മനുഷ്യരില്ലാത്ത ഭൂമിയിലെക്കുള്ള ദൂരം കുറഞ്ഞുവരുന്നു : കുമാർ കലാനന്തമണി
First Published : 2025-10-19, 10:29:50pm -
1 മിനിറ്റ് വായന
3.jpg)
മനുഷ്യരില്ലാത്ത ഭൂമിയിലേക്കുള്ള ദൂരം
കുറഞ്ഞുവരുന്നു ; കുമാർ കലാനന്തമണി
ജീവയോഗ്യമായ വായുവും വെള്ളവും മണ്ണും കച്ചവടക്കാർ കയ്യടക്കിക്കൊണ്ടിരിക്കുകയാണെന്നും കോട്ടൂളി തണ്ണീർ തടത്തിലെ അനധികൃത നിർമ്മിതികൾ ഇതിൻ്റെ അവസാന ത്തെ ഉദാഹരണമാണെന്നും പ്രശസ്ത പരിസ്ഥിതി പ്രവർത്ത കനും ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന പീസ് ഫുൾ സൊസൈറ്റി സ്ഥാപകനുമായ കുമാർ കലാനന്തമണി പറഞ്ഞു.
കോട്ടൂളി തണ്ണീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട് ഗ്രീൻ മൂവ്മെൻ്റ് സംഘടിപ്പിച്ച പഠന സംഘത്തെ നയിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളവൽക്കരണം,ആഗോള സാമ്പത്തിക മാന്ദ്യം,എന്നിവ യിലൂടെ കടന്ന് ലോകം പകർച്ച വ്യാധികളുടെ പിടിയിലമർന്നി ട്ടും തിരിച്ചറിവുണ്ടായിട്ടില്ല.അടുത്ത ഘട്ടത്തിൽ ഓക്സിജൻ സിലിണ്ടറുകളുമായി മനുഷ്യൻ സഞ്ചരിക്കേണ്ടിവരും,പിന്നീട് മനുഷ്യൻ ഇല്ലാത്ത ഭൂമി എന്ന യാഥാർത്ഥ്യത്തിലേക്കാണ്, പ്രകൃതിയെ ചൂഷണം ചെയ്യുന്ന,ഭൂമിയും വായുവും
വെള്ളവും കൊള്ളയടിക്കുന്നവർ നമ്മെ കൊണ്ടുപോകുന്ന തെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടൂളി തണ്ണീർതടത്തിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്ക പ്പെടണമെന്നുംകുമാർ കലാനന്ദ മണി ആവശ്യപ്പെട്ടു.
കോട്ടൂളി തണ്ണീർതടം മാലിന്യ പൂരിതവും സൂക്ഷ്മമായ മേലന്വേഷണക്കുറവും കാര്യക്ഷമമായ പരിചരണവും മൂലം നാൾക്കു നാൾ നാശത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുക യുമാണെന്നും കോട്ടുളി തണ്ണീർതടത്തിന്റെ വിസ്തൃതിയായ 150 ഹെക്ടർ ഭൂമിയും പരിരക്ഷിക്കണമെന്നും തണ്ണീർതടത്തി ന്റെ അതിർത്തി ജൈവ വേലി നിർമ്മിച്ച് സംരക്ഷിക്കാർ നടപടി വേണമെന്നുംകോട്ടുളി തണ്ണീർതടം റംസാർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടി പെട്ടെന്ന് സ്വീകരിക്കണമെന്നും ഒത്തു കൂടിയവർ ആവശ്യപ്പെട്ടു.
തണ്ണീർതടത്തിൽ പാർക്കിംഗിനും കെട്ടിട നിർമ്മാണങ്ങൾ ക്കും മറ്റുമായി നിക്ഷേപിച്ച മണ്ണും ക്വാറി മാലിന്യങ്ങളും മറ്റും ഉടൻ നീക്കം ചെയ്യണം.ഡാറ്റബേങ്കിൽ ഉൾപ്പെട്ടിട്ടും പ്രസ്തുത സ്ഥലങ്ങളിൽ കെട്ടിട നിർമ്മാണാനുമതി നൽകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധാർമ്മിക നടപടി അവസാനിപ്പിക്കണം എന്ന് കുമാർ കലാനന്തമണി പറഞ്ഞു.
തണ്ണീർതടത്തിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തണ്ണീർതടത്തി ലേക്ക് ദേശാടനകിളികളുടെ വരവിനെ പ്രതികൂലമായി ബാധിച്ചു.കോട്ടുളി തണ്ണീർതടത്തിലെ അനധികൃത നിർമ്മിതി കൾ കുമാർ കലാനന്തമണിയും മറ്റ് പരിസ്ഥിതി പ്രവർത്ത കരും നടന്നു കണ്ടു.
തണ്ണീർ തടത്തിൽ പ്രവർത്തിച്ചുവരുന്ന സിമന്റ് കട്ട നിർമ്മാണ ശാലയും രസം ആഴ്സനിക്ക് തുടങ്ങിയ ഉഗ്ര വിഷാംശങ്ങൾ തണ്ണീർതടത്തിലേക്ക് ഒഴുക്കുന്ന ആക്രിക്കടയും കലാനന്ദ മണിയും സംഘവും കാണുകയുണ്ടായി.ഇവ തണ്ണീർതട ത്തിലെ കണ്ടൽ വർഗ്ഗങ്ങൾക്ക് ദോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ജലജന്യ രോഗങ്ങൾക്ക് ഹേതുവായ ജല മലിനീകരണം അപകടമായ തോതിലേക്ക് ഉയർന്നതായി പൊതുജനാരോഗ്യ പ്രവർത്തക ഡോ.ആശാ പ്രഭാകരൻ അഭിപ്രായപ്പെട്ടു.
കോട്ടൂളി തണ്ണീർ തടത്തിൽ വളരുന്ന പന്ത്രണ്ട് ഇനം കണ്ടൽ ചെടികളും ബഹുശതം ജലസസ്യങ്ങളും ഇതര ജലജീവകളും പരിരക്ഷ അർഹിക്കുന്നുണ്ടെന്ന് കണ്ടൽ സംരക്ഷകനായ ശ്രീനിവാസൻ നെല്യാടി പറഞ്ഞു.
ഗ്രീൻ മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു.മലബാർ കൃസ്ത്യൻ കോളേജ്,
ഇൻസ്റ്റിട്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് & ഡവലവ്മെന്റ് കോളേജ്,നടക്കാവ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, കാരപ്പറമ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങ ളിലെ വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും കോട്ടുളി തണ്ണീർതട സന്ദർശനത്തിലും പഠനത്തിലും പങ്കുചേർന്നു.
അഡ്വ.പി.എ. പൗരൻ, അഡ്വ.എ. വിശ്വനാഥൻ,ഡോ.അജോയ് കുമാർ,ജീജാ ഭായി, സെബാസ്റ്റ്യൻ ജോൺ,എം.പി.ചന്ദ്രൻ,
ഗോപാലൻ തച്ചോലത്ത,മഠത്തിൽ അബ്ദുൾ അസീസ്, കെ.എ.ഷുക്കൂർ കെ.പി.കിഷോർ കുമാർ,കെ. ദേവദാസ് തുടങ്ങിയവരും വിദ്യാർത്ഥി പ്രതിനിധികളായ ഹൃദ്യാ ഫാത്തിമ, വൃന്ദാ എന്നിവരും പ്രസംഗിച്ചു.
Green Reporter
Anwar Shareef
Visit our Facebook page...

5.jpg)
4.jpg)