ഡോ. എ.അച്യുതനെ അനുസ്മരിക്കുമ്പോൾ
First Published : 2025-10-16, 04:24:42pm -
1 മിനിറ്റ് വായന
.jpg)
ഡോ.എ.അച്യുതനെ അനുസ്മരിക്കുമ്പോൾ. (കാലം 01-04-1933 to 10-10 -2022 )
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടക്ക് അവിട്ടത്താരിൽ 1933 ഏപ്രിൽ ഒന്നിനാണ് ജനനം.1962 മുതൽ കോഴിക്കോട് താമസിച്ചു വന്നു.കേരള സർവ്വകലാശാലയിൽ നിന്നും ബിരുദ പഠനം പൂർത്തിയിക്കിയ ശേഷം അമേരിക്കയിലെ വിസ്കോസിൻ-മെഡിസൻ സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി,തുടർന്ന് ഐ.ഐ.ടി. മദ്രാസിൽനിന്ന് ഡോക്ടറേറ്റ് നേടി.
പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനീയറായാണ് ഔദ്യോഗിക ജീവിതം ആരാഭിക്കുന്നത്.ജല വിനിയോഗത്തിലും ശുചിത്വ ത്തിലും കൂടുതൽ ശ്രദ്ധ പതിപ്പിച്ചു .ഈ കാലഘട്ടത്തിൽ ഇത് സഹപ്രവർത്തകർക്കിടയിൽ "ടോയലറ്റ് എഞ്ചിനീയർ"
എന്ന വിളിപ്പേരന് അർഹമാക്കി.പൊതുമരാമത്ത് വകുപ്പ് വിട്ട ശേഷം എഞ്ചിനിയറിം കോളേജ് അദ്ധ്യാപകനായി ചേർന്നു. കേരളത്തിലെ വിവിധ എഞ്ചിനിയറിംഗ് കോളേജിൽ പ്രവർത്തിച്ചു.എഞ്ചിനിയറിംഗ് കോളേജ് ജീവിത കാലത്ത് നല്ലൊരു എൻ.എസ്.എസ്.പ്രോഗ്ര ഓഫീസർകൂടിയായി ഡോ.അച്യുതൻ.ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായും കോഴിക്കോട് സർവ്വകലാശാലയിൽ ഡീൻ ആയും ചുമതലകൾ നിർവഹിച്ചു.
ശാസ്ത്രസംബന്ധമായ പതിനാറ് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നൂറിലേറെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. "പരിസ്ഥിതി പഠനത്തിന് ഒരാമുഖം"എന്ന ഗ്രന്ഥത്തിന് 2014 ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി.
1970 ൽ കോഴിക്കോട് കേന്ദ്രമായി കേരള പരിസ്ഥിതി സംരക്ഷണ സമിതി എന്ന സംഘടന രൂപീകരിച്ചു.തന്റെ വീട്ട് മേൽവിലാസത്തിലാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത് രൂപീകരിക്കപ്പെട്ടത്.ഇതിന്റെ സംസ്ഥാന അദ്ധ്യക്ഷനായും പ്രവർത്തിക്കുകയുണ്ടായിട്ടുണ്ട്.
ഔദ്യോഗിക ജീവിതത്തിന്നിടയിലും തനിക്ക് ശരിയല്ല എന്ന് ഉറപ്പുളള കാര്യങ്ങളിൽ സ്പഷ്ടവുംദൃഢവുമായും അഭിപ്രായ ങ്ങൾ വെട്ടിതുറന്ന് പറഞ്ഞിരുന്നു അദ്ദേഹം.ഇത്തരം അഭിപ്രായങ്ങൾ കേരള സമൂഹത്തിൽ വിവിധ പരിസ്ഥിതി സമരങ്ങൾക്കും നിദാനമായിട്ടുണ്ട്.
ഇന്നത്തെ തുഷാരഗിരി പ്രദേശം പഴയ കാലത്ത് അറിയപ്പെട്ടി രുന്നത് ജീരകപ്പാറ എന്നു പേരിലായിരുന്നു.ഇവിടെത്തെ നിബിഢവനം വെട്ടിനിരത്താനാരംഭിച്ചപ്പോൾ മരം മുറിക്കെ തിരെ പ്രദേശത്തെ കർഷകരുമൊത്ത് സമരത്തിനിറങ്ങു കയുണ്ടായി അദ്ദേഹം .
മാടായിപ്പാറയിലെ ഖനനത്തിനെതിരായും ചാലിയാറിൽ മാവൂർ ഗ്രാസിം കമ്പനി വിഷം ചീറ്റിയപ്പോൾ അതിനെതി രെയും സമരരംഗത്തുണ്ടായിരുന്നു.സൈലന്റ് വാലി സമര ത്തിന് നാന്ദി കുറിച്ചത് ഡോ.അച്യുതാണെന്ന് പറയാം.
കോഴിക്കോട് റീജിണൽ എഞ്ചിനീയറിംഗ് കോളേജിൽ അദ്ധ്യാപകനായിരിക്കെ,"ടാസ്ക് ഫോഴ്സ് ഓൺ എനർജി " യിൽ പ്രവർത്തിച്ചു വരവെ,അതുമായി ബന്ധപ്പെട്ടു ലഭിച്ച രേഖകളിൽ വഴിതെറ്റിയാണെങ്കിലും ജല വൈദ്യുത പദ്ധതി നിർമ്മാണം സംബന്ധിച്ച സർക്കാർ നിർദ്ദേശത്തിന്റെ പകർപ്പ് അദ്ദേഹത്തിൻ്റെ കൈവശം വന്നു ചേരുകയുണ്ടായി.ഈ രേഖ ലഭിച്ചതോടെയാണ് പദ്ധതി സംബന്ധിച്ച വിവരം പരസ്യ മാവുന്നതും വിഖ്യാതമായ സൈലന്റ് വാലി സമരങ്ങൾക്ക് ആരംഭം കുറിക്കുന്നതും.പ്ലാച്ചിമട സമരത്തിലും
എൻഡോസൾഫാൻ വിരുദ്ധ സമരത്തിലും ഭാഗവാക്കാകു കയുണ്ടായി.പ്ലാച്ചിമട ജനകീയ കമ്മീഷൻ അംഗമായും എൻഡോസൾഫാൻ പഠന സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കാനാവശ്യപ്പെട്ട് നടത്തിയ നിരവധി സമരങ്ങൾക്ക് നേതൃത്വo നൽകിയിരുന്നു. അനാരോഗ്യത്തെ വകവെക്കാതെ,അന്നത്തെ മുഖ്യമന്ത്രായാ യിരുന്ന ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ട് നിവേദനം നൽകാൻ കോഴിക്കോട് നിന്നും യാത്രപുറപ്പട്ട മുപ്പതംഗ സംഘത്തിൻ അദ്ദേഹവും ഉണ്ടായിരുന്നു.
പ്രെഫ. ശോഭീന്ദ്രനും തായാട്ട് ബാലനും മറ്റും സംഘാംഗങ്ങ ളായിരുന്നു.കേരളത്തിലങ്ങോളമിങ്ങോളം പ്രകൃതി സംരക്ഷണ വിഷയത്തിൽ പഠന എടുത്തിട്ടുണ്ട്.ചിമേനി താപനിലയത്തിനെതിരെയും പെരിങ്ങോ ആണവ നിലയ ത്തിനെതിരേയുമുള്ള തന്റെ വിയോജിപ്പ് അദ്ദേഹം വ്യക്തമാ ക്കുകയും പ്രസ്തുത സമരങ്ങൾക്ക് നേതൃത്വപരമായ പങ്ക് വഹിക്കുകയും ഉണ്ടായിട്ടുണ്ട്.
മലയോര മേഖല അദ്ദേഹത്തിന് അപ്രാപ്യമായിരുന്നില്ല. അവിടെ പ്രവർത്തിയിരുന്ന ഖനന കേന്ദ്രങ്ങൾ അടച്ചു പൂട്ടണ മെന്നാവശ്യപ്പെട്ട് വിലങ്ങാട് ഉറിതൂക്കി മലയിലും മുക്കം മേഖലയിലെ വിവിധ ക്വാറി പ്രദേശങ്ങളിലും ചെങ്കുത്തായ മലകൾ കയറിയിറങ്ങുകയുണ്ടായാട്ടുണ്ട് അദ്ദേഹം.ദേശീയ ജലപാത പ്രാവർത്തികമാക്കിയാൽ ഉണ്ടാകാവുന്ന നിരവധി പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായിരുന്നു.ഈ പദ്ധതി സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ക്കുറിച്ചും സാമ്പത്തിക ബാധ്യതകളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
മരണത്തിലും അദ്ദേഹം മാതൃക സൃഷ്ടിച്ചു-തന്റെ മരണം സംഭവിക്കുന്നത് ആശുപത്രിയിൽ വെച്ചാണെങ്കിൽ മൃതദേഹം വീട്ടിലേക്ക് എത്തിക്കേണ്ടതില്ലെന്നും പുഷ്പ ചക്രങ്ങൾ അർപ്പിക്കേണ്ടതില്ലന്നും മൃതശരീരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിനായി നല്കണമെന്നും അദ്ദേഹം നിഷ്കർഷിച്ചിരുന്നു.യാതോരുവിധ ആർഭാടവുമില്ലാതെ മൃത ശരീരംമെഡിക്കൽ കോളേജിന് കൈമാറുകയാണ് ഉണ്ടായത്. ഏവർക്കും അനുകരണീയ മാതൃകയായിരുന്നു ഡോ.അച്യുതന്റെ ജീവിതം.
ടി.വി.രാജൻ ( ഗ്രീൻ മൂവ്മെൻ്റസ്)
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment