ചാലിയാര്‍ പുഴയില്‍ തോട്ടപൊട്ടിച്ച്‌ മീന്‍പിടിത്തം




നിലമ്പൂർ: ചാലിയാര്‍പുഴയിലും കുറുവന്‍പുഴയിലും തോട്ടപൊട്ടിച്ചുള്ള മീന്‍പിടിത്തം വ്യാപകമാകുന്നു. പട്ടാപ്പകലും തോട്ട പൊട്ടിച്ച് മീന്‍പിടിത്തം തകൃതിയായി നടക്കുന്നതാണ് വിവരം. തോട്ട പൊട്ടിക്കുന്നതിനെ തുടർന്ന് നിരവധി മീനുകളാണ് ചത്തുപൊന്തുന്നത്.


ചാലിയാര്‍ പുഴയുടെ മൈലാടി പാലം, മൈലാടിപ്പൊട്ടി, ചാലിയാര്‍മുക്ക്, കുറുവന്‍ പുഴയുടെ മൂലേപ്പാടം മുതല്‍ ഇടിവണ്ണവരെയുള്ള ഭാഗങ്ങള്‍, ആറാം ബ്ലോക്ക്മുതല്‍ 10-ാം ബ്ലോക്ക്‌വരെയുള്ള സ്ഥലം എന്നിവിടങ്ങളിലാണ് വ്യാപകമായി തോട്ടകള്‍ പൊട്ടിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു 


തോട്ടപൊട്ടിക്കുന്നതിനെത്തുടര്‍ന്ന് ചെറുമീനുകളാണ് കൂടുതലും ചത്തൊടുങ്ങുന്നത്. ഇത് വെള്ളത്തില്‍ക്കിടന്ന് ചീഞ്ഞു അസഹനീയമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. കടവിലെത്തുന്നവര്‍ക്ക് മൂക്ക് പൊത്തിപ്പിടിക്കേണ്ട അവസ്ഥയാണ്. ഇതോടെ പുഴയിൽ കുളിക്കാനോ കുടിവെള്ളം എടുക്കാനോ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment