ഡോ. കമറുദ്ദീൻ അനുസ്മരണം സ്വാഗത സംഘം രൂപീകരണം




പശ്ചിമഘട്ടത്തി​ന്റെ പാരിസ്ഥിതിക പ്രാധാന്യം ലോകത്തിന് പരിചയപ്പെടുത്തിയ പ്രധാന വ്യക്തികളിൽ ഒരാളായിരുന്നു 4 വർഷങ്ങൾക്കു മുമ്പ് അന്തരിച്ച ഡോ.എം.കമറുദ്ദീൻ.കേരള യൂണിവേഴ്​സിറ്റി ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആയിരുന്ന അദ്ദേഹം പെരിങ്ങമ്മല ഇക്ബാൽ കോളേജ്,പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ & റിസർച്ച് ഇൻസ്റ്റിട്യൂട്ട് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

 

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല പഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്റ്റർ വികസിപ്പിച്ചതിൽ മുഖ്യ പങ്കു വഹിച്ചു.

 

പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പഠനത്തിലൂടെയാണ് ഡോക്ടറേറ്റ് നേടിയത്.

 

പെരിങ്ങമല പഞ്ചായത്തിൽ നടന്ന അക്കേഷ്യ മാഞ്ചിയം സമരം,കാട്ടു ജാതിക്ക ശുദ്ധജല ചതുപ്പിനോട് ചേർന്ന് സ്ഥാപി ക്കാൻ ശ്രമിച്ച IMA യുടെ മാലിന്യ പ്ലാൻറിനെതിരായ സമരം എന്നിവയുടെ മുഖ്യ സംഘാടകനായിരുന്നു.പഞ്ചായത്തിലെ ജൈവ വൈവിധ്യ മാനേജ്മെൻറ്​ കമ്മിറ്റി(ബിഎംസി)യുടെ ചെയർമാൻ ആയി പ്രവർത്തിച്ചു വന്നു.

 

2019 നവംബർ 13ന്(48ാമത്തെ വയസ്സിൽ) ഹൃദയാഘാതത്തെ തുടർന്നായിരുന്നു ​ അന്ത്യം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment