തൂതപ്പുഴ സംരക്ഷണം വിജയിപ്പിക്കുക




23/04/2023 ന് കാലത്ത്‌ 10 മണിക്ക് മണ്ണാർക്കാട് പയ്യനെടം സുജീവനത്തിൽ ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയുടെ നേതൃത്വ ത്തിൽ തൂതപ്പുഴ സംരക്ഷണ - പുനരുജ്ജീവന പ്രവർത്ത നങ്ങൾ ചർച്ച ചെയ്യുന്നതിന് യോഗം ചേർന്നിരുന്നു.

 

 

 

കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴ യുടെ  പ്രധാന പോഷക നദിയാണ് തൂതപ്പുഴ.സൈലന്റ് വാലി യിലൂടെ ഒഴുകുന്ന കുന്തിപ്പുഴ തൂതപ്പുഴയുടെ പ്രധാന പോഷക നദിയാണ്. പാലക്കാട് ജില്ലയിലൂടെയാണ് നദി അധികവും ഒഴുകുന്നത്.പാലക്കാട് ജില്ലയിലെ കരിമ്പുഴയിൽ വച്ച് കുന്തിപ്പു ഴയും കരിമ്പുഴയും കൂടിച്ചേർന്ന് തൂതപ്പുഴയുണ്ടാകുന്നു.

 

പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിർത്തി ഈ നദിയാണ്. തൂത, ആലിപ്പറമ്പ്, കാറൽമണ്ണ, ഏലംകുളം,കുലുക്കല്ലൂർ, പുലാമന്തോൾ,വിളയൂർ,തിരുവേഗപ്പുറ,ഇരിമ്പിളിയം തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകുന്ന തൂതപ്പുഴ, കൂടല്ലൂരിലെ കൂട്ടക്കട വിൽ വച്ച് ഭാരതപ്പുഴയിൽ ലയിച്ചുചേരുന്നു.ഭാരതപ്പുഴയുടെ ഏറ്റവും വലിയ പോഷകനദിയാണ് തൂതപ്പുഴ.

 

 

 തൂതപ്പുഴ സംരക്ഷണ യോഗത്തിലെ  തീരുമാനങ്ങൾ.

 

പ്രധാന തീരുമാനങ്ങൾ :

 

1.തൂതപ്പുഴ പ്രദേശങ്ങളിൽ വരുന്ന തദ്ദേശ സ്വയഭരണ സംവിധാനങ്ങളിൽ 2023-24 പദ്ധതി വർഷത്തിൽ പുഴ, പരിസ്ഥിതി , ജൈവ വൈവിധ്യം തുടങ്ങിയ വിഷയങ്ങളിൽ നിലവിലുള്ള പദ്ധതികൾ പരിശോധിക്കാനും ആവശ്യമായ പഠനങ്ങളും ഇടപെടലുകളും ആസൂത്രണം നടത്താനും തീരുമാനിച്ചു.

 

 

2. പാലക്കാട് ചിറ്റൂർ പ്രദേശങ്ങളിൽ പരീക്ഷണ അടിസ്ഥാ നത്തിൽ നടപ്പിലാക്കിയ ഉപയോഗശൂന്യമായ കുഴൽ കിണറു കൾ ഭൂഗർഭ ജലവിതാനത്തെ പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതി ഈ പ്രദേശങ്ങളിലും നടപ്പിലാക്കാൻ ആവശ്യമായ പഠനങ്ങളും ഇടപെടലുകളും ടീം ചർച്ച ചെയ്തു.

 

 

3. നിലവിലെ BMC സംവിധാനവുമായി സഹകരിച്ചുകൊണ്ട്, പദ്ധതികൾ ആസൂത്രണം നടത്തുക.

 

 

4 . കോളേജ് സ്കൂൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് ജനകീയ പ്രചാരണ പരിപാടികൾ ആസൂത്രണം നടത്തുക. സാധ്യമായ പ്രദേശങ്ങളിൽ നിലവിലെ PBR പഠനവിധേയ മാക്കുക.ആവശ്യമായ കൂട്ടിച്ചേർക്കലുകൾ , വെട്ടിത്തിരു ത്തലുകൾ നടത്തുക.

 

 

5 . തൂതപ്പുഴ പ്രദേശങ്ങളിൽ വരുന്ന കോളേജുകളിൽ നടന്നിട്ടുള്ള പുഴ പഠനങ്ങൾ സമാഹരിക്കുക. കൂടുതൽ വിശകലനത്തിന് ഉപയോഗിക്കുക.

 

 

6. മുൻകാല പ്രവർത്തകർ, പുഴ പരിസ്ഥിതി വിഷയത്തിൽ താല്പര്യമുള്ളവരെ കണ്ടെത്തി, പ്രവർത്തനങ്ങളുടെ ഭാഗമാക്കുക.

 

7 .അടുത്തയോഗം നഗരത്തിൽ എല്ലാവർക്കും എത്തിച്ചേ രാൻ കഴിയുന്ന സ്ഥലത്ത്‌ ഒരുക്കുക.അതിന് മുന്നോടിയായി പഞ്ചായത്ത് നഗരസഭ പദ്ധതികൾ , മുൻകാല പഠനങ്ങൾ എന്നിവ അവലോകനത്തിന് വിധേയമാക്കുക.

 

 

8. നെല്ലിപ്പുഴ പരിപൂർണ്ണമായും നശിച്ചു വെന്നും, അടിയന്തിരമായി പുനരുജ്ജീവന പ്രവർത്തങ്ങൾ ആസൂത്രണം ചെയ്യണമെന്നും യോഗം വിലയിരുത്തി.

 

 

9 . തൂതപ്പുഴയിലെ ലാൻഡ് യൂസ് ബോർഡ് നടത്തിയ പഠനങ്ങൾ വിനോദ് യോഗത്തിൽ വിശദീകരിച്ചു. പഠനവിവരങ്ങൾ വിശദമായ ഒരു ചർച്ചക്ക് വിനിയോഗിക്കാൻ യോഗത്തിൽ ധാരണയായി.

 

 

10. കുന്തിപ്പുഴ സംരക്ഷണ സമിതിയിൽ നിന്ന് ജയശ്രീ ചാത്തനാത്ത്, കുട്ടി മണ്ണാർക്കാട് , രാധാകൃഷ്ണൻ മാഷ് , സജീവനത്തിൽ നിന്ന് ബഷീർ . കെ വിജയലക്ഷ്മി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. FoB ജനറൽ സെക്രട്ടറി വിനോദ് . എം. നമ്പ്യാർ ചർച്ച ക്രോഡീകരിച്ചു.

 

 

വിനോദ് എം. നമ്പ്യാർ

ജനറൽ സെക്രട്ടറി

ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ

9446938770

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment