COP-30 സമ്മേളനത്തിൽ ഇന്ത്യയുടെ പങ്ക്
First Published : 2025-11-25, 09:31:44am -
1 മിനിറ്റ് വായന
5.jpg)
COP 30 ന്റെ ഉദ്ഘാടന സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീ കരിച്ച് ഭുപേന്ദ്രയാദവ് (പരിസ്ഥിതി-കാലാവസ്ഥ വനം മന്ത്രി) പങ്കെടുത്തു.
BSIC(ബ്രസീൽ,ദക്ഷിണാഫ്രിക്ക,ഇന്ത്യ,ചൈന) ഗ്രൂപ്പിനും Like Minded Developing Countries (LMDC) ഗ്രൂപ്പിനും വേണ്ടി ഇന്ത്യ നടത്തിയ പ്രസ്താവനയിൽ ബഹുരാഷ്ട്രവാദം,സമത്വം, കാലാവസ്ഥാ നീതി എന്നിവയ്ക്ക് പൂർണ്ണ പിന്തുണ അറിയിച്ചു.
കാലാവസ്ഥാ ധനകാര്യത്തിന്റെ വ്യക്തവും സാർവത്രികമായി അംഗീകരിക്കപ്പെട്ടതുമായ നിർവചനത്തിന്റെ ആവശ്യകത, കാലാവസ്ഥാ ധന ഒഴുക്ക് വർദ്ധിപ്പിക്കുക,പാരീസ് കരാറിന്റെ ആർട്ടിക്കിൾ 9.1 നടപ്പാക്കുക എന്നിവ വികസ്വര രാജ്യങ്ങൾ ക്ക് കാലാവസ്ഥാ ധനസഹായം നൽകാനുള്ള വികസിത രാജ്യങ്ങളുടെ നിയമപരമായ ബാധ്യതയാണ്.
അപര്യാപ്തമായ ധനസഹായത്തിലേക്ക് ശ്രദ്ധ ആകർഷിച്ചു കൊണ്ട്,നിലവിലെ ഒഴുക്കിനെക്കാൾ പതിനഞ്ച് മടങ്ങ് കൂടുതൽ ധനസഹായം ആവശ്യമാണെന്നും ഇന്ത്യ അഭിപ്രാ യപ്പെട്ടു.വികസ്വര രാജ്യങ്ങൾക്ക് അവയുടെ ഉദ്വമനം ലഘൂക രിക്കുന്നതിനും പ്രത്യാഘാതങ്ങൾ ഒഴിവാക്കാനാവാത്ത രീതി യിൽ പൊരുത്തപ്പെടുത്തൽ തന്ത്രങ്ങൾ നടപ്പിലാക്കുന്നതിനും പണം ആവശ്യമാണ്.
കൂടാതെ,'പൊതുവായതും എന്നാൽ വ്യത്യസ്തവുമായ ഉത്തര വാദിത്തങ്ങളും അതത് കഴിവുകളു'(Common But Differentially Responsible)എന്ന തത്വത്തിന്റെ പ്രാധാന്യവുംഅതിനായുള്ള ക്യോട്ടോ കരാർ,പാരീസ് കരാർ എന്നിവയുടെ പൂർണ്ണമായ നടപ്പാക്കലിന്റെ പ്രാധാന്യവും ഇന്ത്യ ആവർത്തിച്ചു.
കാലാവസ്ഥാ സാങ്കേതിക വിദ്യകളിലേക്കുള്ള വിശ്വസനീയ വും താങ്ങാവുന്നതും തുല്യവുമായ പ്രവേശനത്തിന്റെ ആവശ്യം,വിപണിയുടെയും ബൗദ്ധിക സ്വത്തവകാശത്തി ന്റെയും തടസ്സങ്ങളില്ലാതെ നിറവേറ്റണം.
സംരക്ഷണവാദത്തിനും(താരിഫ്)കാലാവസ്ഥാ വ്യതിയാന വുമായി ബന്ധപ്പെട്ട ഏകപക്ഷീയമായ വ്യാപാര നടപടികൾ ക്കു മെതിരെ ഇന്ത്യ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
400 കോടി ടൺ CO2 കുറയ്ക്കാൻ ഇന്ത്യ ശ്രമിക്കുന്നു.
ഹരിത വാതകം കുറയ്ക്കാനുള്ളപ്രതിബദ്ധത ആവർത്തിച്ചു കൊണ്ട്, ഇന്ത്യ ഇക്കാര്യത്തിൽ നിരവധി ക്രിയാത്മകമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് അറിയിച്ചു.2025 ജൂലൈ യിൽ നിശ്ചയിച്ച സമയത്തിന് അഞ്ച് വർഷം മുമ്പ് ഫോസിൽ ഇതര സ്രോതസ്സുകളിൽ നിന്ന് സ്ഥാപിത വൈദ്യുതി ഉൽപാദന ശേഷിയുടെ 50% കൈവരിക്കുക എന്ന ലക്ഷ്യം കൈവരിച്ചു എന്ന് മന്ത്രി വ്യക്തമാക്കി.
GDP യുമായി ബന്ധപ്പെട്ട്,ഉദ്വമന തീവ്രത 43-45% കുറയ്ക്കുക യെന്ന ലക്ഷ്യവും(2005 ലെ നിലവാരവുമായി താരതമ്യപ്പെടു ത്തുമ്പോൾ)2030 ന് മുമ്പ് കൈവരിക്കാമെന്ന പ്രതീക്ഷയിലാ ണ് ഇന്ത്യ.2005 നും 2020 നും ഇടയിൽ ഇന്ത്യ(GDP യുമായി ബന്ധപ്പെട്ട)മലിനീകരണ തീവ്രത 36% കുറച്ചു എന്ന് സമ്മേളന ത്തിൽ അറിയിച്ചു.
International Solar Alliance(ISA),Coalition for Disaster Resilient Infrastructure (CDRI)തുടങ്ങിയ ബഹുരാഷ്ട്ര സഖ്യങ്ങളെയും ന്യൂഡൽഹി സജീവമായി പിന്തുണയ്ക്കുന്നു.ISAയിൽ 125 അംഗരാജ്യങ്ങളും CDRIയിൽ 61അംഗങ്ങളും(50 രാജ്യങ്ങളും 10പങ്കാളി സംഘടനകളും)ഉണ്ട്.
ലോകത്തെ ഏറ്റവും വലിയ ഹരിത ഹൈഡ്രജൻ ദൗത്യമായ ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ഇന്ത്യയിലുണ്ട്.2023 ൽ ആരംഭിച്ച ദൗത്യം 2030 ഓടെ 50 ലക്ഷം മെട്രിക് ടൺ ഹരിത ഹൈഡ്രജൻ ഉൽപാദന ശേഷി ലക്ഷ്യമിടുന്നു.ഇതിന് 19,744 കോടി രൂപ വകയിരുത്തുന്നു.Green Steel സ്റ്റീൽ വികസിപ്പി ച്ചെടുത്ത ആദ്യ രാജ്യമാണ് ഇന്ത്യ.
Mission Life,Green Credit programmeഎന്നിവയിലൂടെ സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും അടുത്ത വർഷം ആദ്യം Carbon Market ആരംഭിക്കാൻ പദ്ധതിയുണ്ട്.ഈ നയങ്ങളെല്ലാം 2020 നും 2030 നും ഇടയിൽ ഏകദേശം 400 കോടി ടൺ CO2 കുറയ്ക്കാൻ ഇന്ത്യയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരിസ്ഥിതി ദുരന്തങ്ങളെ ലഘൂകരിക്കാൻ സമ്പന്നരാജ്യങ്ങൾ കാണിക്കേണ്ട ഉത്തരവാദിത്തത്തെ ഇന്ത്യ വീണ്ടും 2025ലെ ലോക പരിസ്ഥിതി സമ്മേളനത്തിൽ ഓർമ്മിപ്പിച്ചു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
2.jpg)
4.jpg)
2.jpg)