സൈക്കിൾ യാത്രയും ഹരിത വാതകവും




സൈക്കിൾ യാത്ര പ്രകൃതി സൗഹൃദമാണെന്ന് പറയാൻ നിരവധി കാരണങ്ങൾ ഉണ്ട്.ഫോസിൽ ഇന്ധനങ്ങൾ ഒഴിവാ ക്കപ്പെടുന്നതിനൊപ്പം നിർമ്മാണത്തിലെ ലാളിത്യം പ്രധാന മാണ്.

 

ഒരു സൈക്കിൾ നിർമ്മിക്കുമ്പോൾ 96 Kg കാർബൺ ഡൈ ഓക്സൈഡ് പുറത്ത് വരും.സൈക്കിൾ 19200 kg അതിന്റെ ആയുസ്സിൽ ഉപയോഗിക്കാം.ഇതിനർത്ഥം ഒരു Km സൈക്കിൾ യാത്രക്കായി 5 gm ഹരിത വാതകം അന്തരീക്ഷ ത്തിലെത്തുമെന്നാണ്.

 

16 km/h വേഗത്തിൽ ചവിട്ടുന്ന 70 kg ഭാരവുമുള്ള ശരാശരി യാത്രികൻ മണിക്കൂറിൽ 280 കലോറി എരിച്ചുകളയുമെന്ന്  കണക്കാക്കുന്നു.സൈക്കിൾ ചവിട്ടാതെ വിശ്രമത്തിലിരി ക്കുന്ന മണിക്കൂറിൽ 105 കലോറി ഊർജ്ജം ചെലവഴിക്കും. ശരാശരി സൈക്കിൾ സഞ്ചാരി 16 km ന് 175 അധിക കലോറി ഉപയോഗിക്കുന്നു.അത് 1 Km ന് 11 കലോറിയാണ്.

 

ഒരു കലോറി ഭക്ഷണം ഉണ്ടാക്കാൻ1.4 gm കാർബൺ ഡയോക്സൈഡ് പുറം തള്ളേണ്ടിവരും.11കലോറി ഭക്ഷണ ത്തിനായി 16 gm കാർബൺ ഹരിത വാതകം അന്തരീക്ഷ ത്തിലെത്തും എന്നു കണക്കു കൂട്ടാം.

 

11കലോറി ഭക്ഷണ ഉൽപ്പാദനം നടത്തുമ്പോൾ ശരാശരി 16 gm കാർബൺ വാതകം പുറത്തു വരും.അതാണ് ഒരു Km സൈക്കൾ ചവിട്ടാൻ വേണ്ടത്.സൈക്കിൾ നിർമ്മാണത്തിന് ഒരു km ന് 5 gm ഹരിത വാതകം.അങ്ങനെ 1Km സൈക്കിൾ ചവിട്ടുമ്പോൾ മൊത്തം 21gm കാർബൺ ഡയോക്സൈഡ് എന്നാണ് കണക്ക്.

 

ഇലക്ട്രിക്ക് സൈക്കിൾ  സാധാരണയായി 0.5 kWh ബാറ്ററി ഉപയോഗിക്കുന്നു.ബാറ്ററി നിർമ്മിക്കുന്നതിന് 34 kg ഹരിത വാതകം പുറന്തള്ളാം.അങ്ങനെ പരിശോധിച്ചാൽ ഒരു km യാത്രയിൽ 7gm കാർബൺ പുറത്തു വിടും.സാധാരണ സൈ ക്കിളിൽ നിന്ന് 5 gm.ഒരു Km E-സൈക്കിൾ യാത്രയുടെ ഹരികവാതക തോത് 14.8 gm.സാധാരണ സൈക്കിൾ യാത്രയെക്കാൾ 30% കുറവ്.

 

 

70 kg ഭാരമുള്ള ഒരാൾ നിരപ്പായ ഗ്രൗണ്ടിൽ 5.6 km/hr നടക്കു മ്പോൾ മണിക്കൂറിൽ ഏകദേശം 322 കലോറി ചെലവാകും  അതായത് മണിക്കൂറിൽ 217 അധിക കലോറികൾ.ഒരു Km ന് 39 കലോറി.

 

നടത്തത്തിൽ നിന്ന് ഒരു km(39 കലാേറി)56g ഹരിത വാതകം ഉണ്ടാകും.1Km നടക്കുമ്പോൾ സൈക്കിൾ ചവിട്ടുന്നതിന്റെ 2.7 ഇരട്ടി,ഒരു E-സൈക്കിൾ ഓടിക്കുന്നതിന്റെ 3.8 മടങ്ങ് വാതകം ഉണ്ടാകുമെന്ന് കാണാം.

 

കാർ നിർമ്മാണത്തിൽ 6.6 ടൺ ഹരിത വാതകം ഉത്പാദിപ്പി ക്കുന്നു.ഉൽപ്പാദന സമയത്ത് Km ന് ശരാശരി 35-42gm ഉണ്ടാകും എന്നു കണക്കാക്കാം.ഒരു km യാത്രക്കായി 250- 260 gm പുറത്തു വിടും.77% ഇന്ധനത്തിനും13% ഇന്ധനം കുഴിച്ചെടുക്കുന്നതിനും 8% വാഹന നിർമ്മാണത്തിന് എന്നുമാണ് കണക്ക്.

 

ഇലക്ട്രിക് കാറാണെങ്കിൽ 90 gm ഹരിത വാതകം പുറത്തു വിടും.ബസ് യാത്രയിൽ ഓരോ യാത്രികനും Km ന് 101 gm ഹരിത വാതകം ഉൽപ്പാദിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്

 

യാത്രയുമായി ബന്ധപ്പെട്ട് ഏറ്റവും പ്രകൃതി സൗഹൃദം E സൈക്കിൾ ,അതു കഴിഞ്ഞാൽ സാധാരണ സൈക്കിൾ .

 

ആധുനിക ലോക ജീവിതത്തിന്റെ ഭാഗമായി മനുഷ്യർ കൂടുതൽ കൂടുതൽ യാത്ര ചെയ്യേണ്ടിവരും.എന്നാൽ ആ യാത്രകളെ പരമാവധി പ്രകൃതി സൃഹൃദമാക്കുവാൻ സൈക്കിൾ സവാരി സഹായകരമാണ്.കേരളത്തെ പോലെ വാഹനങ്ങൾ അമിതമായി വർധിക്കുന്ന പ്രവണതകൾ ശക്തമാകുമ്പോൾ ,റോഡുകൾ വർധിക്കുമ്പോൾ , ശബ്ദ മലിനീകരണം നിയന്ത്രണമില്ലാതെ തുടരുമ്പോൾ പഴയ കാല സൈക്കിൾ സവാരികളെ ശക്തമായി മടക്കി കൊണ്ടു വരണം.അതിനുതകുന്ന പാതകൾ ഉണ്ടാക്കാൻ സർക്കാർ മുന്നോട്ടു വരണം.അങ്ങനെയായാൽ 30% യാത്രകളെ എങ്കിലും യന്ത്ര രഹിതമാക്കാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment