അനധികൃത ചെങ്കൽ ഖനനം മലപ്പുറത്തു സജ്ജീവം !




അനധികൃത ചെങ്കൽ ഖനനം മലപ്പുറത്തും വ്യാപകം ;
നിയമങ്ങൾക്ക് പുല്ലുവില !

 

കടുത്ത പരിസ്ഥിതി പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉയർത്തി മലപ്പുറം ജില്ലയിൽ ചെങ്കല്ല് ഖനനം വ്യാപകമാണ്. റവന്യൂ ഭൂമി ഉൾപ്പെടെ കയ്യേറിയാണ് ഖനനം നടത്തുന്നത് . ഖനനത്തിനു വേണ്ട പ്രാഥമിക അനുമതികൾ  ഇല്ലാതെയും അനുമതിയുടെ മറവിൽ നിയമലംഘനങ്ങൾ നടത്തിയുമാണ് വ്യാപകമായ ചെങ്കല്ലു ഖനനം.ലോറികളിൽ യഥേഷ്ടം കല്ലു കളും മണ്ണുകളും കടത്തുമ്പോഴും കാണേണ്ടവർ കണ്ടില്ലെന്ന് നടിക്കുന്നു.ചില സമയങ്ങളിൽ സർക്കാർ വകുപ്പുകൾ വാഹ നങ്ങൾ പിടിച്ചെടുക്കുമെങ്കിലും പിന്നീട് പരാതികൾ ഇല്ലെങ്കിൽ  ചെറിയ ഫൈൻ ഈടാക്കി വിട്ടു കൊടുക്കാറുണ്ട്.ഇത് മനസ്സി ലാക്കി ഇവർ വ്യാപകമായി ചെങ്കല്ല് ഖനനവും മണ്ണ് ഖനനവും തുടരുന്നു.മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ചീക്കോട് വില്ലേജിലെ തടപ്പറമ്പ് തടായി മലയുടെ മുകളിൽ മാസങ്ങളോളമായി അനധികൃത ചെങ്കല്ല് ഖനനം നടക്കുകയാ ണ്.ആരെങ്കിലും വിളിച്ചു പറഞ്ഞാൽ വകുപ്പുകൾ തമ്മിൽ  ഉത്തരവാദിത്തത്തെ പറ്റി തർക്കിച്ച് നോക്കു കുത്തികളായി മാറുന്നു.കൃത്യമായ മാസപ്പിടിയുടെ തണലിലാണ്  ഖനനങ്ങൾ നടക്കുന്നത് എന്ന് പ്രദേശവാസികൾക്ക് സംശയമുണ്ട്.
സർക്കാർ ഭൂമിയുടെ പോലും അതിർത്തി നിർണയിക്കുന്നത്  ചെങ്കൽ ഖനനം നടത്തുന്ന മാഫിയകളാണ്.ചില സമയങ്ങ ളിൽ പോലീസോ റവന്യൂ വകുപ്പ് വാഹനം പിടികൂടിയാൽ ഒന്നോ രണ്ടോ ദിവസത്തേക്ക് ഖനനങ്ങൾ നിർത്തിവെക്കും. വീണ്ടും പൂർവാധികം ശക്തിയോടെ തിരിച്ചുവന്ന് വിവിധ ഗ്രൂപ്പുകളായി ഖനനം തുടരുന്നത് സാധാരണ സംഭമാണ്.


 

നിയമപരമായ ഖനനം നടത്തുന്നു എന്ന് കരുതുന്ന വാഴക്കാട് ചീക്കോട് വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മുടക്കോഴി മലയിൽ പഴയതും പുതിയതുമായി ഖനന കുഴികൾ ഒട്ടനവധി യാണ്.കുഴികൾ പൂർവ്വ സ്ഥിതിയിലാക്കാതെയാണ് ഉപേക്ഷി ക്കപ്പെടുന്നത് .പൂർവ്വസ്ഥിതിയിൽ ആകുന്നുണ്ടോ എന്ന് പരി ശോധിക്കേണ്ട ഉത്തരവാദിത്തപ്പെട്ടവർ അതു ചെയ്യുന്നില്ല. മണ്ണിട്ട് മൂടണമെന്ന നിബന്ധന പാടെ അവഗണിക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു.മഴക്കാലത്ത് ഇത് വലിയ ദുരന്തങ്ങൾക്കിടയാക്കും.ജില്ലയിലെ പലയിടങ്ങളിലും ഇതു പോലെയുള്ള നിയമവിരുദ്ധ ചെങ്കല്ല് കോറികളും മണ്ണ് മാഫിയ കളും പ്രവർത്തിക്കുന്നു എന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

 


പരിസ്ഥിതി-വിജിലൻസ്-ജിയോളജി-പോലീസ്- റവന്യൂ വകുപ്പു കളുടെ ഇടപെടലുകൾ ശക്തമാക്കണമെന്നും വിവിധ പരി സ്ഥിതി സംഘടനകൾ ആവർത്തിച്ചാവശ്യപ്പെട്ടിട്ടുണ്ട്.പരാതി കൾ ഉയരുമ്പോൾ ചില ഒറ്റപ്പെട്ട പരിശോധനകൾ നടക്കുന്നത് ഒഴിച്ചാൽ കാര്യക്ഷമമായ നിയമ നടപടികൾ  നടക്കുന്നില്ല എന്നതാണ് യാധാർത്ഥ്യം.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment