ആക്കുളം കായലിന്‍റെ ശോചനീയ അവസ്ഥ


203.73 ഏക്കറിൽ വ്യാപിച്ചു കിടന്നിരുന്ന ആക്കുളം കായലും അതിന്റെ തീരങ്ങളിലെ കുന്നുകളും റിയൽ എസ്റ്റേറ്റ് വ്യവസാ യികൾ നിരന്തരം കൈയ്യേറുകയാണ്.സർക്കാർ നോക്കുകുത്തിയും .

വേളി കായലിന്റെ ഭാഗമാണ് ആക്കുളം കായൽ.വേളി കായൽ ആക്കുളം കായൽ വഴി കടലിൽ ലയിക്കുന്നു.തെക്കൻ വ്യോമ കമാന്റിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ആക്കുളത്തെ കയ്യേ റ്റങ്ങളോട് വ്യാേമയാന വകുപ്പും നിശബ്ദരാണ്.ഉള്ളൂർ,പട്ടം, പഴവങ്ങാടി,മെഡിക്കൽ കോളേജ്,തെറ്റിയാർ എന്നീ തണ്ണീർ തടങ്ങൾ ചേരുന്നതാണ് ആക്കുളം കായൽ.
 
കഴിഞ്ഞ വർഷങ്ങളിൽ 62 ഏക്കറോളം കായൽ കൈയ്യേറിയി ട്ടുണ്ട്.കായൽ കൈയ്യേറിയവർക്ക് 2008 ൽ പട്ടയം നൽകിയ ശേഷവും കായൽ ചുരുങ്ങുകയാണ്.19 കൈയ്യേറ്റക്കാർക്കെ തിരെ നടപടി എടുക്കാൻ തുടങ്ങിയിട്ട്  പാതിവഴിയിൽ ശ്രമ ങ്ങൾ ഉപേക്ഷിച്ചു.കായൽ നികത്തിയുള്ള ഫുട്ബോൾ ഗ്രൗണ്ട്, കാലികളുടെ ഫാം ഒക്കെ പ്രവർത്തിച്ചു വരുന്നു പ്രദേശത്ത് . 
ആക്കുളം കായൽ നവീകരണത്തിന് സർക്കാർ185.23 കോടി  യുടെ രൂപയുടെ പ്രഖ്യാപനം നടത്തിയത് കഴിഞ്ഞ വർഷമാണ്. ആദ്യ ഘട്ടത്തിനായി 96 കോടി രൂപ അനുവദിച്ചു.കായലിനെ പൂർവ്വസ്ഥിതിയിൽ എത്തിക്കുകയും പരിസര പ്രദേശങ്ങളിലെ കുന്നുകൾ സംരക്ഷിക്കുകയും ചെയ്തു കൊണ്ടാകണം കായൽ സംരക്ഷണം. 

തിരുവനന്തപുരം നഗരത്തിന്റെ ജൈവമണ്ഡലത്തിൽ നിർണ്ണാ യകമായിരുന്നു 7കുന്നുകളുടെ താഴ് വാരത്തിലെ ഏലകളും കുളങ്ങളും കരമനയാറും തോടുകളും.ജില്ലയുടെ ജീവനാടി യായ കായലുകളുടെ വിസ്തൃതി കുറയുകയും വിഷലിപ്ത മാകുകയും ചെയ്യുമ്പോൾ വിഷയത്തിൽ  കൈയ്യേറ്റക്കാർ ക്കൊപ്പം സർക്കാർ സംവിധാനങ്ങൾ നില ഉറപ്പിക്കുന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് വാർത്തയിൽ കൊടുത്ത ദൃശ്യങ്ങൾ .

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment