ആണവ നിലയങ്ങൾക്കെതിരെ പൊരുതാനായി ചീമേനിക്കാർ !
First Published : 2024-12-23, 04:22:55pm -
1 മിനിറ്റ് വായന

വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരമല്ല ആണവ നിലയങ്ങൾ !
ആണവ നിലയങ്ങൾ ഉറപ്പിച്ചു വെച്ച അണുബോംബുകളാണ്, അവയുടെ അപകടത്തെ തിരിച്ചറിഞ്ഞ കേരളത്തിൽ ആണവ വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കാനുളള ശ്രമങ്ങളെ ഒറ്റകെട്ടായി എതിർക്കണമെന്ന് കൂടംകുളം ആണവ വിരുധ സമര നേതാവ് SP ഉദയകുമാർ അഭിപ്രായപ്പെട്ടു. കേരളത്തിലെ ആദ്യത്തെ ആണവ നിലയം ചീമേനിയിൽ സ്ഥാപിക്കുന്നതിനെതിരായ ജനകീയ സമര കൺവൻഷന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ആണവവഴയില്‍ എത്താൻ കേരള സർക്കാർ ശ്രമങ്ങൾ ആരംഭിച്ചു. അതിൻ്റെ ഭാഗമായി കേന്ദ്ര ഊർജ്ജ മന്ത്രിയുമായി സംസ്ഥാന വൈദ്യുതി മന്ത്രി സംസാരിച്ച വാർത്ത പുറത്തുവന്നിട്ടുണ്ട്. തോറിയം ഇന്ധനമാക്കിയുള്ള യൂണിറ്റു കൾ ഉണ്ടാകണം എന്നും എന്നാൽ നിലയം കേരളത്തിന് പുറത്ത് സ്ഥാപിക്കാൻ ശ്രമിക്കും എന്നാണ് സംസ്ഥാന വൈദ്യുതി മന്ത്രി പറഞ്ഞത് ഈ അഭിപ്രായം പുറത്തു വരുന്നതിനും മുമ്പ് ചീമേനിയിലും ആതിരപ്പള്ളിയിലും നിലയങ്ങൾ വരുവാൻ വേണ്ട ചർച്ചകൾ തുടങ്ങി യിട്ടുണ്ട്. സംസ്ഥാന മന്ത്രി പ്രതിഷേധത്തെ ഭയന്ന് തെറ്റിധരിപ്പിക്കാ നുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്ന് വ്യക്തം.
450 മെഗാവാട്ട് വൈദ്യുതി കൂടംകുളത്തുനിന്നോ രാജസ്ഥാനിലെ ആണവ വൈദ്യുത പദ്ധതിയില്‍ നിന്നോ ലഭിക്കുന്നതിന്റെ സാധ്യത ന്യൂക്ലിയര്‍ കോര്‍പറേഷനുമായി ചര്‍ച്ച നടത്തിയിരുന്നു കേരളം ടെന്‍ഡറിലൂടെ മാത്രമേ ഇവിടെ നിന്നു വൈദ്യുതി ലഭിക്കൂ.ആണവ വൈദ്യുത പദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കാറുണ്ട്.
കേരളത്തിലെ തീരത്ത് ആണവനിലയങ്ങൾ സ്ഥാപിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു. പ്രതിഷേധം കാരണം നടക്കില്ലെന്ന് തിരിച്ചറിഞ്ഞ് തമിഴ്‌നാട്ടിലെ തീരത്തേക്ക് മാറ്റി.അത്തരമൊരു പദ്ധതിയാണ് വീണ്ടും ഫയലുകളില്‍ നിറയാനൊരുങ്ങുന്നത്.
ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനുമായി കെഎസ്ഇബി ചെയര്‍മാനും സംഘവും മുംബൈയില്‍ ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയിട്ട് മാസങ്ങൾ കഴിഞ്ഞു.ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനു കീഴിലുള്ളതും കല്‍പാക്കം ആണവ പദ്ധതി നടപ്പാക്കുന്നതുമായ ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്റെ(ഭാവിനി)ചെയര്‍മാനുമായി സംസ്ഥാന ഊര്‍ജ വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി ചർച്ചകൾ തുടരും.220 മെഗാവാട്ടിന്റെ 2 പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണു ലക്ഷ്യം.
അതിരപ്പിള്ളി,ചീമേനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് പരിഗണനയിലു ള്ളതെന്നു വ്യക്തമാക്കിയിരുന്നു വൈദ്യുതി ബോർഡ്'.7000 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്.60% തുക കേന്ദ്രം ഗ്രാന്റായി നല്‍കണമെന്നതാണ് കെഎസ്ഇബിയുടെ ആവശ്യം.ആണവ വൈദ്യുത പദ്ധതി,തീരദേശത്തു സ്ഥാപിച്ചാല്‍ 625 ഹെക്ടറും മറ്റു സ്ഥലങ്ങളിലാണെങ്കില്‍ 960 ഹെക്ടറും വേണമെന്നാണു നിർദ്ദേശം. ഉദ്യോഗസ്ഥര്‍ക്കായി ടൗണ്‍ഷിപ് നിര്‍മിക്കാന്‍ 56 കിലോമീറ്ററിനുള്ളില്‍ 125 ഹെക്ടര്‍ കൂടി വേണം.ചെന്നൈ കല്‍പാക്കത്ത് സ്ഥാപിച്ച ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ മാതൃകയാണ് ഉദ്ദേശിക്കുന്നത്.
ചീമേനിയിൽ 150 ഏക്കർ മതി എന്ന കേന്ദ്ര ഊർജ്ജ മന്ത്രിയുടെ അഭിപ്രായം തെറ്റിധാരന പരത്തുന്നതാണ്.
നിലവില്‍ 13,000 കോടി രൂപയുടെ വൈദ്യുതിയാണു വര്‍ഷം തോറും കേരളം വാങ്ങുന്നത്.2030ല്‍ ഇത് 25,000 കോടി കവിയും എന്ന് സർക്കാർ പറയുന്നു.
വൈദ്യുതി ക്ഷാമം രൂക്ഷമാണ്. അത് പരിഹരിക്കനുള്ള മാർഗ്ഗങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി അവരുടെ പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്നു.3000 മെഗാവാട്ട് പുതുതായി ഉൽപ്പാദിപ്പിക്കാൻ ഉതകുന്ന സൗരോർജ്ജ പദ്ധതികളും ഇടുക്കിയുടെ പുതിയ ഘട്ടവും വഴി വൈദ്യുതി ഉൽപ്പാദനം ഇരട്ടിയാക്കാം എന്നിരിക്കെ 440 മെഗാവാട്ട് വൈദ്യുതിക്കായി 7000 കോടി രൂപ മുടക്കിയുള്ള ആണവ നിലയ നിർമാണത്തിന് പിന്നിൽ മറ്റു താൽപ്പര്യങ്ങളാണ് പ്രവർത്തിക്കുന്നത്.
ആണവ നിലയങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ ഇന്നും ഭീഷണിയായി തുടരുന്നു.യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ആണവ നിലയങ്ങൾ അടച്ചിടുകയാണ്.ഹരിത വാതക ബഹിർഗമനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ പേരിൽ ഇന്ത്യ,പാകിസ്ഥാൻ,ബംഗ്ലാദേശ് , UAE,ബലൂറിസ് തുടങ്ങിയ രാജ്യങ്ങളിൽ പുതിയ ആണവ നിലയങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്കു പിന്നിൽ ആണവ ലോബികളുടെ സ്വാധീനം പ്രകടമാണ്. കേരളം അതിന് അനുവദിക്കില്ല എന്ന് ചീമേനിയിലെ ജനങ്ങൾ പ്രഖ്യാപിച്ച കൺവെൻഷനിൽ Dr D .സുരേന്ദ്രനാഥ് അധ്യക്ഷനായി.K രാമചന്ദ്രൻ, N.സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാന ത്താകെ ആണവ നിലയങ്ങൾക്കെതിരെ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും എന്ന പ്രഖ്യാപനത്തൊടെയാണ് കൺവൻഷൻ സമാപിച്ചത്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment