ഇനിയും PPP മോഡൽ ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് ആരുടെ താൽപര്യ സംരക്ഷിക്കാൻ?




PPP (Private Public Partnership) ലേബലിൽ വികസനങ്ങള്‍  നടത്താനാണ് കേരള സർക്കാർ ഇപ്പോൾ കൂടുതൽ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ലോകം മുഴുവൻ കൊണ്ട് നടന്നിരുന്ന ഈ പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതിയെന്തെന്ന് നാം അറിയേണ്ടതുണ്ട്. PPP എന്ന  സ്വകാര്യ വല്‍ക്കരണത്തെ അതിന്‍റെ  തലതൊട്ടപ്പന്മാര്‍ തന്നെ (യൂറോപ്പിലെ )തള്ളിപ്പറയുന്ന തിരക്കിലാണിപ്പോൾ . യൂറോപ്പിലെ 45 രാജ്യങ്ങളില്‍ നിന്നും 152 സംഘടനകള്‍ ഒറ്റകെട്ടായി  PPP ക്കെതിരെ  ശക്തമായി രംഗത്ത് വന്നു കഴിഞ്ഞു.
 
 
മറ്റു രാജ്യങ്ങളിൽ PPP ഉണ്ടാക്കിയ കുരുക്കുകളിൽ ചിലവ താഴെ കൊടുക്കുന്നു. ബ്രസില്‍-പെറു രാജ്യാന്തര റോഡിന്‍റെ ചെലവ് 80 കോടിയില്‍ നിന്നും 240 കോടി ഡോളര്‍ ആയി ഉയര്‍ന്നു.അതിൽ ചുങ്കത്തിൽ വൻ വർധന വരുത്തി
 
 
ഇംഗ്ളണ്ട് ആശുപത്രി സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ ചെലവ് ആറിരട്ടി വര്‍ദ്ധിച്ചു.(115 കോടി ഡോളര്‍ ചെലവ് 720 കോടിയായി ഉയര്‍ന്നു.) ഉഗാണ്ടയില്‍ 86 കോടി മുടക്കി പണിത Bujagali ഡാം വിക്ടോറിയ തടാകത്തെ ഇല്ലാതെയാക്കി നാട്ടു കാരുടെ ജീവിതം തൊഴിലും കൃഷിയും നഷ്ടപെട്ടു. Lesotho എന്ന രാജ്യത്തെ ആശുപത്രി നിര്‍മ്മാണത്തിലെ ചെലവ് രാജ്യത്തെ ആരോഗ്യരംഗത്തെ ബജറ്റിന്‍റെ നാലില്‍ ഒന്നായി ഉയര്‍ന്നു.ഇവയൊക്കെ PPP വരുത്തിവെച്ച വിനകളായിരുന്നു.
 
 
ഇന്ത്യയിലെ കാര്യമെടുത്താൽ 80% PPP പദ്ധതികളും ലക്‌ഷ്യം കാണാതെ ഇഴയുന്നു.ഡല്‍ഹി എയര്‍ പോര്‍ട്ട്‌ മെട്രോ അതിനുള്ള  ഉദാഹരണമാണ്‌.(Reliance. സർക്കാർ സംരംഭം). Dedicated Freight Corridor Corporation of India (DFCCIL) മറ്റൊരു പരാജയമാണ്. ലോക ബാങ്ക് കണക്കുകളില്‍  PPP പദ്ധതി നിര്‍വഹണത്തില്‍ നമ്മുടെ സ്ഥാനം 185 ല്‍ 132 മാത്രം.   
 
 
സംസ്ഥാനത്തെ ആദ്യ BOT പാലം (Build operate and Transfer ) മട്ടാഞ്ചേരിയില്‍ പണി തുടങ്ങുവാന്‍ തീരുമാനിച്ചത് ശ്രീ നായനാര്‍ മന്ത്രി സഭയാണ്.14 വര്‍ഷം വരെ ടോള്‍ പിരിക്കുവാന്‍ നിര്‍മ്മാണ കമ്പനിക്ക് അവസരം കൊടുത്തു.ഗാമോന്‍  1998 ല്‍ 25.5 കോടി ചിലവില്‍ പാലം പണിതു. 67കോടി  പിരിച്ചതായി അവര്‍തന്നെ സമ്മതിച്ചു. പണപിരിവ് അവസാനിപ്പിക്കുവാന്‍ ജനങ്ങള്‍ കോടതി കയറിയ അനുഭവങ്ങള്‍ മറക്കരുത് .സംസ്ഥാനത്തിന് ഖജനാവില്‍ നിന്നും ഇരുപത്തഞ്ഞു കോടി രൂപ കണ്ടെത്തുവാന്‍ കഴിവുണ്ടായിരുന്നില്ലേ ?  
 
 
ഇതില്‍ നിന്നും പാഠം പഠിക്കാത്ത സര്‍ക്കാര്‍ അതിലും കടുത്ത ചൂഷണത്തിന് കൂടുതല്‍ അവസരം ഒരുക്കി ഇടപ്പള്ളി-മണ്ണൂത്തി  ടോള്‍ പാത നിര്‍മ്മിച്ചു. അതിന്‍റെ ഫീസ്‌ വര്‍ദ്ധിപ്പിക്കുവാന്‍ ദേശിയ റോഡ്‌ അതോറിറ്റി തീരുമാനിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കൈമലര്‍ത്തുന്നു. കാര്യങ്ങൾ ഇങ്ങനയൊക്കെയാണെന്നിരിക്കെ തന്നെയാണ് PPP മാതൃകയിൽ നാലുവരിപ്പാത നിർമിക്കാൻ സർക്കാർ ജനലക്ഷങ്ങളെ കുടിയിറക്കുന്നത്. 32 മീറ്ററിൽ റോഡ് നിർമ്മിക്കാമെന്നിരിക്കെ 45 മീറ്ററിൽ റോഡ് നിർമ്മിക്കാൻ തയ്യാറാകുന്നത് തന്നെ സ്വകാര്യ താല്പര്യങ്ങളെ സംരക്ഷിക്കാനാണ് എന്നത് വ്യക്തം. അതിലൂടെ സംസ്ഥാനത്തെ ദേശിയ പാതകളുടെ മറവില്‍ ലക്ഷം കോടി രൂപ  കേരളത്തിലെ ജനങ്ങള്‍ക്ക്  വരും നാളുകളില്‍ നഷ്ടപെടുവാന്‍ പോകുന്നു . ഇതിനുള്ള അവസരത്തെ ചെറുത്തു തോല്‍പിക്കുവാന്‍ നമ്മള്‍ ബാധ്യസ്ഥമാണ് !
Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment