ദിശ രവിയെ പോലീസ് തടവിൽ വെച്ചത് അന്യായമായെന്ന് കോടതി




നരേന്ദ്ര മോദി സർക്കാരിൻ്റെ വിവാദ കർഷക നിയമത്തിനെതിരെ കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച് ഗ്രേറ്റ തുൺബെര്‍ഗ് പങ്കുവച്ച ടൂള്‍ കിറ്റിൻ്റെ പേരിൽ അറസ്‌റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് കഴിഞ്ഞ ദിവസം  ജാമ്യം ലഭിച്ചു. എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ജാമ്യം നൽകിയത്. 


ഫെബ്രുവരി 13ന് അറസ്‌റ്റിലായ ദിശയ്‌ക്ക് 9 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ജാമ്യത്തിന് ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് കോടതിയുടെ മുഖ്യ വ്യവസ്ഥ.


ജാമ്യം നൽകി കൊണ്ടുള്ള കോടതിയുടെ വിധിയിൽ പറഞ്ഞ പ്രധാന കാര്യങ്ങൾ ഇനി പറയുന്ന പ്രകാരമാണ്

വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നതും നിരുദ്രപവകരമായ ടൂൾ കിറ്റ് തയ്യാറാക്കുന്നതും ഈ രാജ്യത്തും കുറ്റകരമല്ല. 

ആക്രമണത്തിനുള്ള ആഹ്വനം കിറ്റിൽ ഇല്ല

ആഗോള തലത്തിൽ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നത് അഭിപ്രായ സ്വാതന്ത്രത്തിന്റെ ഭാഗമാണ് 

നിയമപരമായ ആശയവിനിമയങ്ങൾക്ക് ഭൂപ്രദേശങ്ങൾ കൊണ്ട് അതിര് കെട്ടാനാവില്ല 

ഭാവിയിൽ തെളിവ് കിട്ടുമെന്ന പ്രതീക്ഷയുടെ പേരിൽ പൊലീസിന് പൗരന്റെ സ്വാതന്ത്ര്യം ഹനിക്കാനാവില്ല 


ദിശയുടെ ജാമ്യാപേക്ഷ പാട്യാല ഹൗസ് സെഷൻ കോടതിയാണ് ജാമ്യം അനുവദിച്ചത്. ദിശയെ തിങ്കളാഴ്ച ഒരു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടിരുന്നു. കേസിൽ പ്രതിപ്പട്ടികയിലുള്ള മലയാളി അഭിഭാഷക നികിത ജേക്കബ്, ശാന്തനു മുളുക് എന്നിവരെ സൈബർ പോലീസ് ചോദ്യം ചെയ്‌തു. ഇരുവർക്കും ബോംബെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.


കർഷക സമരത്തെ പിന്തുണയ്ക്കുന്ന ടൂള്‍ കിറ്റിൽ രണ്ട് വരി എഡിറ്റ് ചെയ്‌ത ദിശ രവി രാജ്യത്തിനെതിരെ യുദ്ധാഹ്വാനം നടത്തിയെന്നാണ് ഡൽഹി പോലീസ് ആരോപിക്കുന്നത്. നോര്‍ത്ത് ബെംഗളൂരുവിലെ വീട്ടിൽ നിന്നാണ് ഡൽഹി പോലീസിൻ്റെ സൈബര്‍ ക്രൈം വിഭാഗം ദിശ രവിയെ അറസ്റ്റ് ചെയ്തത്. മതസ്പര്‍ധ വളര്‍ത്തിയെന്നും ക്രിമിനൽ ഗൂഢാലോചനയും രാജ്യത്തിനെതിരെ യുദ്ധാഹ്വാനവും നടത്തിയെന്നുമാണ് ഡൽഹി പോലീസ് ദിശയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍.


വിവാദമായ ടൂള്‍ കിറ്റിലെ ഹൈപ്പര്‍ ലിങ്കുകള്‍ ദേശവിരുദ്ധ പ്രചാരണങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി പോലീസിൻ്റെ നടപടികൾ. സൈന്യം കൂട്ടക്കൊല നടത്തുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കും ഹൈപ്പര്‍ ലിങ്കുകള്‍ കാരണമാകുന്നുണ്ടെന്നാണ് പോലീസ് ആരോപണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment