കൊണ്ട് ബുദ്ധിമുട്ടാം. ചുരുക്കത്തിൽ ചുട്ടു പൊള്ളുന്ന കേരളവും പേമാരിയിൽ മുങ്ങുന്ന നാടും എന്ന അവസ്ഥയിലെക്ക് കാര്യങ്ങൾ എത്തുക യാണ് !
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment